ഈ ജനുവരിയിലാണ് Samsung Galaxy S24 പുറത്തിറങ്ങിയത്. സാംസങ്ങിന്റെ മുൻനിര സ്മാർട്ഫോണായിരുന്നു ഇത്. നിങ്ങളുടെ സ്വപ്നഫോൺ ഏതെന്ന് ചോദിച്ചാൽ സാംസങ് ഗാലക്സി എസ്24 എന്നായിരിക്കും ഇപ്പോൾ പലരും പറയുന്നത്.
ഇനിയിതാ സാംസങ് ഗാലക്സി S24 ഫാൻ എഡിഷൻ വരാനിരിക്കുന്നു. ഗാലക്സി S24 FEയുടെ ഫീച്ചറുകളെ കുറിച്ച് ഇപ്പോഴിതാ ഇന്റർനെറ്റിൽ പ്രചരിക്കുകയാണ്. എന്താണ് ഗാലക്സി എസ് 24 ഫാൻ എഡിഷനിൽ കാത്തിരിക്കുന്ന അപ്ഡേഷനുകളെന്ന് നോക്കാം.
6.1 ഇഞ്ച് AMOLED പാനൽ ഗാലക്സി എസ്24ൽ നൽകിയേക്കും. ഇതിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3, എക്‌സിനോസ് 2400 എന്നിങ്ങനെ രണ്ട് ചിപ്‌സെറ്റുകളുള്ള മോഡലുകൾ വന്നേക്കാം. ഇതിലെ ബാറ്ററിയും സ്റ്റോറേജും അത്യധികം മികച്ചതായിരിക്കുമെന്നാണ് റിപ്പോർട്ട്.
കാരണം ഈ ഗാലക്സി ഫോൺ 12 ജിബി റാം സ്റ്റോറേജുള്ളതായിരിക്കും. രണ്ട് വ്യത്യസ്ത സ്റ്റോറേജ് വേരിയന്റുകൾ വന്നേക്കുമെന്നാണ് സൂചന. അതായത് ഈ ഫാൻ എഡിഷനിൽ 128 ജിബി, 256 ജിബി സ്റ്റോറേജുകളുണ്ടായിരിക്കും. ഇതിന് 4,500mAh ബാറ്ററി യൂണിറ്റും ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
എന്നാൽ ബേസിക് മോഡലിന് 4000mAh ബാറ്ററി മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനാൽ ഫാൻ എഡിഷൻ എന്തായാലും ഗെയിമിങ് പ്രേമികൾക്ക് അനുയോജ്യമായിരിക്കും.
സാധാരണ ഫാൻ എഡിഷനുകൾ ഒറിജിനലിന്റെ അത്രയും ക്വാളിറ്റി വരാറില്ല. എന്നാൽ ഇവിടെ ഗാലക്സി S24 FE-യിൽ ചില ഫീച്ചറുകൾ കുറഞ്ഞുപോയേക്കാം. ബാറ്ററിയിലും സ്റ്റോറേജിലും മികവുറ്റ പ്രകടനം ഉറപ്പാണ്. പകരം ഫാൻ എഡിഷനിൽ ക്യാമറ ഒറിജിനലിലെ പോലെ ഉണ്ടായിരിക്കില്ല. കുറഞ്ഞ പവർഫുൾ ക്യാമറകളായിരിക്കും ഉണ്ടാകുക.
സാധാരണ ഗാലക്സി എസ്24 ഫോണുകളിൽ നിന്ന് 200 ഡോളർ വിലയിൽ വ്യത്യാസമുണ്ടാകും. വരുന്ന ഒക്ടോബറിലായിരിക്കും ഗാലക്സി എസ്24 പുറത്തിറങ്ങുക.
സാംസങ് ഗാലക്സി എസ്24 2024ലെ സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഫോണായിരുന്നു. ഇത് വർഷത്തിന്റെ ആദ്യം തന്നെ കമ്പനി പുറത്തുവിട്ടു. എന്നാൽ ഇത് മാത്രമല്ല സാംസങ്ങിന്റെ ലിസ്റ്റിലുള്ളത്.
READ MORE: iPhone 13 Deal: 128GB സ്റ്റോറേജ് iPhone 13 വില കുറച്ച് വാങ്ങാൻ സുവർണാവസരം| TECH NEWS
മടക്കാവുന്ന പുതിയ തലമുറ സ്മാർട്ട്‌ഫോണുകൾ വരാനിരിക്കുകയാണ്. ഗാലക്‌സി Z ഫോൾഡ് 6, ഗാലക്‌സി Z ഫ്ലിപ്പ് 6 എന്നിവ ഉടൻ ലോഞ്ച് ചെയ്തേക്കും. ജൂലൈയിൽ നടക്കുന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിലായിരിക്കും ഫോൺ പുറത്തിറങ്ങുന്നത്.