iPhone ലോഞ്ചിന് ശേഷവും എല്ലാവരും Samsung Galaxy S25 ലോഞ്ചിനായുള്ള കാത്തിരിപ്പാണ്. അടുത്ത വർഷം ജനുവരിയിലാണ് ഫോണിന്റെ ലോഞ്ച്. ഇനി 2 മാസങ്ങൾ കൂടി കാത്തിരുന്നാൽ മതി, പുതുവർഷത്തിൽ ഫ്ലാഗ്ഷിപ്പ് ഫോണെത്തും.
എന്നാലും സാംസങ് ഗാലക്‌സി S25 സീരീസിലെ പല വിവരങ്ങളും പുറത്തുവരുന്നു. ഫോണിലെ പുതിയ ഫീച്ചറുകൾ എങ്ങനെയാണെന്നും നൂതന ടെക്നോളജികൾ എന്തൊക്കെയെന്നും സൂചനകൾ വരുന്നു. ഫോണിന്റെ വില എത്രയാണെന്നും ചില റിപ്പോർട്ടുകൾ ലഭിക്കുന്നു.
ഗാലക്‌സി S സീരീസ് മോഡലുകൾ സ്‌നാപ്ഡ്രാഗൺ 8 ജെൻ 4 ചിപ്‌സെറ്റിലായിരിക്കുമുള്ളത്. ഇതിനാൽ തന്നെ ഫോണിന്റെ വിലയും വളരെ ഉയരാനാണ് സാധ്യത.
സാംസങ് ഫ്ലാഗ്ഷിപ്പിനായി കാത്തിരിക്കുന്നവർക്ക് ഇതത്ര സന്തോഷ വാർത്തയല്ല. ഫോണിന്റെ വില കൂടുതലായിരിക്കുമെന്ന് നേരത്തെയും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ റിപ്പോർട്ടുകളും ഇത് സ്ഥിരീകരിക്കുന്നു. Weibo-ലെ റിപ്പോർട്ടിലും ഇക്കാര്യം വിശദമാക്കുന്നു.
സ്‌നാപ്ഡ്രാഗൺ 8 Gen 4 ആണ് 2025-ലെ ഫ്ലാഗ്ഷിപ്പിൽ ഉണ്ടായിരിക്കുക. ഈ വർഷത്തെ സാംസങ് ഫോണിൽ സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റായിരുന്നു നൽകിയിരുന്നത്. ഈ പ്രോസസറിലെ അപ്ഡേറ്റ് തന്നെയാണ് വില കൂടാനും കാരണം. അതായത് പുതിയ സ്മാർട്ഫോണിന് S24-നേക്കാൾ 20% വില വർധനനവ് പ്രതീക്ഷിക്കാം. എച്ച്ടി ടെക് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇത് വിശദീകരിക്കുന്നത്.
സാംസങ് ഗാലക്‌സി S25 സീരീസ് ഏറ്റവും കേമമായ പ്രോസസറിലാണ് വരുന്നത്. ഇതിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 4 പുതിയ തലമുറ മുൻനിര ചിപ്‌സെറ്റാണ്. ഈ പുതുപുത്തൻ പ്രോസസറിന് $190 മുതൽ $240 വരെ ചിലവായേക്കും.
ഇതേ ചിപ്സെറ്റ് വരാനിരിക്കുന്ന വൺപ്ലസ് 13 ഫോണിലുമുണ്ടാകും. ഐക്യൂവിന്റെ ഫ്ലാഗ്ഷിപ്പ് ഫോണായ IQOO 13-ലും പരീക്ഷിക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ, റിയൽമി GT 7 Pro ഫോണുകളുടെ വില കൂടാനും ഈ ചിപ്സെറ്റ് കാരണമാകും.
സ്‌നാപ്ഡ്രാഗൺ 8 ജെൻ 4 വില കൂടുതലാണെന്നത് സത്യം. എന്നാൽ വേറെ മുൻനിര ചിപ്സെറ്റിലേക്ക് മാറിയാലോ? മീഡിയാടെക് ഡൈമൻസിറ്റി 9400 SoC ചിപ്പിനും 20% വില വർധനയുണ്ടാകും. അതിനാൽ മൊബൈൽ കമ്പനികൾ മീഡിയടെക് ചിപ്‌സെറ്റുകൾ എടുത്താലും വില കുറയുമെന്ന പ്രതീക്ഷ വേണ്ട.
എന്നാൽ, സാംസങ്ങിന്റെ മുന്നിൽ മറ്റൊരു ഓപ്ഷനുണ്ട്. കമ്പനി സ്ഥിരമായി ഉപയോഗിച്ച് വന്നിരുന്നു എക്സിനോസ് വേണമെങ്കിൽ ഉപയോഗിക്കാം. എന്തൊക്കെയായാലും, ചിപ്സെറ്റിന്റെ വിലയെ എങ്ങനെ മൊബൈൽ കമ്പനികൾ പ്രതിരോധിക്കണമെന്ന് കണ്ടറിയാം.
Read More: Amazing Discount! ഏറ്റവും വിലക്കുറവിൽ Samsung Galaxy S23 FE വാങ്ങാം, 28999 രൂപയ്ക്ക്…