സാംസങ്ങിന്റെ ഫോൾഡിങ് കൊമ്പൻ ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തുന്നു

Updated on 11-Aug-2021
HIGHLIGHTS

സാംസങ്ങിന്റെ പുതിയ ഫോൾഡിങ് സ്മാർട്ട് ഫോണുകൾ ഇന്ന് പുറത്തിറങ്ങുന്നു

SAMSUNG GALAXY Z FOLD 3 ഫോണുകളാണ് ഇന്ന് വിപണിയിൽ എത്തുന്നത്

സാംസങ്ങിന്റെ ഏറെ കാത്തിരുന്ന ഫോണുകൾ ഇന്ത്യൻ വിപണിയിലും എത്തുന്നു .SAMSUNG GALAXY Z FOLD 3, FLIP 3 എന്നി സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ഇന്ന് പുറത്തിറങ്ങുന്നത് .മടക്കാവുന്ന രണ്ടു ഡിസ്പ്ലേ ഉള്ള സ്മാർട്ട് ഫോണുകളാണ് സാംസങ്ങിന്റെ SAMSUNG GALAXY Z FOLD 3, FLIP 3 ഈ സ്മാർട്ട് ഫോണുകൾ .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകൾ ഒക്കെ തന്നെ ലീക്ക് ആയിരിക്കുന്നു .അത്തരത്തിൽ ലീക്ക് ആയ ഫീച്ചറുകൾ നോക്കാം .

SAMSUNG GALAXY Z FOLD 3 LEAKED SPECIFICATIONS

ഈ സ്മാർട്ട് ഫോണുകളുടെ ലീക്ക് ആയ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 7.6 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ ഈ ഡിസ്‌പ്ലേയ്ക്ക് 2208×1768 പിക്സൽ റെസലൂഷനും കൂടാതെ 120Hz  റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ ഫോൾഡ് ഫോണുകൾക്ക് രണ്ടു ഡിസ്‌പ്ലേയാണ് ഉള്ളത് .6.2 ഇഞ്ചിന്റെ മറ്റൊരു ഡിസ്‌പ്ലേയും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .ഈ ഡിസ്‌പ്ലേ 2260×832 പിക്സൽ റെസലൂഷൻ ആണ് കാഴ്ചവെക്കുന്നത് .

അടുത്തതായി ഈ ഫോണുകളുടെ പ്രോസ്സസറുകളാണ് എടുത്തു പറയേണ്ടത് . Snapdragon 888 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക എന്നാണ് ലീക്ക് സൂചിപ്പിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ  12GB LPDDR5 RAM കൂടാതെ  256GB/512GB UFS 3.1 സ്റ്റോറേജുകളിൽ വരെ പുറത്തിറങ്ങുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് ആൻഡ്രോയിഡിന്റെ 11 (OneUI 3.1) ലാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .12 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ + 12 അൾട്രാ വൈഡ് ക്യാമറകൾ + 12 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറകൾ എന്നിവയാണ് ഇതിനു പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ സെൽഫിയിലേക്കു വരുകയാണെങ്കിൽ 4 മെഗാപിക്സൽ അണ്ടർ ഡിസ്പ്ലേ സെൽഫിയും കൂടാതെ 10 മെഗാപിക്സൽ കവർ ഡിസ്പ്ലേ സെൽഫി ക്യാമറകളും പ്രതീക്ഷിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :