Samsungന്റെ 2 പുത്തൻ സ്മാർട്ഫോണുകൾ വിപണിയിലെത്തി!

Samsungന്റെ 2 പുത്തൻ സ്മാർട്ഫോണുകൾ വിപണിയിലെത്തി!
HIGHLIGHTS

സാംസങ് ഗാലക്‌സി A04, ഗാലക്‌സി A04e എന്നീ മോഡലുകളാണ് വിപണിയിലെത്തിയത്.

മീഡിയടെക് പ്രോസസറുകളാണ് ഫോണിന് കരുത്തേകുന്നത്.

രണ്ടു ഫോണുകളും 10,000 രൂപയ്ക്ക് താഴെ ലഭിക്കുമെന്നും റിപ്പോർട്ടുണ്ട്.

സാംസങ് ഗാലക്‌സി A04, ഗാലക്‌സി A04e എന്നീ മോഡലുകളാണ്  വിപണിയിലെത്തിയത്. രണ്ടു ഫോണുകളും 10,000 രൂപയ്ക്ക് താഴെ ലഭിക്കുമെന്നും റിപ്പോർട്ടുണ്ട്.
2022 ഓഗസ്റ്റിലാണ് ഗാലക്‌സി A04 പുറത്തിറക്കിയത്. ഡ്യുവല്‍ ക്യാമറ സെറ്റപ്പില്‍ 50 മെഗാപിക്‌സലിന്റെ പ്രൈമറി ലെന്‍സും രണ്ട് മെഗാപിക്‌സലിന്റെ ഡെപ്ത്ത് സെന്‍സറും വരുന്നുണ്ട്. സെല്‍ഫി ക്യാമറ അഞ്ച് മെഗാപിക്‌സലിന്റേതാണ്. 6.5 ഇഞ്ചിന്റെ ഡിസ്‌പ്ലെയുമായാണ് ഫോണ്‍ പുറത്തിറങ്ങിയത്.
കറുപ്പ്, നീല, ചുവപ്പ് എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്. 5000 mAh ബാറ്ററിയാണ് ഗാലക്‌സി A04 ല്‍ നല്‍കിയിരിക്കുന്നത്. മീഡിയടെക് പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. 2022 ഒക്ടോബറിലാണ് ഗാലക്‌സി A04e  പുറത്തിറങ്ങിയത്. A04e യോട് ഒട്ടുമിക്ക ഫീച്ചറുകളിലും A04 സാമ്യത പുലര്‍ത്തുന്നുണ്ട്. ഡ്യുവല്‍ ക്യാമറ സെറ്റപ്പില്‍ 13 മെഗാപിക്‌സലിന്റെ പ്രൈമറി ലെന്‍സും രണ്ട് മെഗാപിക്‌സലിന്റെ ഡെപ്ത്ത് സെന്‍സറും വരുന്നുണ്ട്. സെല്‍ഫി ക്യാമറ അഞ്ച് മെഗാപിക്‌സലിന്റേത് തന്നെയാണ്. സെന്‍സറും വരുന്നുണ്ട്. മീഡിയടെക് പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്.

സാംസങ് ഗാലക്സി A04: വില, ലഭ്യത

സാംസങ് ഗാലക്സി A04s സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റ് മാത്രമാണ് ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഡിവൈസിന് 13,499 രൂപയാണ് വില. കറുപ്പ്, ചെമ്പ്, പച്ച നിറങ്ങളിൽ വരുന്ന ഈ ഡിവൈസ് വിവിധ റീട്ടെയിൽ സ്റ്റോറുകൾ, സാംസങ് വെബ്‌സൈറ്റ്, പ്രമുഖ ഓൺലൈൻ പോർട്ടലുകൾ എന്നിവ വഴി വാങ്ങാം. ഈ ഡിവൈസിന് ലോഞ്ച് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ, വൺ കാർഡ്, സ്ലൈസ് കാർഡുകൾ, പ്രധാന എൻബിഎഫ്‌സി പാർട്ട്ണർമാർ എന്നിവയിലൂടെ ഡിവൈസ് വാങ്ങുമ്പോൾ 1,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും.

സാംസങ് ഗാലക്സി A04: സവിശേഷതകൾ

സാംസങ് ഗാലക്സി A04 സ്മാർട്ട്ഫോണിൽ 90Hz റിഫ്രഷ് റേറ്റും 20:9 അസ്പാക്ട് റേഷിയോവുമുള്ള 6.5-ഇഞ്ച് ഫുൾ-എച്ച്ഡി+ ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയാണ് സാംസങ് നൽകിയിട്ടുള്ളത്. 4 ജിബി റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ എക്‌സിനോസ് 850 എസ്ഒസിയാണ്. സാംസങ് റാം പ്ലസ് ഫീച്ചറും ഡിവൈസിലുണ്ട്. ഇതിലൂടെ ഫോണിലെ ഉപയോഗിക്കാത്ത സ്റ്റോറേജ് റാം ആക്കി മാറ്റാം. 8 ജിബി വരെ ഇത്തരത്തിൽ റാം എക്സ്പാൻഡ് ചെയ്യാം. ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള ഫോൺ ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ 4.1ൽ പ്രവർത്തിക്കുന്നു.

മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് സാംസങ് ഗാലക്സി A04s സ്മാർട്ട്ഫോൺ വരുന്നത്. ഇതിൽ എഫ്/1.8 ലെൻസുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ്/2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറും 2 എംപി മാക്രോ സെൻസറുമാണ് ഉള്ളത്. ഡിവൈസിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ്/2.2 ലെൻസുള്ള 5 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും സാംസങ് നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്സി A04e : സവിശേഷതകൾ

സാംസങിന്റെ ഏറ്റവും പുതിയ എൻട്രി ലെവൽ ഫോണായ സാംസങ് ഗാലക്‌സി എ04 ഇ ഫോണുകൾ അവതരിപ്പിച്ചു. മിനിമൽ ഡിസൈനും ഡ്യൂവൽ ക്യാമറ സെറ്റപ്പുമാണ് ഫോണിനുള്ളത്. ഫോണിന്റെ പ്രധാന ആകർഷണം അതിന്റെ ബാറ്ററിയാണ്.  5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. കൂടാതെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിനുണ്ട്. ആകെ മൂന്ന് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ബ്ലാക്ക്, ബ്ലൂ, കോപ്പർ കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. എന്നാൽ ഫോണിന്റെ വില ഇനിയും പുറത്തുവിട്ടിട്ടില്ല.

 6.5 ഇഞ്ച് പിഎൽഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഫോണിന് എച്ച്ഡി പ്ലസ് റെസല്യൂഷനുമുണ്ട്. ഫോണിന് 5 മെഗാപിക്സൽ സെൽഫി ക്യാമറകളും ഉണ്ട്. വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേ പാനലാണ് ഫോണിനുള്ളത്. f/2.2 അപ്പേർച്ചർ ഉള്ള 13 മെഗാപിക്സൽ മെയിൻ ലെൻസ്, f/2.4 അപ്പേർച്ചർ ഉള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് ഫോണിനുള്ളത്.

 

Digit.in
Logo
Digit.in
Logo