2024 കാത്തിരിക്കുന്ന പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോണാണ് Samsung Galaxy S24. ഈ വർഷം പുറത്തിറങ്ങിയ എസ്23 ഫോണുകൾ വമ്പൻ പെർഫോമൻസാണ് സ്മാർട്ഫോണുകൾക്കിടയിൽ കാഴ്ചവച്ചത്. അതിനാൽ തന്നെ സാംസങ് ഗാലക്സി എസ്24 ഫോണുകൾ അതിനേക്കാൾ മികച്ച ഫോണായിരിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.
സാംസങ് ഗാലക്സി എസ് 24 അൾട്രായുടെ ഔദ്യോഗിക റിലീസ് ഇനിയും കുറച്ച് മാസങ്ങൾ കഴിഞ്ഞാണ്. എന്നാലും ഫോണിന്റെ ഏതാനും ഫീച്ചറുകൾ ഇതിനകം ടെക് ലോകത്ത് ചർച്ചയാകാൻ തുടങ്ങിയിരിക്കുന്നു. അടുത്ത തലമുറയിലെ സൂപ്പർ ഫ്ലാഗ്ഷിപ്പിൽ എന്തെല്ലാം പ്രതീക്ഷിക്കാമെന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മാത്രമല്ല എസ്23-യിലേക്കാൾ മികച്ച ചിപ്സെറ്റ് ഇതിലുണ്ടാകും.
സാംസങ് ഗാലക്സി എസ് 24, ഗാലക്‌സി എസ് 24 +, ഗാലക്‌സി എസ് 24 അൾട്രാ എന്നിവയാണ് ഈ സീരീസിൽ ഉൾപ്പെടുന്ന ഫോണുകൾ. അടുത്തിടെ ഈ ഫോണുകൾ സർട്ടിഫിക്കേഷനും പൂർത്തിയാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഫോൺ ഏതെല്ലാം സ്റ്റോറേജുകളിലാണ് ലോഞ്ചിന് എത്തുന്നത് എന്നതിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
8 GB, 12 GB റാം വേരിയന്റുകളിലാണ് സാംസങ് ഗാലക്സി എസ് 24 +, ഗാലക്‌സി എസ് 24 അൾട്രാ മോഡലുകൾ വരുന്നത്. ഇതിന്റെ ബേസിക് മോഡലിനാകട്ടെ 8 ജിബി റാം മാത്രമായിരിക്കുമുള്ളത്. ഒരുപക്ഷേ എസ്24 സീരീസുകൾ 16GB റാം ഓപ്ഷനിൽ വരുമെന്നും ചില റിപ്പോർട്ടുകളുണ്ട്.
സാംസങ് ഗാലക്സി എസ് 24 അൾട്രാ ഫോണുകളിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 SoC പ്രോസസറുണ്ടാകുമെന്ന് ചില സൂചനകളുണ്ട്. ഇതിന് പുറമെ, 5G, NFC കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. 25W വയർഡ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഫോണാണ് സാംസങ് ഗാലക്സി എസ്24 സീരീസുകൾ. മാത്രമല്ല, എഐ ഫീച്ചറുകളും ഉൾപ്പെടുത്തിയായിരിക്കും സാംസങ് ഈ ഫ്ലാഗ്ഷിപ്പ് ഫോണുകളെ വിപണിയിൽ എത്തിക്കുന്നതെന്ന് പ്രതീക്ഷിക്കാം.
Read More: കാത്തിരിക്കുന്ന പ്രീമിയം ഫോൺ iQOO 12 5G ഉടൻ വരും! വിലയെ കുറിച്ചുള്ള സൂചനകളും പുറത്ത്
എന്നിരുന്നാലും, ഫോണിന്റെ ബാറ്ററിയെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ഇതുവരെ വ്യക്തമായിട്ടില്ല. എന്തായാലും ഫോണിന്റെ ലോഞ്ച് തീയതി ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും അടുത്ത വർഷം ഫെബ്രുവരിയിലെങ്കിലും ഇത് ലോഞ്ചിന് എത്തുമെന്നാണ് ചില സൂചനകൾ.