ഞെട്ടിക്കാൻ സാംസങ്ങ് ;ഇതാ 200 മെഗാപിക്സൽ ക്യാമറയുടെ ?
സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ അടുത്ത വർഷം
Samsung Galaxy S23 Ultra ഫോണുകളാണ് അടുത്തവർഷം എത്തുക
സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നതായി റിപ്പോർട്ടുകൾ .Samsung Galaxy S23 Ultra എന്ന സ്മാർട്ട് ഫോണുകളാണ് അടുത്തവർഷം വിപണിയിൽ പ്രതീക്ഷിക്കുന്നത് .ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 8 Gen 2 പ്രോസ്സസറുകളിൽ പുറത്തിറങ്ങും എന്നാണ് .
കൂടാതെ ഒരു ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ തന്നെയാണ് Samsung Galaxy S23 Ultra എന്ന സ്മാർട്ട് ഫോണുകൾ .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന ഒന്നാണ് 200 മെഗാപിക്സൽ ക്യാമറകൾ .ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ഈ ഫോണുകൾ 200 എംപി ക്യാമറകളിൽ എത്തും എന്നാണ് .
സാംസങ്ങിന്റെ ഈ Samsung Galaxy S23 Ultra സ്മാർട്ട് ഫോണുകൾ അടുത്തവർഷം ആദ്യം തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്ന ഒന്നായിരിക്കും .കൂടാതെ ഈ സ്മാർട്ട് ഫോണുകളിൽ 5000mAh ന്റെ ബാറ്ററി ലൈഫും പ്രതീക്ഷിക്കാവുന്നതാണ് .നേരത്തെ തന്നെ സാംസങ്ങിന്റെ ഫോണുകളിൽ 200 എംപി ക്യാമറകൾ എത്തുന്നതായി സൂചനകൾ ലഭിച്ചിരുന്നു .
സാംസങ്ങിന്റെ ഫോണുകൾ കൂടാതെ മോട്ടോറോളയുടെ സ്മാർട്ട് ഫോണുകളിലും ഇത്തരത്തിൽ വലിയ ക്യാമറകളിൽ പുറത്തിറങ്ങുന്നുണ്ട് .എന്നാൽ ആരാണ് ആദ്യം 200 മെഗാപിക്സൽ ക്യാമറകൾ ഉള്ള സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത് എന്ന് കണ്ടറിയാം .ഈ Samsung Galaxy S23 Ultra ഫോണുകളുടെ കൂടുതൽ വിവരങ്ങൾ വരും മാസ്സങ്ങളിൽ അറിയാം .