Samsung Galaxy S24 Ultra: ഐസോസെൽ സൂമിങ് ക്യാമറയുള്ള Samsung Galaxy S24 Ultra ഇതാ…

Samsung Galaxy S24 Ultra: ഐസോസെൽ സൂമിങ് ക്യാമറയുള്ള Samsung Galaxy S24 Ultra ഇതാ…
HIGHLIGHTS

മികച്ച ക്യാമറ സവിശേഷതയുമായി Samsung Galaxy S24 Ultra ഉടൻ വിപണിയിലെത്തും

ഐസോസെൽ (ISOCELL) എന്ന സൂമിങ് സാങ്കേതിക വിദ്യ എസ് 24 അൾട്രയിൽ സാംസങ് ഉപയോ​ഗിച്ചേക്കും

ഗാലക്സി എസ് 24 അൾട്ര പുറത്തിറങ്ങുന്നതോടെ സ്മാർട്ട് ഫോൺ ഫോട്ടോ​ഗ്രാഫിയിൽ വലിയ വിപ്ലവം ഉണ്ടാകും

ക്യാമറ സവിശേഷതകളിൽ ഏറെ പ്രശംസ ലഭിച്ച ഫോൺ ആയിരുന്നു Samsung Galaxy S23 Ultra. ഗാലക്സി എസ് 23 അൾട്രയുടെ സൂമിങ് സവിശേഷതയായിരുന്നു സാംസങ് ഈ ഫോണിനായി തയ്യാറാക്കിയിരുന്നത്. മികച്ച പ്രതികരണമാണ് ഈ ഫോണിന് ഉപഭോക്താക്കളുടെ ഇടയിൽ നിന്ന് ലഭിച്ചത്.

ഐഫോണുകളെ വരെ പിന്നിലാക്കുന്ന പ്രകടനമായിരുന്നു ഗാലക്സി എസ് 23 അൾട്രയുടേത്. ഈ വർഷം ഫെബ്രുവരിയിൽ ആയിരുന്നു Samsung Galaxy S23 Ultra അവതരിപ്പിച്ചത്.

Samsung Galaxy S24 Ultra ക്യാമറ ഫീച്ചറുകൾ

ഐഫോൺ 15സീരിസിലെ ഫോണുകളെ പിന്നിലാക്കാൻ Samsung Galaxy S24 Ultra ഉടൻ വിപണിയിലെത്തും എന്നതാണ് ഇപ്പോൾ ഉപഭോക്താക്കൾ കാത്തിരിക്കുന്ന മറ്റൊരു കാര്യം.ഫോണിന്റെ ലോഞ്ച് തിയതി സാംസങ് പുറത്ത് വിട്ടിട്ടില്ലെങ്കിലും അടുത്ത വർഷം ആദ്യം ഫോൺ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്റെ ക്യാമറ ഫീച്ചറുകൾ തന്നെയാണ് എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.

ഐസോസെൽ സൂമിങ്ങുമായി Samsung Galaxy S24 Ultra
ഐസോസെൽ സൂമിങ്ങുമായി Samsung Galaxy S24 Ultra

Samsung Galaxy S24 Ultra സൂമിങ് സാങ്കേതിക വിദ്യ

സാംസങ്ങിന്റെ എസ് 24 അൾട്രയുടെ ക്യാമറ ഫീച്ചറുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ഐസോസെൽ (ISOCELL) എന്ന സൂമിങ് സാങ്കേതിക വിദ്യ എസ് 24 അൾട്രയിൽ സാംസങ് ഉപയോ​ഗിച്ചേക്കും എന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ആദ്യമായി ഈ സാങ്കേതിക വിദ്യ ഉപയോ​ഗിക്കുന്ന ഫോൺ എന്ന സവിശേഷത എസ് 24 അൾട്രയ്ക്ക് നേടിയെടുക്കാവുന്നതാണ്.

കൂടുതൽ വായിക്കൂ: OPPO A79 5G Launch: 20,000 രൂപയിൽ താഴെ വിലയുള്ള പുത്തൻ സ്മാർട്ട് ഫോണുമായി Oppo

സാംസങ്‌ എസ് 24 അൾട്ര 2x, 4x സൂമിങ്

ഐസോസെൽ സൂമിങ്ങിൽ സൂം ചെയ്യുമ്പോൾ ദൃശ്യത്തിന് ക്ലാരിറ്റി നഷ്ടപ്പെടും എന്ന പേടി വേണ്ട. ഉയർന്ന റെസല്യൂഷനിൽ തന്നെ ദൃശ്യങ്ങൾ സൂം ചെയ്യാൻ ഇവ ഉപഭോക്താക്കളെ അനുവദിക്കും. മികച്ച ക്ലാരിറ്റിയോടെ 2x, 4x സൂമിങ് സാംസങ്ങിന്റെ എസ് 24 അൾട്ര വാ​ഗ്ദാനം ചെയ്യും. ഫോട്ടോ​ഗ്രാഫിക്കും വീഡിയോ​ഗ്രാഫിക്കും അതിരുകൾ ഇല്ലാത്ത സാധ്യതകൾ തുറന്നു തരുന്ന സാങ്കേതിക വിദ്യ കൂടിയായിരിക്കും ഐസോസെൽ സൂമിങ്.

ചലിക്കുന്ന വസ്തുക്കളെ ഓട്ടോമാറ്റിക്ക് ആയി തന്നെ ട്രാക്ക് ചെയ്യാനുള്ള സംവിധാനമാണ് ഇതിന്റെ പ്രധാന പ്രത്യേകത. നമ്മൾ ലക്ഷ്യം വെച്ചിരിക്കുന്ന വസ്തുക്കളെ ക്യാമറ ഓട്ടോമാറ്റിക്ക് ആയി തന്നെ കണ്ടെത്തുന്നതായിരിക്കും. ദൃശ്യങ്ങൾ പകർത്തിക്കൊണ്ട് ഇരിക്കുമ്പോൾ ക്യാമറയ്ക്ക് ഉണ്ടാകുന്ന ചലനം ഫോട്ടോയേയും വീഡിയോയും ബാധിക്കുകയേ ഇല്ല.

സാംസങ്‌ എസ് 24 അൾട്ര എൻഡ്-ടു-എൻഡ് (E2E) AI റെമോസൈക്ക് ഫീച്ചർ

എൻഡ്-ടു-എൻഡ് (E2E) AI റെമോസൈക്കും എസ് 24 അൾട്രയിൽ ഇടം പിടിയ്ക്കാൻ സാധ്യത ഉണ്ട്. ഇത് കാരണം ഇമേജ് പ്രോസസ്സിംഗ് മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നതാണ്.എഐ സാങ്കേതിക വിദ്യയുടെ സഹായവും ചില ക്യാമറകളിൽ ഉണ്ടാകാൻ സാധ്യത ഉണ്ട്.

ഈ റിപ്പോർട്ടുകൾ ലീക്കായ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ​ഗാലക്സി എസ് 24 അൾട്ര പുറത്തിറങ്ങുന്നതോടെ സ്മാർട്ട് ഫോൺ ഫോട്ടോ​ഗ്രാഫിയിൽ വലിയ വിപ്ലവം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

Nisana Nazeer
Digit.in
Logo
Digit.in
Logo