Samsung Galaxy S24 Ultra Camera Specs: 200MP ക്യാമറയുമായി Samsung Galaxy S24 Ultra ഉടനെത്തും

Updated on 17-Oct-2023
HIGHLIGHTS

200MP പ്രൈമറി ക്യാമറ തന്നെയാണ് ഫോണിന്റെ പ്രധാന പ്രത്യേകത

മികച്ച വൈഡ് ആം​ഗിൾ ഷോട്ടുകൾ എടുക്കാനാണ് ഈ പ്രൈമറി ക്യാമറ ഉപയോഗിക്കുന്നത്

2024 ഫെബ്രുവരിൽ തന്നെ ​ഗാലക്സി എസ് 24 അൾട്രയുടെ ലോഞ്ച് ഉണ്ടാകും

Samsung Galaxy S23 Ultra ഫോണിന്റെ ക്യാമറ തന്നെയായിരുന്നു ഏറ്റവും ശ്രദ്ധേയം. വളരെ മികച്ച ക്യാമറ ക്ലാരിറ്റിയും സൂമിങ് കപ്പാസിറ്റിയും ഈ ഫോൺ ഉപഭോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്തു.​ Samsung Galaxy S23 Ultraയുടെ പിൻ​ഗാമിയായാണ് Samsung Galaxy S24 Ultra. 200MP പ്രൈമറി ക്യാമറുമായിട്ടായിരിക്കും ഈ ഫോൺ എത്തുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

200MP പ്രൈമറി ക്യാമറ

200MP പ്രൈമറി ക്യാമറ തന്നെയാണ് ഫോണിന്റെ പ്രധാന ആകർഷണമായി എടുത്ത് പറയുന്നത്. 1/1.3-ഇഞ്ച് വലുപ്പവും മൈനസ് 0.6-മൈക്രോമീറ്റർ പിക്‌സൽ അളവുകളും ഫീച്ചർ ചെയ്യുന്നതായിരിക്കും ഇതിന്റെ സെൻസർ. 12MP അൾട്രാ വൈഡ് ക്യാമറയും ഫോണിൽ ഇടം പിടിയ്ക്കാൻ സാധ്യത ഉണ്ടെന്ന് അവകാശപ്പെടുന്നു. മികച്ച വൈഡ് ആം​ഗിൾ ഷോട്ടുകൾ എടുക്കാനായി ഈ ക്യാമറ ഉപഭോക്താക്കളെ സഹായിക്കുന്നതായിരിക്കും.

200MP പ്രൈമറി ക്യാമറയുമായി Samsung Galaxy S24 Ultra

ഒപ്റ്റിക്കൽ സൂം നൽകുന്ന 10MP ടെലിഫോട്ടോ ക്യാമറ

മികച്ച സൂമിങ് ലഭ്യമാക്കാനായി 3x ഒപ്റ്റിക്കൽ സൂം നൽകുന്ന 10MP ടെലിഫോട്ടോ ക്യാമറയും ഫോണിൽ ഇടം പിടിച്ചേക്കാം. 1/3.52 ഇഞ്ച് സെൻസർ വലുപ്പവും 1.12 മൈക്രോമീറ്റർ പിക്‌സൽ അളവുകളും നൽകുന്ന ക്യാമറ IMX754+ സെൻസർ ഇതിൽ ഉൾപ്പെടാൻ സാധ്യത ഉണ്ട്. ഫോണിൽ ഉണ്ടാകാൻ സാധ്യതയുള്ള പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ 48MP ആയിരിക്കും. 5x ഒപ്റ്റിക്കൽ സൂം ആണ് ഇത് വാ​ഗ്ദാനം ചെയ്യുക.

കൂടുതൽ വായിക്കൂ: Low Price Itel A05s: വില കുറവാണെങ്കിലും, ഗുണം കൂടുതലാണ്, Itel A05s ഇന്ത്യയിലെത്തി

ഇതിന് പ്രതീക്ഷിക്കുന്ന അപ്പർച്ചർ ഏകദേശം f/3.2 ആണ്. മാത്രമല്ല പരമാവധി 100x സൂം ശേഷി കൈവരിക്കാൻ സാധിക്കുന്ന സാങ്കേതിക വിദ്യയും എസ് 24 അൾട്രയിൽ ഉണ്ടാകും. 2023 ഫെബ്രുവരി ഒന്നിനാണ് സാംസങ് ​ഗാലക്സി എസ് 23 അൾട്ര ലോഞ്ച് ചെയ്തത്.

ആയതിനാൽ തന്നെ 2024 ഫെബ്രുവരിൽ തന്നെ ​ഗാലക്സി എസ് 24 അൾട്രയുടെ ലോഞ്ച് ഉണ്ടാകുമെന്നാണ് സാംസങ് ആരാധകർ പ്രതീക്ഷിക്കുന്നത്. സാംസങ് അവസാനമായി ഇന്ത്യൻ മാർക്കറ്റിൽ എത്തിച്ച ഫോൾഡബിൾ ഫോണായ ​ഗാലക്സി ഇസഡ് ഫ്ലിപ് 5ന് മികച്ച അഭിപ്രായം ആണ് ലഭിക്കുന്നത്.

Connect On :