സാംസങ്ങിന്റെ തകർപ്പൻ സ്മാർട്ട് ഫോണുകൾ

സാംസങ്ങിന്റെ തകർപ്പൻ സ്മാർട്ട് ഫോണുകൾ
HIGHLIGHTS

സാംസങ്ങിന്റെ ഗാലക്സി J6, J8, A6 & A6+ ഇന്ത്യൻ വിപണിയിൽ

സാംസങ്ങിന്റെ പുതിയ നാല് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .സാംസങ്ങിന്റെ ഗാലക്സി  J6, J8, A6 & A6+ എന്നി മോഡലുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .മികച്ച സവിശേഷതകളോടെയാണ് ഈ നാല് സ്മാർട്ട് ഫോണുകളും പുറത്തിറക്കിയിരിക്കുന്നത് .ബഡ്ജറ്റ് സ്മാർട്ട് ഫോൺ മുതൽ വിലകൂടിയ മോഡലുകൾകൂടിയാണ് ഇത് .ക്യാമറയും കൂടാതെ ഡിസ്‌പ്ലേയുമാണ് ഇതിന്റെ പ്രധാന സവിശേഷതകളിൽ എടുത്തുപറയേണ്ടത് .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

സാംസങ്ങ് ഗാലക്സി A6പ്ലസ് 

സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണിത് . 6 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .Snapdragon 450 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ  Android Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .16 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ ( f/1.9 aperture lens )സെൽഫി ക്യാമറകളും ഇതിനുണ്ട് .3500mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 25,990 രൂപയാണ് .

സാംസങ്ങ്  Galaxy A6

5.6 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .Exynos 7 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണ് ഇതിനുള്ളത് .രണ്ടു തരത്തിലുള്ള വേരിയന്റ് ആണ് പുറത്തിറങ്ങുന്നത് .16 മെഗാപിക്സലിന്റെ റിയർ ക്യാമറയും ,16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .

3000mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ വിലയെക്കുറിച്ച് പറയുകയാണെങ്കിൽ 32 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങുന്ന മോഡലിന് 21,990 രൂപയുടെ കൂടാതെ 64 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങുന്ന മോഡലിന് 22,990 രൂപയും ആണ് വില .

സാംസങ്ങ് Galaxy J8 

സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണിത് . 6 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .Snapdragon 450 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ  Android Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

16MP+5MP ഡ്യൂവൽ പിൻ ക്യാമറയിലാണ് പുറത്തിറങ്ങുന്നത് .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .3500mAh ന്റെ ബാറ്ററി ലൈഫും ഇതിനുണ്ട് .ഇതിന്റെ പ്രതീക്ഷിക്കുന്ന വില Rs 18,990 രൂപയാണ് .

സാംസങ്ങ് ഗാലക്സി ജെ 6 

5.6 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .Exynos 7 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ  Android Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്.13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് . 

3GB RAM/32GB  & 4GB RAM/64GB ആണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .Rs 13,990 രൂപമുതൽ Rs 16,490 രൂപവരെയാണ് ഇതിന്റെ വില .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ എത്തുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo