Samsung Galaxy Z Flip 5 ന്റെ പുതിയ വേരിയന്റായി Galaxy Z Flip 5 റെട്രോ എഡിഷൻ പുറത്തിറങ്ങി. ബിൽറ്റ്-ഇൻ ആന്റിനയുമായി വരുന്ന ആദ്യത്തെ സാംസങ് മൊബൈൽ എന്ന നിലയിൽ 2003-ൽ പുറത്തിറക്കിയ SGH-E700 (Samsung E700) ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഈ പ്രത്യേക ക്ലാംഷെൽ മടക്കാവുന്ന ഫോൺ. z ഫ്ലിപ്പ് 5 റെട്രോയ്ക്ക് നീല കളർ പാനലും മാറ്റ് ഫിനിഷുമുണ്ട്..
ഈ ലിമിറ്റഡ് എഡിഷൻ സ്മാർട്ട്‌ഫോണിൽ ഫ്ലിപ്‌സ്യൂട്ട് കാർഡുകളും ഫ്ലിപ്‌സ്യൂട്ട് കെയ്‌സും ഉൾപ്പെടെ നിരവധി ആക്‌സസറികൾ ഉണ്ട്. ആക്‌സസറികൾ കൂടാതെ, റെട്രോ പതിപ്പിന്റെ എല്ലാ സവിശേഷതകളും ജൂലൈയിൽ ആഗോളതലത്തിൽ പുറത്തിറക്കിയ സ്റ്റാൻഡേർഡ് ഗാലക്‌സി Z ഫ്ലിപ്പ് 5-ന് സമാനമായിരിക്കും.
നവംബർ 1 (ഇന്ന്) സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഓസ്‌ട്രേലിയ, കൊറിയ, യുകെ, ജർമ്മനി, സ്പെയിൻ എന്നിവിടങ്ങളിൽ ലഭ്യമാകും. നവംബർ 2 മുതൽ ഫ്രാൻസിലും ലഭ്യമാകും. ഈ ലിമിറ്റഡ് എഡിഷൻ ഹാൻഡ്‌സെറ്റിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല
ഇൻഡിഗോ ബ്ലൂ, സിൽവർ കളർ വേരിയന്റുകളിൽ റെട്രോ പതിപ്പ് വരുന്നു. ഫ്ലെക്സ് വിൻഡോകളിൽ 2000 പിക്സൽ ഗ്രാഫിക്സും ആനിമേഷനുകളും വാഗ്ദാനം ചെയ്യുന്ന ഒരു പ്രത്യേക യുഎക്സ് ഡിസൈൻ ഇതിന് നൽകിയിട്ടുണ്ട്. സാധാരണ Samsung Galaxy Z Flip 5-ന്റെ 8GB RAM + 256GB സ്റ്റോറേജ് ഓപ്ഷൻ ജൂലൈയിൽ ഇന്ത്യയിൽ 99,999 രൂപയ്ക്ക് അവതരിപ്പിച്ചു. അതേസമയം അതിന്റെ 8GB റാം + 512GB സ്റ്റോറേജ് മോഡലിന്റെ വില 1,09,999 രൂപയായി നിലനിർത്തി.
കൂടുതൽ വായിക്കൂ: Best Compact Smartphones: കൈയിൽ ഒതുങ്ങുന്ന മികച്ച Compact സ്മാർട്ട്ഫോണുകൾ
അമോലെഡ് ഡിസ്‌പ്ലേയും 2208 x 1768 പിക്‌സൽ റെസല്യൂഷനോടുകൂടിയ വലിയ 7.6 ഇഞ്ച് മെയിൻ സ്‌ക്രീനും 6.2 ഇഞ്ച് കവർ സ്‌ക്രീനും ഇതിലുണ്ട്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസാണ് ഗാലക്സി Z ഫോൾഡ് 5, Z ഫ്ലിപ്പ് 5 എന്നിവയുടെ കരുത്ത്.
4,400mAh ബാറ്ററിയാണ് സാംസങ് നൽകിയിരിക്കുന്നത്. 25W അഡാപ്റ്റർ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ചാർജ് ചെയ്യാനാകും, കൂടാതെ ഈ ഹാൻഡ്‌സെറ്റ് ഫാസ്റ്റ് വയർലെസ് ചാർജിംഗ് 2.0, ആക്‌സസറികൾക്കും മറ്റ് ഉപകരണങ്ങൾക്കുമായി വയർലെസ് പവർഷെയർ എന്നിവയെ പിന്തുണയ്ക്കുന്നു.
10 മെഗാപിക്സൽ സെൽഫി ക്യാമറ ഫോൾഡിംഗ് ഡിസ്പ്ലേയുടെ മുകളിൽ നൽകിയിരിക്കുന്നു. 8GB ഓൺബോർഡ് മെമ്മറിയോടൊപ്പം 256GB, 512GB ഇൻബിൽറ്റ് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫ്ലിപ്പ് 5 എത്തുന്നത്.