5,000mAhന്റെ ബാറ്ററിയിൽ പുതിയ Samsung Galaxy Tab A
8 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ,വില 17,990 രൂപ
സാംസങ്ങിന്റെ ഏറ്റവും പുതിയ ടാബ് Samsung Galaxy Tab A പുറത്തിറക്കി .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .8 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .കൂടാതെ 1,280 x 800 പിക്സൽ റെസലൂഷൻ ഇതിനുണ്ട് ..4Ghz Quad-core Qualcomm Snapdragon 430 ന്റെ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .
കൂടാതെ Android Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .ഇനി ഇതിന്റെ ആന്തരിക സവിശേഷതകൾ മനസിലാക്കാം .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .256GBജിബിവരെ ഇതിന്റെ മെമ്മറി നിങ്ങൾക്ക് കാർഡ് വഴി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .
ഇനി ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .സാംസങ്ങിന്റെ Galaxy Tab Aയുടെ ഏറ്റവും പ്രധാന സവിശേഷത ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .
5000mAh ന്റെ കരുത്താർന്ന ബാറ്ററി ലൈഫ് ആണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം 17990 രൂപയാണ് .ഉടൻതന്നെ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിലും ഓഫ് ലൈനിലും ഇത് ലഭ്യമാകുന്നു .