സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്
സാംസങ്ങ് ഗാലക്സി നോട്ട് 20 സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നത്
സാംസങ്ങിന്റെ നിലവിൽ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് സാംസങ്ങ് ഗാലക്സി നോട്ട് 20 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില കുറച്ചിച്ചിരിക്കുന്നു .22000 രൂപവരെയാണ് ഇപ്പോൾ സാംസങ്ങിന്റെ ഈ മോഡലുകളുടെ വിലക്കുറച്ചിരിക്കുന്നത് .വിപണിയിൽ 76999 രൂപ വിലയുണ്ടായിരുന്ന ഈ സാംസങ്ങ് ഗാലക്സി നോട്ട് 20 സ്മാർട്ട് ഫോണുകൾ ഇപ്പോൾ 54999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
സാംസങ്ങിന്റെ ഗാലക്സി നോട്ട് 20
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7 ഇഞ്ചിന്റെ FHD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 2400 x 1080 പിക്സൽ റെസലൂഷനും നൽകിയിരിക്കുന്നു .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നതിനു ഈ ഫോണുകൾക്ക് Exynos 990 പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത് .
അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ Android v10.0 ലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ 4300mAH ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 64 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ +12 മെഗാപിക്സൽ + 12 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 10 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .8 ജിബിയുടെ വേരിയന്റുകൾക്ക് 54999 രൂപയാണ് വിലവരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .