Samsung Galaxy S25 Launch: ആൻഡ്രോയിഡ് പ്രേമികൾ മാത്രമല്ല, എല്ലാ ടെക് വിദഗ്ധരും ഉറ്റുനോക്കുന്നത് ഈ സ്മാർട്ഫോണിലേക്കാണ്. ഐഫോണിനെ വെല്ലുവിളിയ്ക്കാൻ കെൽപ്പുള്ള വമ്പൻ സ്മാർട്ഫോണുകളാണ് സാംസങ് പണിത് ഇറക്കുന്നത്. സാംസങ് ഗാലക്സി S22 മുതലിങ്ങോട്ട് അത് കമ്പനി തെളിയിക്കുന്നു.
ഇപ്പോഴിതാ Samsung Galaxy Unpacked 2025 തീയതി കമ്പനി പുറത്തുവിട്ടു. സാംസങ് ഗാലക്സി S25 അൾട്രാ, XR ഹെഡ്സെറ്റ് ഉൾപ്പെടെയുള്ളവ എത്തുന്ന വമ്പൻ ലോഞ്ച് ചടങ്ങാണിത്. മുമ്പ് റിപ്പോർട്ടുകളിൽ പറഞ്ഞത് പ്രകാരമുള്ള ലോഞ്ച് തീയതിയാണ് കമ്പനി പ്രഖ്യാപിച്ചത്. സാംസങ് ഗാലക്സി അൺപാക്ക്ഡ് 2025 ഈ മാസം 22-ന് നടക്കും.
ജനുവരി 22-ന് സ്മാർട്ഫോണും സാംസങ് പ്രീമിയം ഹെഡ്സെറ്റും ലോഞ്ചിന് വരുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കാൻ പോകുന്ന ഇവന്റിൽ മറ്റ് പല ഉൽപ്പന്നങ്ങളും കൂടി പ്രതീക്ഷിക്കാം. AI അധിഷ്ഠിതമായ നിരവധി ഇലക്ട്രോണിക് ഡിവൈസ് ലോഞ്ചിന് തയ്യാറെടുക്കുന്നു. കൂടാതെ ഏറ്റവും ഫാസ്റ്റ് പ്രോസസറുമായി സാംസങ് ഗാലക്സി S25 ഫോണുകളും എത്തുകയാണ്.
സാംസങ് ഗാലക്സി അൺപാക്ക്ഡ് 2025 ജനുവരി 22-ന്അ അമേരിക്കയിൽ വച്ചാണ് നടത്തുന്നത്. യുഎസിലെ സാൻ ജോസിൽ ആയിരിക്കും ചടങ്ങ്. ഇന്ത്യൻ സമയം രാത്രി 11:30-നായിരിക്കും ലോഞ്ച് ആരംഭിക്കുക. ലോകമെമ്പാടും അൺപാക്ക്ഡ് ഇവന്റ് തത്സമയം സ്ട്രീം ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. സാംസങ് വെബ്സൈറ്റ്, യൂട്യൂബ്, Samsung Newsroom വഴിയെല്ലാം ലോഞ്ച് ലൈവായി കാണാം.
Samsung Galaxy S25 സീരീസിൽ 3 മോഡലുകളായിരിക്കും അവതരിപ്പിക്കുക. ഗാലക്സി S25, ഗാലക്സി S25+, ഗാലക്സി S25 അൾട്രാ എന്നിവയുണ്ടാകും. ബേസിക് മോഡലിന് 67,400 രൂപ മുതലായിരിക്കും വിലയാകുക. ടോപ് മോഡലും ഫ്ലാഗ്ഷിപ്പുമായ അൾട്രായ്ക്ക് 1,09,600 രൂപയായിരിക്കും ഏകദേശ വില. പ്ലസ് മോഡൽ ഏകദേശം 84,300 രൂപയിൽ തുടങ്ങുമെന്നാണ് റിപ്പോർട്ട്.
Galaxy S25 സ്ലിം പതിപ്പിനെ കുറിച്ചും ചില അപ്ഡേറ്റുകൾ വരുന്നുണ്ട്. എന്നാലും ഈ സ്ലിം ഫോൺ ജനുവരി 22 ലോഞ്ചിൽ ഉൾപ്പെടില്ലെന്നാണ് ലഭിക്കുന്ന വിവരം.
ആപ്പിളിനെ മറിച്ചിടാനുള്ള S25 അൾട്രാ മാത്രമല്ല Unpacked 2025 ഇവന്റിലുണ്ടാകുക. സാംസങ് അതിന്റെ വമ്പൻ ഉൽപ്പന്നമായ XR ഹെഡ്സെറ്റും പുറത്തിറക്കുന്നുണ്ട്.
പ്രോജക്റ്റ് മൂഹൻ (Project Moohan) എന്നാണ് XR ഹെഡ്സെറ്റിന്റെ കോഡ് നെയിം. ഈ എക്‌സ്‌റ്റൻഡഡ് റിയാലിറ്റി ഹെഡ്‌സെറ്റ് അത്യാധുനിക ഫീച്ചറുകളുമായാണ് വരുന്നത്.
ഇതിൽ വിപുലമായ ഡിസ്‌പ്ലേകൾ, പാസ്‌ത്രൂ ടെക്‌നോളജി, മൾട്ടി മോഡൽ ഇൻപുട്ട് സപ്പോർട്ട് എന്നിവയെല്ലാം ഉണ്ടായിരിക്കും. ആപ്പിളിനും മെറ്റയ്ക്കും, അതുപോലെ AR/VR വിപണിയ്ക്കും XR headset പ്രതിനായകനാകും.
Also Read: New ഫ്ലാഗ്ഷിപ്പ്, OnePlus 13 ലോഞ്ച് ഇന്ന്, Galaxy S25 Ultra-യേക്കാൾ പൊളിയാണോ?