സ്മാർട്ഫോൺ വിപണിയിലെ ഒന്നാമനായിരിക്കുകയാണ് Samsung. ഫ്ലിപ് ഫോണുകളിലൂടെയും പ്രീമിയം ഫോണുകളിലൂടെയുമാണ് കമ്പനി വിപണിയിൽ മുൻനിരക്കാരാവുന്നത്. ഇനി പുറത്തിറങ്ങാനിരിക്കുന്ന സാംസങ് ഗാലക്സി S24 സീരീസ് ഫോണുകൾക്കും വമ്പൻ ഹൈപ്പാണ് ഇപ്പോൾ ലഭിക്കുന്നത്.
സാംസങ് ഗാലക്സി ഈ സീരീസിൽ 3 ഫോണുകളാണ് എത്തിക്കുന്നത്. ഇവയുടെ ഏതാനും ഫീച്ചറുകൾ ഇതിനകം തന്നെ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ടെക് ലോകം ചർച്ച ചെയ്യുന്നത് സാംസങ് ഗാലക്സി S24 സീരീസ് ഫോണുകളുടെ ഫ്രെയിമാണ്. സാംസങ് തങ്ങളുടെ ഈ പുത്തൻ ഹാൻഡ്സെറ്റിൽ iPhone-ൽ നിന്ന് കോപ്പിയടിച്ച് ചില ഫീച്ചറുകൾ അവതരിപ്പിക്കുന്നുവെന്നാണ് വാർത്ത.
Also Read: Aadhaar Card Update: Aadhaar Update ഒരൊറ്റ തവണ മാത്രമാണോ! എന്താണ് പരിധി? അറിയൂ…
സാംസങ് ഗാലക്സി എസ് 24 അൾട്രാ ഫോണുകളിലാണ് ഐഫോണിലെ പോലെയുള്ള ഫീച്ചർ കൊണ്ടുവരുന്നത്. സാംസങ് തങ്ങളുടെ ഈ മുൻനിര ഫോണുകളിൽ ഫ്ലാറ്റ് സ്‌ക്രീൻ കൊണ്ടുവരുമെന്നും, ഇതിന്റെ ചട്ടക്കൂട് ടൈറ്റാനിയം ആയിരിക്കുമെന്നും, അകത്തെ ഫ്രെയിം അലൂമിനിയമായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
അൾട്രായിലെ ഈ ടൈറ്റാനിയം ഫ്രെയിം ഫീച്ചറാണ് ഐഫോൺ 15 പ്രോയ്ക്ക് സമാനമായ രീതിയിലുള്ളത്. ഇങ്ങനെ ടൈറ്റാനിയം ഫ്രെയിം ഉൾപ്പെടുത്തുന്ന ആദ്യ സാംസങ് സെറ്റുകളാണ് സാംസങ് ഗാലക്സി എസ് 24 അൾട്രാ.
Also Read: BSNL Free 4GB Data: ഒന്ന് അപ്ഗ്രേഡ് ചെയ്താൽ BSNL ഫ്രീയായി 4GB തരും, അതും 3 മാസത്തേക്ക്!
ആപ്പിളിന്റെ ഡിസൈനെ തുടക്കത്തിലെല്ലാം പരസ്യമായി പരിഹസിച്ച സാംസങ് ഇപ്പോൾ അതേ രീതിയിലുള്ള ഫ്രെയിമുകൾ പകർത്തുന്നുവെന്നത് ആശ്ചര്യകരമാണ്. എന്തായാലും, S24 അൾട്രായിലെ ഈ ഡിസൈൻ വിപണി ഏറ്റെടുത്താൽ വരും ഫ്ലാഗ്ഷിപ്പ് ഫോണുകളിലും ഈ ഫീച്ചർ കമ്പനി ആവർത്തിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ടൈറ്റാനിയം ഫ്രെയിം കൊണ്ടുവരുമ്പോൾ അത് ഫോണിന് കൂടുതൽ സുരക്ഷ ഒരുക്കുന്നു. എന്നിരുന്നാലും ഫോണിന്റെ വില നാലോ അഞ്ചോ ഇരട്ടി കൂടുതലാവാൻ ഇത് കാരണമായിരിക്കും. നിലവിലെ അലുമിനിയം ഫ്രെയിമുള്ള സാംസങ് ഫോണുകളുടെ വില 20 ഡോളറിലും താഴെയാണ്.
എന്നാൽ ഐഫോൺ 15ലെ പോലുള്ള ചട്ടക്കൂട് കൊണ്ടുവരുമ്പോൾ അത് സാംസങ് ഗാലക്സി എസ്24 അൾട്രായുടെ വില ഉയർത്താനും വഴിവയ്ക്കുമെന്നാണ് സാധ്യത. ഈ ആൻഡ്രോയിഡ് ഫോണുകൾക്കായി 15 ദശലക്ഷം ടൈറ്റാനിയം ഫ്രെയിമുകൾ നിർമിക്കാൻ കമ്പനി പദ്ധതിയിടുന്നുവെന്നും പറയുന്നു.
സാംസങ് ഗാലക്സി എസ് 24 സീരീസ് ഫോണുകൾ പല വലിപ്പത്തിലായിരിക്കും വരുന്നത്. ഗാലക്‌സി എസ് 24+ അതിന്റെ മുൻഗാമിയേക്കാൾ അല്പം ഉയരവും കനം കുറഞ്ഞതുമായിരിക്കും. 6.65 ഇഞ്ചോ 6.68 ഇഞ്ചോ വലിപ്പമുള്ള ഡിസ്‌പ്ലേയായിരിക്കും ഇവയിലുണ്ടാകുക.
ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 3 SoC ആണ് ഫോണിലെ പ്രോസസർ. ഏറ്റവും പുതിയ സോഫ്റ്റ് വെയറായ ആൻഡ്രോയിഡ് 14 ഒഎസ് ഉൾപ്പെടുത്തിയാണ് സാംസങ് ഫോൺ വരുന്നത്. 200MPയുടെ പ്രൈമറി ക്യാമറയും, 5,000mAh ബാറ്ററിയും, 45W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിൽ പ്രതീക്ഷിക്കാം.