Empuraan പോലെ ഹൈപ്പാണ് Samsung Galaxy S25 Edge എന്ന സ്ലിം ബ്യൂട്ടിക്കും, ലോഞ്ച് തീയതിയും വിശേഷങ്ങളും അറിയണ്ടേ!!!

സാംസങ് ഗാലക്‌സി S25 എഡ്ജ് അടുത്ത മാസം ആദ്യം വിപണിയിലെത്തും
Empuraan സിനിമയ്ക്ക് കൊടുക്കുന്ന ആവേശമാണ് Samsung Edge-ന് നൽകുന്നത്
മറുവശത്ത് iPhone 17 എയർ എന്ന ഫോണും പോരാട്ടത്തിന് സജ്ജമാവുകയാണ്
Samsung Galaxy S25 Edge-ന് എന്നാ ഹൈപ്പാണെന്നേ? S25 അൾട്രാ ഇറങ്ങിയ അതേ വേദിയിലാണ് സാംസങ് ആദ്യം ഈ Slim Phone പ്രദർശിപ്പിച്ചത്. അൾട്രായ്ക്ക് കിട്ടാത്ത കാത്തിരിപ്പാണ് അന്ന് മുതൽ സാംസങ് എഡ്ജ് ഫോണിന് ലഭിക്കുന്നത്.
ശരിക്കും Empuraan സിനിമയ്ക്ക് കൊടുക്കുന്ന ആവേശമാണ് ടെക് ലോകവും ആൻഡ്രോയിഡ് പ്രേമികളും Samsung Edge-ന് നൽകുന്നത്. മറുവശത്ത് iPhone 17 എയർ എന്ന ഫോണും പോരാട്ടത്തിന് സജ്ജമാവുകയാണ്. എന്നാലും ആൻഡ്രോയിഡ് രാജാവിന്റെ സ്ലിം ഫോണിനെ തകർത്ത് പഴയ പ്രതാപം ആപ്പിളിന് തിരിച്ചെടുക്കാനാകുമോ എന്ന് കണ്ടറിയണം.
Samsung Galaxy S25 Edge Launch എപ്പോൾ?
സാംസങ് ഗാലക്‌സി S25 എഡ്ജ് അടുത്ത മാസം ആദ്യം വിപണിയിലെത്തും. അതും ലഭിക്കുന്ന വിവരം 2025 ഏപ്രിൽ 16-ന് ഫോൺ ലോഞ്ച് ചെയ്യുമെന്നാണ്. ഉയർന്ന ഫീച്ചറുകളുമായാണ് സാംസങ്ങിന്റെ ഈ സൂപ്പർ-സ്ലിം ഫോണെത്തുന്നത്. എന്നാലും എസ്25 സീരീസിലുണ്ടായിരുന്ന അതേ ഫീച്ചറുകൾ തന്നെയായിരിക്കും ഏകദേശം ഇതിലും. ഇത്രയും ഹൈപ്പ് കിട്ടാൻ അപ്പോൾ ഡിസൈൻ മാത്രമാണോ കാരണം?
Samsung Slim Phone: എന്തൊക്കെയായിരിക്കും പ്രത്യേകത
എടുത്തുപറയേണ്ട സവിശേഷത സാംസങ് ഗാലക്സി എസ്25 എഡ്ജ് ഫോണിന്റെ ഡിസൈൻ തന്നെയാണ്. സാംസങ് ഇതുവരെ ഫോണിന്റെ ഫീച്ചറുകളെ കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ചില ടീസറുകളിലും ലീക്കുകളിലും ഈ സ്ലിം ഫോണിന്റെ ഫീച്ചറുകളെ കുറിച്ച് സൂചന വരുന്നുണ്ട്.
