ജനുവരി 22-ന് Samsung Galaxy S25 Ultra പുറത്തിറങ്ങുകയാണ്. സാംസങ് ഗാലക്സി S25 സീരീസിലാണ് ഈ ഫ്ലാഗ്ഷിപ്പ് മോഡലും ഉൾപ്പെടുന്നത്. ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും സാംസങ് തങ്ങളുടെ മുന്തിയ ഫോണുകൾ എത്തിക്കും.
കഴിഞ്ഞ വർഷത്തെ ഗാലക്‌സി S24 അൾട്രായാണ് ടെക് പ്രേമികളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഫ്ലാഗ്ഷിപ്പ്. സ്വാഭാവികമായും പുതിയ എസ് 25 അൾട്രാ ഇതിനേക്കാൾ കേമനായിരിക്കുമല്ലോ?
വരുന്ന പുതിയ ഫ്ലാഗ്ഷിപ്പിൽ S24 അൾട്രായേക്കാൾ മികച്ച ക്യാമറയും പെർഫോമൻസും പ്രതീക്ഷിക്കാം. സാംസങ് അവതരിപ്പിക്കുന്ന Galaxy S25 Ultra vs Galaxy S24 Ultra പ്രധാന വ്യത്യാസങ്ങൾ നോക്കാം.
ഗാലക്സി S25 അൾട്രാ 6.9 ഇഞ്ച് വലിപ്പമുള്ള ഫോണായിരിക്കും. ഇതിൽ WQHD ഡൈനാമിക് അമോലെഡ് 2 എക്‌സ് ഡിസ്‌പ്ലേ ആയിരിക്കും നൽകുന്നത്. ഈ ഫോണിന് 12 ജിബി റാമുണ്ടാകുമെന്നാണ് സൂചന. 256GB, 512GB, 1GB തുടങ്ങി 3 സ്റ്റോറേജ് വേരിയന്റുകളും ഇതിനുണ്ടാകും.
ഈ സ്മാർട്ഫോൺ 45W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ 5,000mAh ബാറ്ററി ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ട്. ഫോണിൽ ഏറ്റവും പുതിയതും അതിവേഗം പെർഫോമൻസ് തരുന്നതുമായ പ്രോസസറായിരിക്കും നൽകുക. അടുത്തിടെ ഇറങ്ങിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറായിരിക്കും ഫോണിലുണ്ടാകുക.
200MP പ്രൈമറി ഷൂട്ടറിലാണ് സാംസങ് പുതിയ ഫ്ലാഗ്ഷിപ്പ് അവതരിപ്പിക്കുക. ഇതിൽ 50MP അൾട്രാ വൈഡ് ആംഗിൾ ലെൻസും 50MP 5x പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ഉണ്ടായേക്കും. S25 അൾട്രായിൽ 12MP സെൽഫി ഷൂട്ടർ നൽകുമെന്നാണ് സൂചന. ഏകദേശം 218 ഗ്രാം ആയിരിക്കും ഇതിന് ഭാരമെന്നാണ് ലഭിക്കുന്ന വിവരം.
6.8-ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണിത്. ഇതിൽ QHD+ റെസല്യൂഷനുള്ള സ്ക്രീനാണ് വരുന്നത്. ഫോണിന് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ടാണുള്ളത്.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന മുൻനിര ഫോണാണിത്. ഇതിലും മെയിൻ ക്യാമറ 200MP ആണ്. ക്വാഡ് ക്യാമറ യൂണിറ്റിൽ 50MP പെരിസ്‌കോപ്പ് ലെൻസ്, 12MP അൾട്രാ വൈഡ് ക്യാമറ, 10MP ടെലിഫോട്ടോ ക്യാമറയുമുണ്ട്. മുൻവശത്തായി സാംസങ് 12MP സെൽഫി ഷൂട്ടർ നൽകിയിരിക്കുന്നു.
ഇത് 5000mAh ബാറ്ററി സപ്പോർട്ടുള്ള ഫോണാണ്. ഇത് 45W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു.
Also Read: Super Discount: 48MP+64MP+48MP ക്യാമറ OnePlus Open 41000 രൂപ ഓഫറിൽ
വരുന്ന ഫ്ലാഗ്ഷിപ്പും നിലവിലെ ഫ്ലാഗ്ഷിപ്പും നോക്കുമ്പോൾ ബാറ്റിയിലോ ക്യാമറയിലോ അല്ല മാറ്റം. മറിച്ച് ഡിസ്പ്ലേ, പെർഫോമൻസ് എന്നിവയായിരിക്കും അപ്ഗ്രേഡോടെ വരുന്നത്. എന്നാലും സാംസങ് വിപണിയെ ഒരിക്കലും നിരാശപ്പെടുത്തില്ല. അതിനാൽ ലോഞ്ചിന് ശേഷം മാത്രമേ ഫോണുകളുടെ പ്രധാന വ്യത്യാസം വ്യക്തമാകുകയുള്ളൂ…