Samsung Galaxy S25 സീരീസിന്റെ ലോഞ്ച് അടുത്തുവരുന്നു. ജനുവരി 22 ന് ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഐഫോണിനേക്കാൾ ആരാധകരുള്ള സാംസങ്ങിന്റെ പ്രീമിയം ഫോണുകളാണിവ. സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഫോണുകളും ഈ സീരീസിലാണുള്ളത്.
2024-ൽ പുറത്തിറക്കിയ Samsung Galaxy S24 Ultra വൻ ജനപ്രീതി നേടിയ സെറ്റാണ്. ഇനി വരാനിരിക്കുന്ന s25 ultra-യും അതിലൊട്ടും കുറവുണ്ടാക്കില്ല. ഗാലക്‌സി എസ്25 സീരീസിനെ കുറിച്ച് ഇതിനകം ചില വിവരങ്ങൾ ചോർന്നിരുന്നു. പ്രത്യേകിച്ച് എസ്25 അൾട്രായുടെ ഡിസൈൻ, ഫീച്ചറുകളെല്ലാം അറിയാനായി ആകാംക്ഷയിലാണ് സ്മാർട്ഫോൺ പ്രേമികൾ.
Samsung Galaxy S25 Series ഫോണുകളെ കുറിച്ച് ഞങ്ങൾക്കറിയാവുന്നത് ഇവിടെ പങ്കുവയ്ക്കുന്നു. പ്രത്യേകിച്ച് സീരീസിലെ ഫ്ലാഗ്ഷിപ്പായ ഗാലക്സി S25 Ultra ഫീച്ചർ നോക്കാം. ഇവയിൽ വളരെ പ്രധാനപ്പെട്ട 5 ഫീച്ചറുകൾ നോക്കാം.
സാംസങ് ഗാലക്സി S24 അൾട്രായുടെ ക്യാമറയാണ് ഒന്നാമത്തേത്. സാംസങ് ഓരോ പുതിയ മോഡലിലും ക്യാമറയിൽ കാര്യമായ വ്യത്യാസം കൊണ്ടുവരുന്നു. ഇപ്പോഴുള്ള S24 അൾട്രായ്ക്ക് ഇതിനകം 120 FPS-ൽ 4K ഷൂട്ട് ചെയ്യാൻ കഴിയും. വരുന്ന S25 സീരീസിന് ഇതിലും മെച്ചപ്പെട്ട സവിശേഷതകളായിരിക്കും. ഇത് ലോഗ് വീഡിയോ ഷൂട്ട് ചെയ്യാനുള്ള സൌകര്യമൊരുക്കും. അടുത്തിടെ എത്തിയ Vivo X200 Pro, ഐഫോണുകളെ മറികടക്കുന്ന ഫീച്ചറായിരിക്കും ഇത്.
സാംസങ് ഏറ്റവും രസകരവും ഊർജ്ജസ്വലവുമായ ചില നിറങ്ങളിലായിരിക്കും ഫോൺ അവതരിപ്പിക്കുക. മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള പ്രോ മോഡലുകളിൽ നിന്ന് വ്യത്യസ്തമായിരിക്കും ഇത്. S24 അൾട്രാ ടൈറ്റാനിയം വയലറ്റ്, ടൈറ്റാനിയം യെല്ലോ നിറങ്ങളിലാണ് ഉള്ളത്. ഇവയിൽ നിന്ന് വേറിട്ട കളർ വേരിയന്റുകൾ പ്രതീക്ഷിക്കാം. അതും വൈബ്രന്റ് കളറുകളായിരിക്കും S25 ഫോണുകൾക്ക് നൽകുന്നത്.
Snapdragon 8 എലൈറ്റ് ചിപ്‌സെറ്റ് ആയിരിക്കും ഫോണിലുണ്ടാകുക. ഇത് സീരീസിലെ എല്ലാ ഫോണുകൾക്കും നൽകുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.ശക്തമായ പ്രകടനവും ഫാസ്റ്റ് പെർഫോമൻസുമുള്ള സ്മാർട്ഫോണുകളാണ് ഇതിലൂടെ സാംസങ് ഒരുക്കുന്നത്.
Also Read: 50MP ക്യാമറ, Snapdragon പ്രോസസറുള്ള OnePlus 10T 5G സ്റ്റൈലിഷ് ഫോൺ 10000 രൂപയോളം കിഴിവിൽ
നാലാമത്തെ പ്രത്യേകത അതിന്റെ ബിൽഡിലാണ്. റിഫ്ലക്ഷൻ തടയുന്ന ഒരു പ്രത്യേക കോട്ടിംഗ് ഡിസ്‌പ്ലേയിൽ ഉണ്ടാകും. നേരിട്ടുള്ള സൂര്യപ്രകാശത്തിലും മറ്റ് കാഴ്ചാനുഭവം മികച്ചതാക്കാനുള്ളതാണിത്. കഴിഞ്ഞ വർഷത്തെ S24 സീരീസിലെ ഫോണുകൾക്കും ഈ കോട്ടിങ്ങുണ്ടായിരുന്നു. എന്നാൽ അധികം ശ്രദ്ധിക്കാതെ പോയ അണ്ടർറേറ്റഡ് ഫീച്ചറായിപ്പോയി. S25 അൾട്രായിൽ സാംസങ് ഈ കോട്ടിംഗ് നൽകുമെന്നാണ് സൂചന.
അടുത്ത പ്രത്യേക ഫീച്ചർ അതിന്റെ ടച്ച് ക്വാളിറ്റി അഥവാ ഹാപ്റ്റിക്സിലാണ്. എസ്24 സീരീസിലെ ടച്ച് ക്വാളിറ്റി ഈ സ്മാർട്ഫോണിലും പ്രതീക്ഷിക്കാം. സാംസങ് എസ്25 സീരീസിലേക്ക് കൂടുതൽ ശക്തവും സ്പർശിക്കുന്നതുമായ ഹാപ്‌റ്റിക് മോട്ടോർ അവതരിപ്പിച്ചേക്കും.