വെറും 5.84 മില്ലിമീറ്റർ മാത്രം കനമുള്ള ഫോണായിരിക്കും ഇത്. സാംസങ് ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും മെലിഞ്ഞ ഗാലക്‌സി എസ് മോഡലായിരിക്കുമെന്ന് കരുതപ്പെടുന്നു. ഇത് ചിലപ്പോൾ ഐഫോൺ 17 എയറിനേക്കാൾ അൽപ്പം കട്ടിയുള്ളതായിരിക്കും. 162 ഗ്രാം മാത്രം ഭാരമുള്ള ഫോണാകുമെന്നും പറയുന്നുണ്ട്.
ഈ സാംസങ് ഫോണിന്റെ ബോഡി ടൈറ്റാനിയം കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഇത് ശക്തവും ഭാരം കുറഞ്ഞതും പോറലുകളെ പ്രതിരോധിക്കുന്നതുമായ മെറ്റീരിയലാണ്. ഫോണുകൾ ടൈറ്റാനിയം ഐസി ബ്ലൂ, ടൈറ്റാനിയം ജെറ്റ് ബ്ലാക്ക്, ടൈറ്റാനിയം സിൽവർ നിറങ്ങളിലായിരിക്കും അവതരിപ്പിക്കുക.
Also Read: iPhone 17 Air എന്ന സ്ലിം ഐഫോണും, iOS 19 അപ്ഡേറ്റും ജൂണിലെ ആപ്പിൾ പ്രോഗ്രാമിൽ പുറത്തിറക്കുമോ?
ഈ എഡ്ജ് ഫോണിലും എസേ25 സീരീസിലുള്ള സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് തന്നെയാണ് നൽകുന്നത്. ആൻഡ്രോയിഡ് ഫോണുകളിലെ ഏറ്റവും പുതിയതും മികച്ചതുമായ ചിപ്പാണിത്. ഈ പ്രോസസർ ഗെയിമിംഗ്, സ്ട്രീമിംഗ്, മൾട്ടിടാസ്കിംഗ് എന്നിവയ്ക്ക് മികച്ചതായിരിക്കും. 12 ജിബി റാമുമായി ജോടിയാക്കി ആയിരിക്കും ഫോൺ അവതരിപ്പിക്കുക.
ഡ്യുവൽ ക്യാമറയാണ് ഈ പ്രീമിയം സെറ്റിൽ ഉൾപ്പെടുത്തുക എന്നാണ് റിപ്പോർട്ടുകൾ. 200 മെഗാപിക്സൽ പ്രൈമറി ക്യാമറയും 50 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസും ഇതിനുണ്ടാകും. പോരാഞ്ഞിട്ട് 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ടാകും. ബാറ്ററിയിലേക്ക് വന്നാൽ 4,000mAh കപ്പാസിറ്റിയുള്ള ഫോണായിരിക്കും ഇതിലുള്ളത്.
Samsung Galaxy S25 Edge വില എത്ര വരെയാകും?
റിപ്പോർട്ടുകൾ അനുസരിച്ച്, 256 ജിബി ഫോണിന് 1,200 മുതൽ 1,300 യൂറോ ആയിരിക്കും വില. ഇത് ഇന്ത്യൻ മൂല്യത്തിലേക്ക് വന്നാൽ 1,11,000 രൂപ മുതൽ 1,20,400 രൂപ വരെയായിരിക്കും.
512 ജിബി മോഡലിന് 1,300 മുതൽ 1,400 യൂറോ വരെയായേക്കും. എന്നുവച്ചാൽ 1,20,400 രൂപ മുതൽ 1,29,600 രൂപ വരെ ആയേക്കാം. ഗാലക്സി S25 സ്റ്റാൻഡേർഡ് മോഡലിനേക്കാൾ കൂടിയ ഫോണായിരിക്കും എഡ്ജ് മോഡൽ. എന്തായാലും ഗാലക്സി എസ് 25 അൾട്രായുടെ ഏകദേശ വില വന്നേക്കും.
Anju M U
An aspirational writer who master graduated from Central University of Tamil Nadu, has been covering technology news in last 3 years. She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile