Samsung Galaxy S24 ഇപ്പോൾ വിലക്കുറവിൽ വാങ്ങാം. ഫോൺ 60,000 രൂപയ്ക്ക് താഴെ പർച്ചേസ് ചെയ്യാനുള്ള അവസരമാണിത്. ഗൂഗിൾ പിക്സൽ 9 സീരീസിന്റെ ലോഞ്ച് അടുക്കുന്ന സമയത്താണ് സാംസങ് വിലകുറച്ചിരിക്കുന്നത്. സാംസങ് ഗാലക്സിയുടെ ഈ വർഷത്തെ ഫ്ലാഗ്ഷിപ്പ് ഫോണാണിത്.
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് Amazon ഓഫർ സെയിൽ നടത്തുന്നു. ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിലാണ് ഗാലക്സി S24 ഡിസ്കൌണ്ടിൽ വിൽക്കുന്നത്. ജനുവരിയിൽ ലോഞ്ച് ചെയ്ത സ്മാർട് ഫോണാണിത്.
6.2-ഇഞ്ച് FHD+ ഡൈനാമിക് അമോലെഡ് ഡിസ്പ്ലേയുള്ള ഫോണാണിത്. 1Hz മുതൽ 120Hz വരെ റിഫ്രഷ് റേറ്റ് ഫോണിനുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 3 SoC ആണ് പ്രോസസർ. 50MP വൈഡ്-ക്യാമറ സ്മാർട് ഫോണിനുണ്ട്. 12MP അൾട്രാ-വൈഡ്-ആംഗിൾ ലെൻസ് ഇതിനുണ്ട്. 10MP ടെലിഫോട്ടോ ക്യാമറയും ഗാലക്സി S24-ൽ നൽകിയിരിക്കുന്നു. ഇതിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് സാംസങ് ഗാലക്സി S24 ഫോണിലുണ്ട്. 12MP സെൽഫി സെൻസറും ഗാലക്സി എസ്24-ൽ നൽകിയിരിക്കുന്നു.
Read More: iQOO Best Deal: 9999 രൂപയ്ക്ക് 50MP Sony AI ക്യാമറയുള്ള ഐക്യൂ ഫോൺ കിട്ടും!
25W വയർഡ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. 15W വയർലെസ് ചാർജിങ്ങിനെയും ഫോൺ സപ്പോർട്ട് ചെയ്യുന്നു. IP68 റേറ്റിങ്ങുള്ള സ്മാർട്ഫോണാണിത്. ഫോണിൽ 4000mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്.
8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിനാണ് കിഴിവ്. 57,399 രൂപയക്കാണ് ആമസോണിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 74,999 രൂപയ്ക്കാണ് ഫോൺ ലോഞ്ച് ചെയ്തത്. ഇപ്പോൾ 18,000 രൂപയുടെ വിലക്കുറവ് ഫോണിന് ലഭിക്കുന്നുണ്ട്. എസ്ബിഐ ക്രെഡിറ്റ് കാർഡിലൂടെ ഫോണിന് ഡിസ്കൌണ്ട് ലഭിക്കുന്നു. 1000 രൂപയുടെ കിഴിവാണ് സാംസങ് ഫോണിന് നൽകുന്നത്. ഇങ്ങനെ 56,399 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. പർച്ചേസിനുള്ള ആമസോൺ ലിങ്ക്.
മാർബിൾ ഗ്രേ കളറിലെ ഗാല്കസി ഫോണിന്റെ വിലയാണിത്. എന്നാൽ മഞ്ഞ നിറത്തിലെ ഗാലക്സി S24 ഫോണിന് ഇതിനേക്കാൾ വിലക്കിഴിവുണ്ട്. 56,999 രൂപയ്ക്കാണ് ഫോൺ ലിസ്റ്റ് ചെയ്തിട്ടുള്ളത്. 1000 രൂപയുടെ ബാങ്ക് കിഴിവ് കൂടി ചേർന്ന് 55,999 രൂപയ്ക്ക് വാങ്ങാം. വയലറ്റ്, ബ്ലാക്ക് വേരിയന്റുകൾക്ക് 60,000 രൂപയ്ക്ക് മുകളിൽ വിലയാകും.