കഴിഞ്ഞ ദിവസം സാംസങ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് Samsung Galaxy S24 പുറത്തിറക്കി. മൂന്ന് മോഡലുകളാണ് ഗാലക്സി എസ്24ലുള്ളത്. ബേസിക് മോഡലും പ്ലസും അൾട്രായും ചേർന്നതാണ് ഗാലക്സി S24.
AI- പവർഡ് സ്മാർട്ട്‌ഫോണുകളാണ് ഇവ. ഫോണുകളുടെ ഫീച്ചറുകളും സ്റ്റോറേജ് ഓപ്ഷനുകളും കമ്പനി ലോഞ്ച് സമയത്ത് വെളിപ്പെടുത്തി. ആഗോള വിപണിയിൽ മൂന്ന് മോഡലുകൾക്കും എത്ര വിലയാകുമെന്നും സാംസങ് അറിയിച്ചു. എന്നാൽ ഇന്ത്യയിൽ Samsung Galaxy S24 എത്ര വിലയാകുമെന്ന് അറിയിച്ചിരുന്നില്ല.
ഇപ്പോഴിതാ സാംസങ് ഗാലക്സി S24-ന്റെ ഇന്ത്യൻ വിലയും കമ്പനി വെളിപ്പെടുത്തിയിരിക്കുകയാണ്.
സാംസങ് ഗാലക്സി S24 വില: 6.24 ഇഞ്ച് AMOLED, FHD+ ഫ്ലാറ്റ് സ്‌ക്രീനാണ് ഇതിന് വരുന്നത്. 50MP മെയിൻ ക്യാമറയുള്ള ഫ്ലാഗ്ഷിപ്പ് ഫോണാണിത്. ഇതിന് 12MP അൾട്രാവൈഡ്, 10MP ടെലിഫോട്ടോ പിൻ ക്യാമറയും വരുന്നു. 12 MPയുടെ ഫ്രണ്ട് ക്യാമറയാണ് എസ്24 സ്റ്റാൻഡേർഡ് മോഡലിലുള്ളത്.
8GBയും 256GB സ്റ്റോറേജും വരുന്ന ഗാലക്സി എസ്24 ഫോണിന് 79,999 രൂപ വിലയാകും. 8GBയും 512GB സ്റ്റോറേജുമുള്ള ഫോണിന് 89,999 രൂപ വില വരുന്നു.
സാംസങ് ഗാലക്സി S24 പ്ലസ് വില: 6.7 ഇഞ്ച് AMOLED, QHD+, ഫ്ലാറ്റ് സ്‌ക്രീനാണ് പ്ലസ് മോഡലിനുള്ളത്. 50MP മെയിൻ ക്യാമറ S24 പ്ലസ്സിന് വരുന്നു. 12MP അൾട്രാവൈഡ്, 10MP ടെലിഫോട്ടോ ലെൻസുമുണ്ട്. ഫോണിന്റെ ഫ്രണ്ട് ക്യാമറ 12 MPയാണ്.
ഏകദേശം ഒരു ലക്ഷത്തിന് അടുത്ത് S24 പ്ലസ് ഫോണുകൾക്ക് വിലയാകും. 12GB റാമും 256GB സ്റ്റോറേജുമുള്ള ഫോണും, 12GB റാമും 512GB സ്റ്റോറേജുമുള്ള പ്ലസ് ഫോണുമാണുള്ളത്. ഇവയിൽ 256GB ഫോണിന് 99,999 രൂപയാണ് വില. 512GB ഫോണിനാകട്ടെ 1,09,999 രൂപയും വില വരുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്.
സാംസങ് ഗാലക്സി S24 അൾട്രാ വില: 6.8 ഇഞ്ച് AMOLED, QHD+ ഫ്ലാറ്റ് സ്‌ക്രീനാണ് അൾട്രാ ഫോണുകൾക്ക്. 200 മെഗാപിക്സലിന്റെ മെയിൻ ക്യാമറ ഇതിനുണ്ട്. 12MP അൾട്രാവൈഡ്, 12MP ടെലിഫോട്ടോ ക്യാമറ ഈ മുന്തിയ ഫോണിൽ വരുന്നു. 50 മെഗാപിക്സലിന്റെ ടെലിഫോട്ടോ ലെൻസും ക്വാഡ് ക്യാമറ സെറ്റപ്പിൽ വരുന്നു.
READ MORE: Amazon Offer 2024: 4000 രൂപയുടെ കൂപ്പണും എസ്ബിഐ ഓഫറും! OnePlus 11 5G വില കുറച്ച് വാങ്ങാം
12GB+256GB അൾട്രാ ഫോണിന് ഏകദേശം 1,29,999 രൂപ വിലയാകും. 8GB റാമും, 512GB സ്റ്റോറേജുമുള്ള ഫോണിന് 1,39,999 രൂപയാണ് വില. 8GB റാമും 1TBയും വരുന്ന ഫോണിനാകട്ടെ 1,59,999 രൂപയും വില വരുന്നു. അതായത്, അൾട്രായുടെ ഏറ്റവും ഉയർന്ന സ്റ്റോറേജിന് ഒന്നര ലക്ഷം രൂപയാണ് വില.