digit zero1 awards

Samsung Flip5 Best Deal: Samsung ഫ്ലിപ് ഫോണിന് 35,000 രൂപയുടെ കിഴിവ്, ഓഫർ എങ്ങനെയെന്നോ?

Samsung Flip5 Best Deal: Samsung ഫ്ലിപ് ഫോണിന് 35,000 രൂപയുടെ കിഴിവ്, ഓഫർ എങ്ങനെയെന്നോ?
HIGHLIGHTS

Samsung Galaxy Z Flip5 ഓഫറിൽ വാങ്ങാൻ സുവർണാവസരം

35,703 രൂപയുടെ കിഴിവാണ് Samsung Flip5 ഫോണിന് ഇപ്പോൾ ലഭിക്കുന്നത്

Snapdragon 8 Gen 2 പ്രോസസറുള്ള പ്രീമിയം സെറ്റാണിത്

കഴിഞ്ഞ വർഷം ജൂലൈയിലെത്തിയ ഫോണാണ് Samsung Galaxy Z Flip5. ആൻഡ്രോയിഡ് വിപണിയുടെ മനം കവർന്ന ഫ്ലിപ് ഫോണെന്ന് വേണമെങ്കിൽ പറയാം. ഒരു ലക്ഷത്തിന് അടുത്തായിരുന്നു ഗാലക്സി Z ഫ്ലിപ്5ന്റെ വില. Snapdragon 8 Gen 2 പ്രോസസറുള്ള പ്രീമിയം സെറ്റാണിത്. ഇപ്പോഴിതാ സാംസങ് ഫ്ലിപ് ഫോണിന് ഗംഭീരമായ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

99,999 രൂപ വില വരുന്ന Z ഫ്ലിപ്5 35,703 രൂപയുടെ കിഴിവ് സ്വന്തമാക്കാം. ഈ അപൂർവ്വ ഓഫർ കേട്ട് ഞെട്ടേണ്ട. Galaxy Z Flip5ന്റെ ഓഫറിനെ കുറിച്ച് അറിയുന്നതിന് മുന്നേ ഫീച്ചറുകൾ നോക്കാം.

Samsung Galaxy Z Flip5
Samsung Galaxy Z Flip5

Samsung Galaxy Z Flip5

സ്‌റ്റൈലിഷായ ഗാലക്സി Z ഫ്ലിപ് 5 നിങ്ങൾക്ക് ആകർഷകമായ പ്രകടനവും ഉറപ്പാക്കുന്നു. ഇതിൽ ഫ്ലെക്സ് വിൻഡോ ഫീച്ചറാണ് സാംസങ് നൽകിയിരിക്കുന്നത്. മുൻ തലമുറയേക്കാൾ 3.78 മടങ്ങ് ഇതിന് വലിപ്പമുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2 പ്രോസസറുമായി ബന്ധിപ്പിച്ച് വന്നിരിക്കുന്ന ഫോണാണിത്. ഇത് 8ജിബി റാമുമായി ബന്ധിപ്പിച്ചിരിക്കുന്നു.

2 സ്റ്റോറേജ് വേരിയന്റുകളിൽ ഗാലക്സി Z ഫ്ലിപ്5 ലഭിക്കും. 256GBയും 512GBയും സ്റ്റോറേജുകളിലാണ് ഇവ അവതരിപ്പിച്ചത്. 3,700mAh ഡ്യുവൽ ബാറ്ററിയാണ് ഫ്ലിപ്5ലുള്ളത്.

25W അഡാപ്റ്ററും 3A USB-C കേബിളും സാംസങ് ഫോണിലുണ്ട്. ഫാസ്റ്റ് വയർലെസ് ചാർജിങ് 2.0 ഫീച്ചർ ചെയ്യുന്ന ഫോണാണ് ഗാലക്സി Z ഫ്ലിപ്5. ഇതിൽ നിങ്ങൾക്ക് വയർലെസ് പവർഷെയർ ഫീച്ചറും ലഭിക്കും. ഏകദേശം 30 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ലഭിക്കുമെന്നാണ് കമ്പനി ഉറപ്പുതരുന്നത്.

6.7 ഇഞ്ചാണ് ഗാലക്സി Z ഫ്ലിപ്5ന്റെ വലിപ്പം. 12MP + 12MP ചേർന്ന ഡ്യുവൽ ക്യാമറ സെറ്റപ്പുണ്ട്. ഇതിന്റെ ഫ്രെണ്ട് ക്യാമറയ്ക്കാകട്ടെ 10MP സെൻസറും വരുന്നു. ക്രീ, ഗ്രാഫൈറ്റ്, മിന്റ്, ലാവെൻഡർ എന്നിങ്ങനെ 4 കളർ ഓപ്ഷനുകൾ ഇതിനുണ്ട്.

Samsung Galaxy Z Flip5 ഓഫർ

നേരത്തെ പറഞ്ഞ പോലെ 99,999 രൂപയാണ് ഫോണിന്റെ വില. 256ജിബി ഗാലക്സി Z ഫ്ലിപ്5 വേരിയന്റിന്റെ വിലയാണിത്. ഇപ്പോൾ 35,703 രൂപയുടെ ആകർഷകമായ കിഴിവുണ്ട്. ഫ്ലിപ്പ്കാർട്ടിലാണ് സാംസങ് ഫ്ലിപ് ഫോണിന് ഈ ഓഫർ നൽകുന്നത്. ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങാനുള്ള ലിങ്ക്, Click Here.

Read More: Airtel Best Plans: Tariff ഉയരുന്നതിന് മുന്നേ Airtel വാർഷിക പ്ലാനുകളിൽ റീചാർജ് ചെയ്യുന്നത് ബുദ്ധി!

എന്നാൽ ഇതൊരു എക്സ്ചേഞ്ച് ഓഫറാണെന്നത് ശ്രദ്ധിക്കുക. ഐഫോൺ 13 കൊടുത്ത് മാറ്റി വാങ്ങുകയാണെങ്കിൽ 33,000 രൂപ കിഴിവ് നേടാമെന്നതാണ് അറിയിച്ചിട്ടുള്ളത്. അതായത് 67,297 രൂപയിൽ ഗാലക്സി Z ഫ്ലിപ്5 വാങ്ങാം.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo