Samsung Galaxy S24 എത്തിയിട്ട് വളരെ കുറച്ച് നാളുകളായതേ ഉള്ളൂ… എന്നാൽ ഇപ്പോഴെ ഇന്ത്യൻ വിപണിയിൽ തരംഗമാകുകയാണ് ഈ Flagship phone. ഇന്ത്യയിൽ സാംസങ് ഗാലക്സി എസ് 24 സീരീസുകൾ Record Sale നടത്തുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
ലോഞ്ചിന് പിന്നാലെ വെറും 3 ദിവസം കൊണ്ട് ലക്ഷക്കണക്കിന് S24 ഫോണുകളാണ് പ്രീ ബുക്ക് ചെയ്യപ്പെട്ടത്. അതായത്, സാംസങ് ഗാലക്സി എസ്24 3 ദിവസത്തിൽ 2 ലക്ഷത്തിലധികം pre-booking നേടിയെന്ന് പറയുന്നു.
സാംസങ് ഗാലക്സി എസ്24 സീരീസ് 3 ദിവസത്തിൽ 2.5 ലക്ഷം പ്രീ-ബുക്കിംഗുകൾ നേടിയിട്ടുണ്ട്. ഏറ്റവും നൂതന ടെക്നോളജിയോടുള്ള ഇന്ത്യക്കാരുടെ അഭിനിവേശമാണ് ഇത് വ്യക്തമാക്കുന്നതെന്ന് സാംസങ് പറയുന്നു.
ഗാലക്‌സി S24 സീരീസ് വിൽപ്പനയ്ക്ക് മുന്നേ വൻ വിജയമാണ്. ഇത് തെളിയിക്കുന്നത് ഇന്ത്യൻ ഉപഭോക്താക്കൾ പുതിയ സാങ്കേതികവിദ്യയെ ഏറ്റവും ആദ്യം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു. തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണിന് നൽകിയ പിന്തുണയ്ക്കും സാംസങ് ഇന്ത്യ വൈസ് പ്രസിഡന്റ് രാജു പുല്ലൻ നന്ദി അറിയിച്ചു.
AI- പവർ ഫീച്ചറുകളും അത്യുഗ്രൻ ക്യാമറയും 100X സ്‌പേസ് സൂമും നൽകുന്ന സ്മാർട്ഫോണാണിത്. ഹിന്ദി തുടങ്ങി 13 ഭാഷകളിലേക്ക് ലൈവ് മെസേജ് വിവർത്തനം ചെയ്യാനാകും. ഇതിനായി സാംസങ് കീബോർഡിൽ Galaxy AI ഫീച്ചറുകളുണ്ട്.
ഗൂഗിൾ ഉപയോഗിച്ചുള്ള സെർച്ച് ജെസ്‌ചർ-ഡ്രൈവ് സർക്കിൾ ആദ്യമായി അവതരിപ്പിക്കുന്നതും ഈ സീരീസുകളിലാണ്. അതായത് സ്ക്രീനിൽ വട്ടം വരച്ച് സെർച്ച് ചെയ്യാനും, ഹൈലൈറ്റ് ചെയ്യാനും എഴുതാനും സാധിക്കും.
സാംസങ് ഒഎസും സുരക്ഷാ അപ്‌ഡേറ്റുകളും ഇതുവരെ അഞ്ച് വർഷങ്ങളിലേക്കായിരുന്നു. എന്നാൽ സാംസങ്ങിന്റെ ഈ ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ ഏഴ് വർഷം വരെ നീട്ടിയിരിക്കുന്നു. ഇത്രയും ദൈർഘ്യകാലത്തേക്ക് അപ്ഗ്രേഡ് ലഭിക്കുന്നു എന്നത് ഗാലക്സി S24ന്റെ ഹൈലൈറ്റ്.
ഫോണിന്റെ ലോഞ്ച് ജനുവരി 17-നായിരുന്നു. പിന്നാലെ ഇതിന്റെ പ്രീ-ബുക്കിങ്ങും തുടങ്ങി. കേരളത്തിൽ നിന്ന് മെഗാസ്റ്റാർ മമ്മൂട്ടി S24 അൾട്രാ ആദ്യമേ കൈക്കലാക്കി.
ജനുവരി 31 വരെ ഫോൺ മുൻകൂട്ടി ഓർഡർ ചെയ്യാം. ഫെബ്രുവരി 1 മുതലാണ് ഗാലക്സി S24ന്റെ ഷിപ്പിങ് തുടങ്ങുന്നത്. പ്രീ-ബുക്കിങ്ങിൽ സാംസങ് ആകർഷകമായ ഓഫറുകളും നൽകുന്നുണ്ട്.
READ MORE: ഗ്രാൻഡ് Republic Sale ഓഫർ! Samsung ഫോണുകൾക്കും ഉപകരണങ്ങൾക്കും വിലക്കിഴിവും ക്യാഷ്ബാക്കും