2024 കാത്തിരിക്കുന്ന മുൻനിര സ്മാർട്ഫോണാണ് Samsung Galaxy S24. S സീരീസിൽ വരുന്ന ഈ പ്രീമിയം ഫോൺ ജനുവരി 17-ന് ലോഞ്ച് ചെയ്യും. ഈ പുതിയ മുൻനിര ഫോണിനായാണ് ടെക് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഫോണിന്റെ ലോഞ്ചിന് മുന്നേ വില വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. കൂടാതെ, ഫോണിന്റെ പ്രീ-ബുക്കിങ്ങിനെ കുറിച്ചും വാർത്ത വരുന്നുണ്ട്.
വലിയ ബജറ്റിൽ വരുന്ന ഫോണാണ് സാംസങ് ഗാലക്സി എസ്24. ഫോണിന്റെ ഫീച്ചറുകളെ പറ്റി ചില ഊഹാപോഹങ്ങൾ ഇതിനകം വന്നു. S24, S24+, S24 അൾട്രാ എന്നിവയാണ് ഈ സീരീസിൽ ഉൾപ്പെടുന്നത്. ഫോണിന്റെ വിലയെ കുറിച്ചുള്ള ഏതാനും റിപ്പോർട്ടുകൾ ഇതാ വന്നുകഴിഞ്ഞു. ഒപ്പം ചില റിവാർഡുകൾ ചേർത്ത് പ്രീ ബുക്കിങ് തുടങ്ങാമെന്നും വാർത്തകളുണ്ട്.
Samsung Galaxy S24 മുമ്പത്തെ ഗാലക്സി പ്രീമിയം ഫോണിനേക്കാൾ വില കുറവായിരിക്കും. ഗാലകസി എസ് 23നേക്കാൾ ഇതിന് വില കുറയും. പോരാതെ, ഫോണിന്റെ ലോഞ്ചിന് പിന്നാലെ പ്രീ ബുക്കിങ് തുടങ്ങും. ഈ പ്രീ- ഓർഡറിൽ ചില റിവാർഡുകളും സാംസങ് കൊണ്ടുവരും.
ഉയർന്ന സ്റ്റോറേജിലുള്ള സാംസങ് ഗാലക്സി എസ്24 ഓഫറുകളോടെ ആയിരിക്കും വിൽക്കുന്നത്. പ്രീ ബുക്കിങ് നടത്തുന്നവർക്ക് ഇങ്ങനെ അധിക ചെലവില്ലാതെ ഫോൺ സ്വന്തമാക്കാം. കൂടാതെ, സാംസങ് ഗാലക്‌സി വാച്ച് ചിലപ്പോൾ ഫോണിനൊപ്പം ഫ്രീയായി ലഭിച്ചേക്കാം. സാംസങ് ഗാലക്‌സി ബഡ്‌സ് FEയും പ്രീ ഓർഡർ റിവാർഡായിരിക്കും. ഇവയ്ക്കായി സാംസങ് കൂപ്പണുകൾ നൽകിയേക്കും.
സാംസങ് ഗാലക്സി S24ന്റെ വില 899 യൂറോയിൽ നിന്ന് ആരംഭിക്കും. ഇന്ത്യൻ വിലയിൽ ഏകദേശം 82,000 രൂപ ഇതിന് വരും. 8 GB റാമും 128 GB സ്റ്റോറേജുമായിരിക്കും ഇത്. ഇതിന്റെ ഉയർന്ന സ്റ്റോറേജിന് 5000 രൂപ കൂടുതൽ വേണ്ടി വന്നേക്കും.
സാംസങ് ഗാലക്സി S24 Plus-ന് 1,149 യൂറോയായിരിക്കും വില. അതായത്, 12 GB റാമും 256 GB സ്റ്റോറേജുമുള്ള ഫോണിന് 1,05,000 രൂപയാകും. 256 GB സ്റ്റോറേജ് വരുന്ന ഗാലക്സി S24 Ultra ഒന്നര ലക്ഷത്തിന് അടുത്ത് വില വരും. ഏകദേശം 1,33,500 രൂപയായിരിക്കും അൾട്രായ്ക്ക് ചെലവാകുക. റിപ്പോർട്ടിൽ പറയുന്നത് ഇത് 1,449 യൂറോ വിലയുള്ള ഫോണായിരിക്കും. ഇതിന്റെ ഹൈ സ്റ്റോറേജ് ഫോണാണ് 1TB ഇന്റേണൽ മെമ്മറിയുള്ളത്. ഇതിന് 1,66,500 രൂപ വരെ വില വരും.
സാംസങ് ഗാലക്സി എസ്24 സീരീസ് ഫോണുകളുടെ സ്പെസിഫിക്കേഷനുകളെ കുറിച്ചും സൂചനകളുണ്ട്. 6.2 ഇഞ്ച് സ്‌ക്രീനും, 6.7 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണുകളായിരിക്കും ഇവ. എസ്24 അൾട്രായ്ക്ക് 6.8 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനുണ്ടാകും. ഇവയ്ക്ക് 120Hz റീഫ്രെഷ് റേറ്റായിരിക്കുമുള്ളത്.
READ MORE: New Phones in January 2024: Galaxy S24 മുതൽ oneplus 12 വരെ, പുതുവത്സരത്തിന് മുന്തിയ പുതിയ ഫോണുകൾ
ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 3 ആയിരിക്കാം പ്രോസസർ. എക്സിനോസ് 2400 ചിപ്‌സെറ്റ് ഉൾപ്പെടുത്താനും മറ്റൊരു സാധ്യതയുണ്ട്. ക്യാമറയിൽ 200-മെഗാപിക്സൽ മെയിൻ ക്യാമറ വന്നേക്കാം. ഈ മുൻനിര ഫോൺ 8K വീഡിയോ റെക്കോഡിങ്ങിനെ സപ്പോർട്ട് ചെയ്തേക്കും. 5,000mAh ആയിരിക്കും ബാറ്ററിയെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.