റോയൽ ലുക്കിൽ Samsung Galaxy S24 Ultra വീണ്ടുമെത്തി. സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഫോണായ S24 അൾട്രായ്ക്ക് ഇപ്പോൾ പുതിയൊരു നിറം കൂടി നൽകിയിരിക്കുകയാണ്. ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം വയലറ്റ്, ടൈറ്റാനിയം ബ്ലാക്ക് നിറങ്ങളിലായിരുന്നു ഫോണുണ്ടായിരുന്നത്. ഇപ്പോഴിതാ കണ്ണിന് കുളിർമയേകുന്ന പുതിയൊരു നിറത്തിലും ഇനി ഫോൺ ലഭ്യം.
Titanium Yellow നിറമാണ് പുതിയതായി കമ്പനി അവതരിപ്പിച്ചത്. ഇനി മുതൽ S24 Ultra യെല്ലോ വേരിയന്റും ഇന്ത്യയിൽ വാങ്ങാൻ ലഭ്യമായിരിക്കും. ആരെയും മനം മയക്കുന്ന നിറത്തിലാണ് ഈ ഫ്ലാഗ്ഷിപ്പ് ഫോൺ വന്നിട്ടുള്ളത്. ഫോണിന്റെ വിലയും സ്പെസിഫിക്കേഷനും ഇവിടെ വിശദീകരിക്കുന്നു.
നിറത്തിൽ മാത്രമാണ് സാംസങ് വ്യത്യാസം കൊണ്ടുവന്നിട്ടുള്ളത്. ഇതുവരെ ലഭ്യമായിരുന്ന S24 അൾട്രായുടെ സമാന ഫീച്ചറുകളാണ് പുതിയ വേരിയന്റിലുമുള്ളത്. Galaxy AI എന്ന ഫീച്ചർ ഈ ഫ്ലാഗ്ഷിപ്പ് ഫോണിലെ എടുത്തുപറയേണ്ട പ്രത്യേകതയാണ്. കോളുകളിൽ തത്സമയ വിവർത്തനത്തിനും മറ്റും ഇത് വളരെ പ്രയോജനകരമാണ്. കൂടാതെ ഇന്റർപ്രെറ്റർ, ട്രാൻസ്ക്രിപ്റ്റ് അസിസ്റ്റ് ഫീച്ചറുകളും ലഭിക്കുന്നു. ചാറ്റ് അസിസ്റ്റ്, നോട്ട് അസിസ്റ്റ് എന്നീ സൌകര്യങ്ങളും ഇതിലുണ്ടാകും.
ഡിസ്പ്ലേ: 6.8 ഇഞ്ച് ഡൈനാമിക് AMOLED 2X ഡിസ്പ്ലേ. 3120 x 1440 പിക്സൽ ക്വാഡ് HD+ റെസല്യൂഷൻ. 120Hz റീഫ്രെഷ് റേറ്റ്. എസ് പെൻ സപ്പോർട്ട് ലഭിക്കുന്ന ഡിസ്പ്ലേ.
പ്രോസസർ: ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 3. മൾട്ടിടാസ്കിങ്ങിനും മിന്നൽ വേഗത്തിൽ പണിയെടുക്കാനും ഉത്തമം.
ക്യാമറ: 200MP പ്രൈമറി ലെൻസാണ് S24 അൾട്രായിലുള്ളത്. പിൻവശത്ത് 50MP, 12MP, 10MP ലെൻസുകൾ നൽകിയിരിക്കുന്നു. 3x, 5x ഒപ്റ്റിക്കൽ സൂം ഫീച്ചറുള്ളതാണ് പ്രൈമറി ക്യാമറ. ഫോണിന്റെ ഫ്രെണ്ട് ക്യാമറ 12MP-യാണ്. HD 8K വീഡിയോ റെക്കോർഡിങ് സാധ്യമാണ്.
ബാറ്ററി: 5000mAh ബാറ്ററിയാണ് ഫോണിലുള്ളത്.
സാംസങ് ഗാലക്സി S24 അൾട്രാ ടൈറ്റാനിയം യെല്ലോയാണ് പുതിയതായി വന്നിട്ടുള്ളത്. ഇത് മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്.12GB+256GB സാംസങ് ഫോണിന്റെ വില 1,29,999 രൂപയാണ്. 1,17,999 രൂപയ്ക്ക് ഫോൺ ഓഫറിൽ സ്വന്തമാക്കാം. 12GB+512GB ഫോണിന് 1,39,999 രൂപയാകും. എന്നാൽ ഓഫറിൽ 1,27,999 രൂപയ്ക്ക് വാങ്ങാം.
Read More: ഒരു Slim ബ്യൂട്ടി iPhone വരുന്നുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? Tech News
ഉയർന്ന വേരിയന്റായ 12GB+1TB ഫോൺ 1,59,999 രൂപയ്ക്കാണ് അവതരിപ്പിച്ചിട്ടുള്ളത്. ഈ വേരിയന്റ് നിങ്ങൾക്ക് 147,999 രൂപയ്ക്ക് ഓഫറിൽ ലഭിക്കുന്നു.