ഈ വർഷത്തെ ഫ്ലാഗ്ഷിപ്പ് ഫോണിന്റെ ഫാൻ എഡിഷനാണ് Samsung Galaxy S24 FE. പ്രീമിയം മൊബൈൽ അനുഭവം ഉറപ്പുതരുന്ന സ്മാർട്ഫോണാണിത്. 6000 രൂപ വെട്ടിക്കുറച്ച് Fan Edition വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. ഒക്ടോബർ 7 മുതൽ ഈ പുത്തൻ സാംസങ് ഫോണിന്റെ വിൽപ്പന ആരംഭിച്ചു.
ഫോണിന്റെ 256ജിബി സ്റ്റോറേജ് വേരിയന്റാണ് ഇപ്പോൾ വിൽപ്പനയ്ക്കുള്ളത്. 128ജിബി Samsung Galaxy S24 FE ഇപ്പോൾ ലഭ്യമല്ല. ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും റീട്ടെയിൽ ചാനൽ പങ്കാളികളിൽ നിന്നും ഇത് വാങ്ങാം. ഫോണിന്റെ ഓഫറിനും വിൽപ്പനയ്ക്കും മുമ്പ് സ്പെസിഫിക്കേഷനുകൾ പരിശോധിക്കാം.
6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയുള്ള ഫോണാണിത്. സ്ക്രീനീന് 120Hz റിഫ്രെഷ് റേറ്റുണ്ട്. റേ ട്രെയ്‌സിംഗ് ഫീച്ചറുള്ള എക്‌സിനോസ് 2400 സീരീസ് ചിപ്‌സെറ്റാണ് ഇതിലുള്ളത്. 1.1x വലിയ വേപ്പർ ചേമ്പറുമായാണ് സ്മാർട്ട്‌ഫോൺ വരുന്നത്. എഐ-പവർഡ് പ്രൊവിഷ്വൽ എഞ്ചിനും ഗാലക്‌സി എഐയുടെ ഫോട്ടോ അസിസ്റ്റും ഉൾപ്പെടുന്നു.
സാംസങ് ഗാലക്സി S24 FE-യിൽ 4700mAh ബാറ്ററിയുണ്ട്. ഇത് ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OneUI സ്കിൻ ഔട്ട് ഓഫ് ബോക്സിൽ പ്രവർത്തിക്കുന്നു. അതുപോലെ നിങ്ങൾക്ക് പ്രീമിയം ഗാലക്‌സി AI ഫീച്ചറുകളും ലഭിക്കുന്നതാണ്. ഇത് ആശയവിനിമയം, ജോലി, ക്രിയേറ്റിവിറ്റി എന്നിവയ്ക്കെല്ലാം ഒരു സഹായിയാകും. ഫോട്ടോ അസിസ്റ്റ്, സർക്കിൾ ടു സെർച്ച് വിത്ത് ഗൂഗിൾ സപ്പോർട്ടും ഗാലക്സി എഐ തരുന്നു. ഇന്റർപ്രെറ്റർ, കമ്പോസർ, നോട്ട് അസിസ്റ്റ്, ലൈവ് ട്രാൻസ്ലേറ്റ് എന്നിവയാണ് മറ്റ് പ്രത്യേകതകൾ.
ഫോണിലെ മെയിൻ ക്യാമറ 50MP സെൻസറാണ്. ഇതിൽ8MP ടെലിഫോട്ടോ ലെൻസും ഉൾപ്പെടുന്നു. 12MP അൾട്രാ വൈഡ് സെൻസറും ഫോണിൽ ലഭിക്കും. സെൽഫികൾക്കായി, 10MP ക്യാമറയാണ് നൽകിയിട്ടുള്ളത്. നീല, ഗ്രാഫൈറ്റ്, മിന്റ് നിറങ്ങളിലാണ് ഫോൺ വിപണിയിലെത്തിച്ചത്.
Also Read: High Price: Samsung Galaxy S25 വില കഠിനമാകും! കാരണക്കാരൻ സാംസങ് അല്ല
സാംസങ് ഗാലക്‌സി S24 FE രണ്ട് വേരിയന്റുകളിലാണുള്ളത്. 8GB+128GB സ്‌റ്റോറേജിന് 59,999 രൂപയാണ് വില. ടോപ്പ് എൻഡ് വേരിയന്റാണ് ഇപ്പോൾ വിൽപ്പനയ്ക്കുള്ളത്. ഇത് 8GB+256GB വേരിയന്റാണ്. ഈ സ്മാർട്ഫോണിന് 65,999 രൂപയാണ് വിലയിട്ടിരിക്കുന്നത്.
എന്നാൽ ആദ്യ സെയിലിന്റെ ഭാഗമായി ചില ഓഫറുകൾ കൂടി സാംസങ് തരുന്നു. ഫ്ലിപ്കാർട്ടിൽ ടോപ് വേരിയന്റിന് 6000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ടുണ്ട്. ഇങ്ങനെ സാംസങ് ഗാലക്സി S24 FE 59,999 രൂപയ്ക്ക് ലഭിക്കും. എന്നാൽ ഒക്ടോബർ 12 വരെ മാത്രമാണ് ഈ ഓഫറുകൾ. Samsung Galaxy S24 FE വാങ്ങാനുള്ള ലിങ്ക്.
Disclaimer: ഈ ആർട്ടിക്കിളിൽ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾപ്പെടുത്തിയിട്ടുണ്ട്.