സ്മാർട്ഫോണിലെ പുലി, 200MP ക്യാമറയുള്ള Samsung Galaxy പുതിയ Ultra ഫോണിന് ഇതുവരെ കിട്ടാത്തയൊരു ഓഫർ

Updated on 16-Apr-2025
HIGHLIGHTS

ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണിന് ഒരു പരിമിതകാല ഓഫർ എത്തിയിരിക്കുന്നു

വിപണിയിലെ ഏറ്റവും വമ്പൻ ഫോണാണ് Samsung Galaxy S25 Ultra

സാംസങ് ഗാലക്‌സി എസ് 25 അൾട്രാ വാങ്ങുന്നവർക്ക് 22,800 രൂപ വില കുറച്ച് വാങ്ങാം

Samsung Galaxy Offer: വിപണിയിലെ ഏറ്റവും വമ്പൻ ഫോണാണ് Samsung Galaxy S25 Ultra. ഈ വർഷമാണ് സാംസങ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഡിവൈസ് പുറത്തിറക്കിയത്. ആൻഡ്രോയിഡ് സ്മാർട്ഫോൺ പ്രേമികളുടെ സ്വപ്നഫോണാണിത്. ഇപ്പോഴിതാ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണിന് ഒരു പരിമിതകാല ഓഫർ എത്തിയിരിക്കുന്നു.

സാംസങ് ഗാലക്‌സി എസ് 25 അൾട്രാ വാങ്ങുന്നവർക്ക് 22,800 രൂപ വില കുറച്ച് വാങ്ങാം. ഗാലക്സി എസ്25 അൾട്രായുടെ ടൈറ്റാനിയം സിൽവർബ്ലൂ നിറത്തിലുള്ള ഫോണിനാണ് കിഴിവ്. മൊത്തമായി പണം കൊടുത്ത് വാങ്ങാനാവാത്തവർക്ക് ആകർഷകമായ ബാങ്ക് കിഴിവും എക്സ്ചേഞ്ച് ഡീലും ലഭിക്കുന്നുണ്ട്.

Samsung ഫ്ലാഗ്ഷിപ്പ് ഓഫർ

സാംസങ് ഗാലക്സി എസ് 25 അൾട്രായ്ക്ക് ആമസോണാണ് പരിമിതകാല ഓഫർ പ്രഖ്യാപിച്ചത്. ഇതുവരെ ലഭ്യമായ എല്ലാ ഓഫറേക്കാളും ഏറ്റവും വിലക്കുറവാണിത്. 18 ശതമാനം വിലയാണ് ആമസോൺ വെട്ടിക്കുറച്ചത്. ഇത് ബാങ്ക് കാർഡ് ഡിസ്കൌണ്ട് ഉൾപ്പെടുത്താത്ത കിഴിവാണ്.

12 ജിബി + 256 ജിബി കോൺഫിഗറേഷനിലുള്ള ഗാലക്സി S25 അൾട്രാ 1,29,999 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്. ഇപ്പോൾ ഇതിന് സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന വില 1,07,199 രൂപയാണ്. ഇത് ഈ മാസം മാത്രം ലഭിക്കുന്ന പരിമിതകാല കിഴിവാണെന്നതും ശ്രദ്ധിക്കുക. HDFC ബാങ്ക് കാർഡ് ഉപയോഗിച്ച് പേയ്മെന്റ് നടത്തിയാൽ അധിക ഇളവ് നേടാം. ഇങ്ങനെ 3250 രൂപയുടെ ഡിസ്കൌണ്ട് സ്വന്തമാക്കാം.

കൂടാതെ ഫോണിന് 4,827.03 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്. ഇനി പഴയ ഫോൺ മാറ്റി വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് 46,100 രൂപയുടെ ഇളവ് നേടാം. ഏറ്റവും ടോപ് പെർഫോമൻസുള്ള സ്മാർട്ഫോൺ ഇത്രയും വില കുറച്ച് വാങ്ങാമെന്നത് അപൂർവ്വമായ അവസരമാണ്.

Samsung Galaxy S25 Ultra: സ്പെസിഫിക്കേഷൻ

ടൈറ്റാനിയം ഫ്രെയിമിൽ ഡിസൈൻ ചെയ്തിരിക്കുന്ന പ്രീമിയം സെറ്റാണ് ഈ സാംസങ് ഫോൺ. സാംസങ് ഗാലക്‌സി എസ് 25 അൾട്രാ-യിൽ 6.9 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണുള്ളത്. 2,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സും ഇതിൽ ഉൾപ്പെടുന്നു.

ഫോണിന് 1-120Hz റിഫ്രഷ് റേറ്റുള്ളതിനാൽ സുഗമമായ സ്‌ക്രോളിങ്ങിനും ഗെയിമിങ്ങിനും അനുയോജ്യമാണ്. ഗൊറില്ല ഗ്ലാസ് ആർമർ 2 കൊണ്ട് പ്രൊട്ടക്ഷനും കൊടുത്തിരിക്കുന്നു. മൾട്ടിടാസ്കിംഗ്, ഗെയിമിംഗ് എന്നിവയ്ക്കെല്ലാം ഏറ്റവും ഗംഭീരമായ പ്രോസസർ നൽകിയിട്ടുണ്ട്. അതായത് ഈ സ്മാർട്ഫോണിലുള്ളത് സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ആണ്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7-ൽ ഫോൺ പ്രവർത്തിക്കുന്നു. എസ്25 അൾട്രാ ഏഴ് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റും ഓഫർ ചെയ്യുന്നു.

ഫോട്ടോഗ്രാഫിയിൽ ഗാലക്‌സി എസ് 25 അൾട്രാ പുലിയാണെന്ന് പറയേണ്ടതില്ല. ഫോണിലെ ക്വാഡ് ക്യാമറ യൂണിറ്റിൽ 200 മെഗാപിക്സലിന്റെ പ്രൈമറി സെൻസറുണ്ട്. 10 എംപി 3x ടെലിഫോട്ടോ ലെൻസും കൊടുത്തിട്ടുണ്ട്. ഇതിൽ 5x ഒപ്റ്റിക്കൽ സൂമുള്ള 50 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് ഉൾപ്പെടുന്നു.

50 മെഗാപിക്സലിന്റെ അൾട്രാവൈഡ് സെൻസറും ഫോണിലുണ്ട്. ഈ സാംസങ് ഫോണിൽ 5,000mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഇത് 45W വയർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു. അതുപോലെ ഫോൺ 15W വയർലെസ് ചാർജിങ്ങിനെയും, 4.5W റിവേഴ്‌സ് വയർലെസ് ചാർജിങ്ങിനെയും പിന്തുണയ്ക്കുന്നു.

Also Read: എന്തുകൊണ്ട് അമേരിക്കയെ വിട്ട് APPLE, iPhone ചൈനയിലേക്ക് ചേക്കേറി? സാക്ഷാൽ Tim Cook തന്നെ ഒടുവിലത് പറഞ്ഞു…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :