സ്മാർട്ഫോണുകളിൽ വിപണി ശ്രദ്ധ നേടുന്നത് ഫ്ലിപ് ഫോണുകളും ഫോൾഡ് ഫോണുകളുമാണ്. മോട്ടറോള, സാംസങ്, ടെക്നോ ഫാന്റം, ഓപ്പോ എന്നിവരെല്ലാം ഫ്ലിപ് ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ഇവരിൽ ശ്രദ്ധേയമായത് സാംസങ്ങിന്റെ ഫ്ലിപ് ഫോണുകളാണ്. ഇതിൽ തന്നെ Samsung Galaxy Z Flip 5 ഫോണുകൾ ക്യാമറയിലും ഡിസ്പ്ലേ ഫീച്ചറുകളിലുമെല്ലാം മികവുറ്റ പ്രകടനം നൽകുന്ന ഫോണുകളാണ്.
ഇതുവരെ മിന്റ്, ഗ്രാഫൈറ്റ്, ക്രീം, ലാവെൻഡർ നിറങ്ങളിലുള്ള സാംസങ് ഫ്ലിപ് ഫോണുകളാണ് വിപണിയിൽ അവതരിപ്പിച്ചത്. എന്നാൽ ദീപാവലി, ദസറയോട് അനുബന്ധിച്ച് കമ്പനി മറ്റൊരു ആകർഷക ഡിസൈൻ കൂടി പുറത്തെത്തിച്ചിരിക്കുകയാണ്. സാംസങ് ഗാലക്സി Z ഫ്ലിപ് 5ന്റെ മഞ്ഞ നിറത്തിലുള്ള ഫോണുകൾ ഉടൻ വരുമെന്ന് റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നെങ്കിലും ഇത്ര പെട്ടെന്ന് ലോഞ്ച് ചെയ്യുമെന്ന് ആരും വിശ്വസിച്ചിരുന്നില്ല.
ഇപ്പോഴിതാ, മഞ്ഞയിൽ കുളിച്ചൊരുങ്ങിയ സാംസങ് ഫ്ലിപ് ഫോണുകൾ വിപണിയിൽ അവതരിച്ചുകഴിഞ്ഞു. കളറൊന്ന് മാറ്റിയാലും മുമ്പിറങ്ങിയ Z ഫ്ലിപ് 5ന്റെ അതേ ഗുണഗണങ്ങളാണ് ഇതിലുമുള്ളത്. 6.7 ഇഞ്ച് FHD+ ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേയും, 120 Hz റിഫ്രഷ് റേറ്റും ഫോണിലുണ്ട്. കൂടാതെ, ഈ ഫ്ലിപ് ഫോണിന്റെ കവർ ഡിസ്പ്ലേ 3.4 ഇഞ്ച് 60 Hz ആണ്. ഫോണിന് മികച്ച പെർഫോമൻസ് നൽകുന്നതിന് സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ, 3,700 mAh ബാറ്ററിയും ഈ ഫോണിൽ വരുന്നുണ്ട്.
Also Read: ICC World Cup on Mobile: സൗജന്യമായി Cricket live ആസ്വദിക്കാം, അതും കൂടുതൽ സൗകര്യങ്ങളോടെ…
12 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും, ഇതേ മെഗാപിക്സൽ വരുന്ന അൾട്രാ വൈഡ് സെൻസറും ചേർന്ന ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഈ സ്മാർട്ട്‌ഫോണിലുള്ളത്.
നിലവിൽ സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അതായത് Samsung.comൽ നിന്നും റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും ഈ ഫോൺ പർച്ചേസിന് ലഭ്യമാണ്. ആകർഷകമായ ഡീലുകളാണ് ഫോണിനായി കമ്പനി ഒരുക്കിയിരിക്കുന്നതും. ബാങ്ക് ഓഫറുകളും കൂപ്പണുകളും ഓൺലൈൻ പർച്ചേസിങ്ങിൽ സ്വന്തമാക്കാം.
2 സ്റ്റോറേജുകളിൽ സാംസങ് ഗാലക്സി Z ഫ്ലിപ് 5ന്റെ Yellow edition ലഭിക്കും. 8GB റാമും 256GB സ്റ്റോറേജും വരുന്ന മോഡലും, 8GB റാമും 512GB സ്റ്റോറേജും വരുന്ന മോഡലും വിപണിയിലുണ്ട്. 99,999 രൂപയാണ് 256GB വേരിയന്റിന്. 512GB ഫോണിന് 109,999 രൂപയും വില വരുന്നു. എന്നാൽ, ഓഫറുകളിൽ 85,999 രൂപ മുതൽ വാങ്ങാവുന്നതാണ്.
പഴയ ഫോൺ മാറ്റി വാങ്ങുകയാണെങ്കിൽ 45,000 രൂപ വരെ ലാഭിക്കാമെന്ന് സാംസങ് അറിയിക്കുന്നു. HDFC Bankന്റെ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾക്ക് 7,000 രൂപയുടെ തൽക്ഷണ വിലക്കിഴിവ് ലഭ്യമാണ്.
ബജാജ് ഫിനാൻസ്, എച്ച്‌ഡിഎഫ്‌സി തുടങ്ങിയ പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ വഴി ഈ യെല്ലോ ഫ്ലിപ് ഫോൺ വാങ്ങുകയാണെങ്കിൽ 30 മാസത്തേക്ക് കുറഞ്ഞ EMIയിൽ ഫോൺ കൈയിലിരിക്കും. ഇങ്ങനെ 3,379 രൂപ മുതലാണ് EMI ഓപ്ഷൻ ലഭ്യമായിട്ടുള്ളത്.