New Edition: 50MP ട്രിപ്പിൾ ക്യാമറയും 6.7 ഇഞ്ച് AMOLED ഡിസ്പ്ലേയുമായി Samsung Galaxy S24 FE എത്തി

Updated on 27-Sep-2024
HIGHLIGHTS

Samsung Galaxy S24 FE ഫീച്ചറുകളും വിലയും വിശദമായി മനസിലാക്കാം

70,000 രൂപ റേഞ്ചിലാണ് സ്മാർട്ഫോൺ പുറത്തിറക്കിയത്

ബ്ലൂ, ഗ്രാഫൈറ്റ്, ഗ്രേ, മിന്റ്, യെല്ലോ എന്നീ നിറങ്ങളിലാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്

Samsung Galaxy S24 ആരാധകർക്കായി കമ്പനി ഫാൻ എഡിഷൻ പുറത്തിറക്കി. 50MP ട്രിപ്പിൾ ക്യാമറ യൂണിറ്റിലാണ് Samsung Galaxy S24 FE അവതരിപ്പിച്ചത്. ഈ വർഷം ആദ്യം സമാരംഭിച്ച ഗാലക്സി S24 സീരീസിലെ ബജറ്റ് ഫ്രണ്ട്ലി ഫോണാണിത്.

Samsung Galaxy S24 ഫാൻ എഡിഷൻ എത്തി

70,000 രൂപ റേഞ്ചിലാണ് സ്മാർട്ഫോൺ പുറത്തിറക്കിയത്. 8GB റാമിലാണ് മൂന്ന് സ്റ്റോറേജ് വേരിയന്റുകൾ അവതരിപ്പിച്ചിട്ടുള്ളത്. ബ്ലൂ, ഗ്രാഫൈറ്റ്, ഗ്രേ, മിന്റ്, യെല്ലോ എന്നീ നിറങ്ങളിലാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്. സാംസങ്ങിന്റെ പുതിയ പ്രീമിയം ഫോണുകളുടെ വിൽപ്പന എപ്പോഴാണെന്ന് ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. എന്നാൽ ഫോണിന്റെ ഫീച്ചറുകളും വിലയും വിശദമായി മനസിലാക്കാം.

Samsung Galaxy S24 FE ഫീച്ചറുകൾ

ഏറ്റവും പുതിയ സോഫ്റ്റ് വെയറും മികച്ച പ്രോസസറുമാണ് ഫോണിലുള്ളത്. ഇതിൽ സാംസങ് ഉപയോഗിച്ചിരിക്കുന്നത് കരുത്തുറ്റ പ്രോസസറുമാണ്.

6.7 ഇഞ്ച് FHD+ ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേ ഫോണിനുണ്ട്. ഈ സ്ക്രീനിന് 1900 നിറ്റ്‌സ് വരെയുള്ള പീക്ക് ബ്രൈറ്റ്നെസ്സ് വരുന്നു. അതുപോലെ 120Hz ഉയർന്ന റിഫ്രെഷ് റേറ്റും ഫോണിനുണ്ട്. സാംസങ് ഗാലക്സി എസ്24-ൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് ആണ് ഉപയോഗിച്ചിട്ടുള്ളത്. ഇത് IP68 റേറ്റിങ്ങുള്ള പ്രീമിയം ഫോണാണ്. അതുപോലെ ഫാൻ എഡിഷനിൽ സാംസങ് അലുമിനിയം ഫ്രെയിം ഉപയോഗിച്ചിരിക്കുന്നു.

സാംസങ് എക്സിനോസ് 2400e ആണ് ഫോണിലെ പ്രോസസർ. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OneUI 6.0-ൽ ഇത് പ്രവർത്തിക്കുന്നു. ഫ്ലാഗ്ഷിപ്പ് ഫോൺ ഗാലക്സി S24-ലെ പോലെ നിങ്ങൾക്ക് AI ഫീച്ചറും ഇതിൽ ലഭിക്കുന്നതാണ്.

ഫോണിലെ ക്യാമറ 50MP ആണ്. 12MP അൾട്രാ വൈഡ് ക്യാമറയും 12MP ടെലിഫോട്ടോ ക്യാമറയുമുണ്ട്. ഈ ട്രിപ്പിൾ ക്യാമറയ്ക്ക് പുറമെ ഫോണിൽ 10MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. ഇത് സെൽഫികൾക്കും വീഡിയോ കോളിങ്ങിനും ബെസ്റ്റ് എക്സ്പീരിയൻസ് ഉറപ്പാക്കുന്നു.

Know More: Samsung Galaxy S25 Ultra പുത്തൻ ഫ്ലാഗ്ഷിപ്പിലെ 5 പുതുപുത്തൻ ഫീച്ചറുകൾ

ഫോണിലെ ബാറ്ററി 4,700mAh ആണ്. ഇതിന് ഫാസ്റ്റ് ചാർജിങ് ഫീച്ചറുകളുണ്ട്. ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. WiFi 6E, Bluetooth v5.3 ഫീച്ചറുകളും ഇതിലുണ്ട്. അതുപോലെ NFC, NavIC എന്നീ ഫീച്ചറുകളും ഫോണിലുണ്ട്.

വില എത്ര?

സാംസങ് ഗാലക്സി S24 FE മൂന്ന് വേരിയന്റുകളിലാണ് അവതരിപ്പിച്ചിട്ടുള്ളത്. 8GB+128GB സ്റ്റോറേജിന് ഇന്ത്യയിൽ ഏകദേശം 70,00054,360 രൂപയാകും. 8GB+256GB സ്റ്റോറേജ് ഫോണിന് 75,600 രൂപയായിരിക്കും ഏകദേശ വില.

ഫോണിന്റെ ഇന്ത്യയിലെ വില സ്ഥിരീകരിച്ചിട്ടില്ല. എന്നാലും ഒക്‌ടോബർ 3 മുതൽ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാകുമെന്നാണ് കരുതുന്നത്. ഫോണിന്റെ പ്രീ ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :