Samsung Galaxy Z Flip 5: ദസറയ്ക്കും, ദീപാവലിയ്ക്കുമായി Samsung Galaxy Z Flip 5 അണിഞ്ഞൊരുങ്ങും…
പുത്തൻ യെല്ലോ എഡിഷൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് Samsung Galaxy Z Flip 5
ഒക്ടോബർ 17-ന് യെല്ലോ എഡിഷൻ ലോഞ്ച് ചെയ്യും
Samsung Galaxy Z Flip 5 മറ്റു ഫീച്ചറുകൾ താഴെ നൽകുന്നു
Samsung Galaxy Z Flip 5 സ്മാർട്ട്‌ഫോൺ ഈ വർഷം ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ചു. Galaxy Z Flip 5 സ്മാർട്ട്‌ഫോൺ നാല് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്: മിന്റ്, ഗ്രാഫൈറ്റ്, ലാവെൻഡർ, ക്രീം. കൂടാതെ, Galaxy Z Flip 5 അടുത്തയാഴ്ച ഇന്ത്യയിൽ പുതിയ നിറത്തിൽ ലഭ്യമാകുമെന്ന് സാംസങ് അറിയിച്ചു. വരാനിരിക്കുന്ന ദസറ, ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പുത്തൻ യെല്ലോ എഡിഷൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സാംസങ്.
Samsung Galaxy Z Flip 5 Yellow എഡിഷൻ
Samsung Galaxy Z Flip 5 Yellow എഡിഷൻ 2023 ഒക്ടോബർ 17-ന് ലോഞ്ച് ചെയ്യും. Samsung Galaxy Z Flip 5 Yellow എഡിഷൻ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ സാംസങ് പേജിൽ തയ്യാറാക്കിയിട്ടുള്ള ഈ പുതിയ യെല്ലോ എഡിഷനിൽ സ്വന്തമാക്കാൻ താൽപര്യമുണ്ടെന്ന് പേജിൽ എന്നെ അറിയിക്കുക എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
Samsung Galaxy Z Flip 5 ഡിസ്പ്ലേ
ആർമർ അലുമിനിയം ഫ്രെയിമുകളുള്ള സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 സ്മാർട്ട്ഫോണിൽ 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080×2,640 പിക്‌സൽ) ഡൈനാമിക് അമോലെഡ് 2X ഇൻഫിനിറ്റി ഫ്ലെക്‌സ് ഇന്നർ ഡിസ്‌പ്ലേയാണുള്ളത്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 22:9 ആസ്പാക്റ്റ് റേഷിയോവുമുള്ള ഡിസ്പ്ലെയാണിത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മോഡലിലുള്ള അതേ പ്രൈമറി ഡിസ്‌പ്ലേ തന്നെയാണിത്. ഹാൻഡ്‌സെറ്റിൽ 720×748 പിക്‌സൽ റെസല്യൂഷനോടുകൂടിയ 3.4-ഇഞ്ച് സൂപ്പർ അമോലെഡ് ഫോൾഡർ ആകൃതിയിലുള്ള കവർ ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്.
Samsung Galaxy Z Flip 5 പ്രോസസ്സർ
സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5യിൽ കസ്റ്റം ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 മൊബൈൽ പ്ലാറ്റ്‌ഫോമാണ് നൽകിയിട്ടുള്ളത്. ഇതിനൊപ്പം 8 ജിബി ഓൺബോർഡ് മെമ്മറിയുമുണ്ട്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 എസ്ഒസിയുടെ ഈ എക്‌സ്‌ക്ലൂസീവ് വേർഷൻ ഓവർലോക്ക് ചെയ്ത സിപിയു, ജിപിയു കോറുകളുമായിട്ടാണ് വരുന്നത്. 256 ജിബി. 512 ജിബി ഇൻബിൾഡ് സ്റ്റോറേജ് ഓപ്ഷനുകളിലാണ് സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്. 12 ജിബി റാമും ഫോണിലുണ്ട്.
കൂടുതൽ വായിക്കൂ: JioBharat B1 4G Feature Phone: ഇംഗ്ലീഷ് അറിയാത്തവർക്കും സ്വന്തം ഭാഷയിൽ ഉപയോഗിക്കാം, പുതിയ JioBharat B1 4G ഫീച്ചർ ഫോൺ
Samsung Galaxy Z Flip 5 ക്യാമറകൾ
ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5യിൽ ഉള്ളത്. എഫ്/2.2 ലെൻസും 123 ഡിഗ്രി ഫീൽഡ് വ്യൂവുമുള്ള 12 മെഗാപിക്‌സൽ അൾട്രാ വൈഡ് പ്രൈമറി സെൻസറാണ് ഫോണിലുള്ളത്. ഇതിനൊപ്പം ഇമേജ് സ്റ്റെബിലൈസേഷനും എഫ്/2.2 ലെൻസും 85 ഡിഗ്രി വ്യൂ ഫീൽഡും ഉള്ള 12 മെഗാപിക്‌സൽ വൈഡ് ആംഗിൾ ക്യാമറയും ഫോണിലുണ്ട്. 10 മെഗാപിക്സൽ സെൽഫി ക്യാമറയാണ് സെൽഫികളും വീഡിയോ കോളുകൾക്കുമായി നൽകിയിട്ടുള്ളത്.
Samsung Galaxy Z Flip 5 ബാറ്ററി
25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 3,700mAh ബാറ്ററിയാണ് സാംസങ് ഈ ഫോണിൽ നൽകിയിട്ടുള്ളത്.