സാംസങ്ങിന്റെ പുതിയ രണ്ടു ടാബ് ലെറ്റുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Samsung Galaxy Tab S7 FE കൂടാതെ Galaxy Tab A7 Lite എന്നി മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .Samsung Galaxy Tab S7 FE ടാബ് ലെറ്റുകൾ Qualcomm Snapdragon 750G പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .വില നോക്കുകയാണെങ്കിൽ Samsung Galaxy Tab S7 FE മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 46,999 രൂപയും കൂടാതെ Galaxy Tab A7 Lite മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ Rs 11,999 രൂപയും ആണ് വില വരുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടാബ് ലെറ്റുകൾ 12.4 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ മോഡലുകൾ 2560×1600 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ മോഡലുകൾ Qualcomm Snapdragon 750G പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 11 ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടാബ് ലെറ്റുകൾ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മൈക്രോ എസ് ഡി കാർഡുകൾ ഉപയോഗിച്ച് ഈ മോഡലുകളിൽ 1TBവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടാബ് ലെറ്റുകൾ 8.7 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ മോഡലുകൾ 1340×800 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ മോഡലുകൾ MediaTek Helio P22T പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 11 ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടാബ് ലെറ്റുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മൈക്രോ എസ് ഡി കാർഡുകൾ ഉപയോഗിച്ച് ഈ മോഡലുകളിൽ 1TBവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും കൂടാതെ 2 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .5,100mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .