Samsung Galaxy S24 Series Launch: മികച്ച പെർഫോമൻസും ക്യാമറ സവിശേഷതകളുമായി Samsung Galaxy S24 Series അടുത്ത വർഷം ആദ്യമെത്തും

Samsung Galaxy S24 Series Launch: മികച്ച പെർഫോമൻസും ക്യാമറ സവിശേഷതകളുമായി Samsung Galaxy S24 Series അടുത്ത വർഷം ആദ്യമെത്തും
HIGHLIGHTS

Samsung ഗാലക്സി എസ് 24 സീരിസ് ജനുവരി 17ന് അവതരിപ്പിക്കും

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള One UI 6.0-ൽ ആയിരിക്കും ഈ ഫോണുകൾ പ്രവർത്തിക്കുക

ഈ സീരീസിൽ മൂന്ന് മോഡലുകൾ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്

Samsung ഗാലക്സി എസ് 24 സീരിസ് അടുത്ത വർഷം ആദ്യം അവതരിപ്പിക്കുമെന്ന് സൂചന. അടുത്ത വർഷം ജനുവരി 17ന് ഈ ഫോൺ സാംസങ് അവതരിപ്പിക്കും എന്നാണ് അറിയാൻ കഴിയുന്നത്. ​ഗാലക്സി എസ് 23 അൾട്രയുടെ പിൻ​ഗാമി എന്ന നിലയിലാണ് ഈ ഫോൺ പുറത്തിറങ്ങുന്നത്. ഈ വർഷം ഫെബ്രുവരിയിൽ ആയിരുന്നു സാംസങ് എസ് 23 അൾട്ര അവതരിപ്പിച്ചത്. മികച്ച അഭിപ്രായം ആയിരുന്നു ഈ ഫോണിന് ലഭിച്ചത്. ഫോണിന്റെ സൂമിങ് കപ്പാസിറ്റി തന്നെയാണ് സാംസങ് എസ് 23 അൾട്രയുടെ പ്രത്യേകത.

Samsung ഗാലക്സി എസ് 24 സീരീസ് മോഡലുകൾ

ജനുവരി 17ന് പുതിയ ഫോണുകൾ അവതരിപ്പിക്കുമ്പോൾ ഈ സീരീസിൽ മൂന്ന് മോഡലുകൾ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ​ഗാലക്സി എസ് 24, എസ് 24 പ്ലസ്, എസ് 24 പ്ലസ് അൾട്ര എന്നിവയാണ് ഈ മൂന്ന് മോഡലുകൾ. ഫോൺ അവതരിപ്പിക്കുന്ന ദിവസം തന്നെ പ്രീ ഓർഡർ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഗാലക്സി എസ് 24 സീരീസ് ഫോണുകൾ പ്രീ ബുക്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് ജനുവരി 26നും ജനുവരി 30നും ഇടയിൽ ഫോൺ ലഭിക്കും എന്നാണ് പ്രതീക്ഷ

Samsung ഗാലക്സി എസ് 24 സീരീസ് ഒഎസ്

എഐ കൊണ്ട് വികസിപ്പിച്ച ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള One UI 6.0-ൽ ആയിരിക്കും ഈ ഫോണുകൾ പ്രവർത്തിക്കുക എന്നും സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മികച്ച പെർഫോമൻസും ക്യാമറ സവിശേഷതകളുമായി Samsung Galaxy S24 Series അടുത്ത വർഷം ആദ്യമെത്തും
മികച്ച പെർഫോമൻസും ക്യാമറ സവിശേഷതകളുമായി Samsung Galaxy S24 Series അടുത്ത വർഷം ആദ്യമെത്തും

Samsung Galaxy S24 സീരീസ് വില

ഈ ഫോണിന്റെ വിലയെക്കുറിച്ചുള്ള സൂചനകൾ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല. എന്നിരുന്നാലും ​ഗാലക്സി എസ് 23 സീരീസിലുണ്ടായിരുന്ന ഫോണുകളേക്കാൾ കൂടുതൽ വില നൽകേണ്ടി വന്നേക്കാം എസ് 24 സീരീസ് ഫോണുകൾ സ്വന്തമാക്കാൻ. ടോപ് എൻഡ് മോഡലിന് രണ്ട് ലക്ഷത്തോളം വില വരും എന്നാണ് പ്രതീക്ഷിക്കുന്നത്.

Samsung Galaxy S24 സീരീസ് ഡിസ്‌പ്ലേയും പ്രോസസറും:

Samsung Galaxy S24 6.1 ഇഞ്ച് FHD+ ഡിസ്‌പ്ലേയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം പ്ലസ് പതിപ്പിൽ 6.7 ഇഞ്ച് 120Hz AMOLED ഡിസ്‌പ്ലേ ഉണ്ടായിരിക്കാം. അവസാനമായി, 6.8 ഇഞ്ച് AMOLED WQHD+ ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, HDR10+ എന്നിവയുമായി അൾട്രാ വന്നേക്കാം. മൂന്ന് മോഡലുകളും Qualcomm Snapdragon 8 Gen 3 SoC, Adreno GPU എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കാം.

കൂടുതൽ വായിക്കൂ: Password in India: 123456… ഇന്ത്യയുടെ പ്രിയപ്പെട്ട password ഇവയെല്ലാം, ലിസ്റ്റ് പുറത്ത്

സാംസങ് Galaxy S24 സീരീസ് ക്യാമറ

Samsung Galaxy S24 Ultra-ന് 200MP +1 2MP+10MP+ 3x സൂം ക്വാഡ് ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കാം. സാധാരണ, പ്ലസ് പതിപ്പുകൾക്ക് 50MP + 10MP + 12MP സെൻസറുകൾ ഉണ്ടായിരിക്കാം.

സാംസങ് Galaxy S24 സീരീസ് ബാറ്ററി

45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി ഉണ്ടായിരിക്കും

Nisana Nazeer
Digit.in
Logo
Digit.in
Logo