സാംസങ്ങ് പ്രേമികൾക്കായി ഇതാ സാംസങ്ങിന്റെ മറ്റൊരു കിടിലൻ സ്മാർട്ട് ഫോൺ.ഗാലക്‌സി S7 ആക്റ്റിവ് എന്നാണ് ഇതിന്റെ പേര് .ഇതിന്റെ പ്രധാന സവിശേഷത ഒറ്റവാക്കിൽ പറയുവാണെങ്കിൽ നിലത്തു വീണാൽ ഒരു കുഴപ്പവും സംഭവിക്കില്ല എന്നാണ് സാംസങ്ങ് ഉറപ്പു നല്ക്കുന്നത് .അതായത് നിലത്തു വലിചെറിഞ്ഞാൽ കൂടെ ഒരു കുഴപ്പവും വരില്ല എന്ന് .കിടിലൻ അല്ലെ ഗാലക്‌സി S7 ആക്റ്റിവ്.ഇതിന്റെ കൂടുത സവിശേഷതകൾ മറ്റും നിങ്ങള്ക്ക് ഇവിടെ നിന്നും മനസിലാക്കാം .53000 രൂപയ്ക്കാണ് സാംസങ്ങ് ഈ സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിൽ ഇറക്കുന്നത് .
5.1 സുപ്പർ AMOLED ഡിസ്പ്ലേയാണു സാംസങ്ങിന്റെ ഈ കരുത്തനുള്ളത്. ഇതിന്റെ റെസലൂഷൻ 2560 x 1440 പിക്സൽ റെസ്ല്യുഷനുള്ളതാണ്. ഗാലക്‌സി S7 ആക്റ്റിവ് കരുത്തുള്ള ഒരു ലുക്ക് തന്നെയാണു സാംസഗ് നൽകിയിട്ടുള്ളത്. കൂടാതെയിക് IP68 സെർട്ടിഫൈഡാണു. അതു കൊണ്ടു തന്നെ വെള്ളത്തിനും പൊടിക്കും ഗാലക്‌സി S7 ആക്റ്റിവിനെ ഒന്നു തന്നെ ചെയ്യുവാൻ സാധിക്കില്ല. കയ്യിൽ നിന്നും മറ്റും നിലത്തു വിണാലും ഫോണിനെന്നും പറ്റാത്ത ഷട്ടർ പ്രൂഫ് സാങ്കേതികതയും ഫോണിലുണ്ട്.
ആൻഡ്രോയ്ഡ് മാർഷ്മാലോയിൽ ആണ് ഈ സ്മാർട്ട് ഫോൺ പ്രവർത്തിക്കുന്നത് .ഇനി ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ ഫ്ലാഷ് സപ്പോർട്ടുള്ള 12 എംപിയുടെ ഓട്ടോ ഫോക്കസ് ക്യാമറയാണിതിലുള്ളത്. മുൻപിൽ 5 എംപിയുടെ ഫിക്സ്ഡ് ഫോക്കസ് ക്യാമറയുമുണ്ട്. 4000 mAh ന്റെ കിടിലൻ ബാറ്ററിയാണിതിലുള്ളത്.53000 രൂപയാണ് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില