വീണ്ടും ഗാലക്സി തരംഗം !! നാളെ ഗാലക്സി ഫോൾഡ് ഫോണുകൾ പുറത്തിറങ്ങും

വീണ്ടും ഗാലക്സി തരംഗം !! നാളെ ഗാലക്സി ഫോൾഡ് ഫോണുകൾ പുറത്തിറങ്ങും
HIGHLIGHTS

സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ നാളെ ഇന്ത്യൻ വിപണിയിൽ എത്തുന്നു

സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ നാളെ ഇന്ത്യൻ വിപണിയിൽ എത്തുന്നു

ഈ സ്മാർട്ട് ഫോണുകളുടെ അൺപാക്ക്ഡ് ഇവന്റ് നാളെ നടക്കുന്നതാണ്

സാംസങ്ങിന്റെ ഏറെ കാത്തിരുന്ന ഫോണുകൾ ഇന്ത്യൻ വിപണിയിലും എത്തുന്നു .SAMSUNG GALAXY Z FOLD 3, FLIP 3 എന്നി സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .മടക്കാവുന്ന രണ്ടു ഡിസ്പ്ലേ ഉള്ള സ്മാർട്ട് ഫോണുകളാണ് സാംസങ്ങിന്റെ SAMSUNG GALAXY Z FOLD 3, FLIP 3 ഈ സ്മാർട്ട് ഫോണുകൾ .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകൾ ഒക്കെ തന്നെ ലീക്ക് ആയിരിക്കുന്നു .അത്തരത്തിൽ ലീക്ക് ആയ ഫീച്ചറുകൾ നോക്കാം .

SAMSUNG GALAXY Z FOLD 3 LEAKED SPECIFICATIONS

ഈ സ്മാർട്ട് ഫോണുകളുടെ ലീക്ക് ആയ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 7.6 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ ഈ ഡിസ്‌പ്ലേയ്ക്ക് 2208×1768 പിക്സൽ റെസലൂഷനും കൂടാതെ 120Hz  റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ ഫോൾഡ് ഫോണുകൾക്ക് രണ്ടു ഡിസ്‌പ്ലേയാണ് ഉള്ളത് .6.2 ഇഞ്ചിന്റെ മറ്റൊരു ഡിസ്‌പ്ലേയും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .ഈ ഡിസ്‌പ്ലേ 2260×832 പിക്സൽ റെസലൂഷൻ ആണ് കാഴ്ചവെക്കുന്നത് .

അടുത്തതായി ഈ ഫോണുകളുടെ പ്രോസ്സസറുകളാണ് എടുത്തു പറയേണ്ടത് . Snapdragon 888 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക എന്നാണ് ലീക്ക് സൂചിപ്പിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ  12GB LPDDR5 RAM കൂടാതെ  256GB/512GB UFS 3.1 സ്റ്റോറേജുകളിൽ വരെ പുറത്തിറങ്ങുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് ആൻഡ്രോയിഡിന്റെ 11 (OneUI 3.1) ലാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .12 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ + 12 അൾട്രാ വൈഡ് ക്യാമറകൾ + 12 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറകൾ എന്നിവയാണ് ഇതിനു പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ സെൽഫിയിലേക്കു വരുകയാണെങ്കിൽ 4 മെഗാപിക്സൽ അണ്ടർ ഡിസ്പ്ലേ സെൽഫിയും കൂടാതെ 10 മെഗാപിക്സൽ കവർ ഡിസ്പ്ലേ സെൽഫി ക്യാമറകളും പ്രതീക്ഷിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo