അമ്പമ്പോ ഇത് വമ്പൻ ഡീൽ! SBI ബാങ്ക് കിഴിവിലൂടെ 200MP Samsung അൾട്രാ വാങ്ങാനുള്ള Last Chance

Updated on 11-Oct-2024
HIGHLIGHTS

Samsug Galaxy S23 Ultra ഇപ്പോൾ വാങ്ങാം

ആമസോണിൽ ബാങ്ക് ഓഫർ ഇനി മണിക്കൂറുകൾ കൂടി മാത്രം

ഇ-കൊമേഴ്‌സ് സൈറ്റ് പറയുന്നത് അനുസരിച്ച് ഒക്ടോബർ 11-ന് ഓഫർ അവസാനിക്കും

Samsung അൾട്രാ ഫോണിന് Amazon Great Indian Festival ഓഫർ. 75,000 രൂപയ്ക്ക് താഴെ Samsug Galaxy S23 Ultra ഇപ്പോൾ വാങ്ങാം. ആമസോണിൽ ഇൻസ്റ്റന്റ് ഓഫറിന് പുറമെ ബാങ്ക് കിഴിവും ലഭിക്കുന്നതാണ്.

എന്നാൽ ഈ ബാങ്ക് ഓഫർ ഇനി മണിക്കൂറുകൾ കൂടി മാത്രം. ഇ-കൊമേഴ്‌സ് സൈറ്റ് പറയുന്നത് അനുസരിച്ച് ഒക്ടോബർ 11-ന് ഓഫർ അവസാനിക്കും. പുതിയ പ്രീമിയം സ്മാർട്ഫോൺ വാങ്ങാനാഗ്രഹിക്കുന്നവർക്ക് ഇതാണ് പറ്റിയ സമയം. എസ്ബിഐ കാർഡിലൂടെ അധിക കിഴിവ് നേടാമെന്നതാണ് നേട്ടം.

Samsung അൾട്രാ ഓഫർ

സാംസങ് ഓഫറിന് പുറമെ ഇഎംഐ ഓഫറുകളും ആമസോൺ നൽകുന്നു. സാംസങ് 2023-ൽ അവതരിപ്പിച്ച ഫ്ലാഗ്ഷിപ്പ് ഫോണാണിത്. അത്യുഗ്രൻ ക്യാമറയും, ഐഫോണിനോട് പോലും പരസ്യമായി പോരാടാനാകുന്ന ഫീച്ചറുകളുമാണ് ഇതിലുള്ളത്. എഐ ഫീച്ചറുകൾ ഉൾപ്പെടെ ഈ സാംസങ് ഫോണിൽ ലഭിക്കുന്നതാണ്.

Samsug Galaxy S23 Ultra സ്പെസിഫിക്കേഷൻ

പ്രീമിയം മെറ്റലും ഗ്ലാസ് സാൻഡ്‌വിച്ച് ഡിസൈനുമാണ് ഫോണിലുള്ളത്. ഇതിൽ QHD+ സ്‌ക്രീൻ റെസല്യൂഷനാണുള്ളത്. 6.8 ഇഞ്ച് ഡൈനാമിക് അമോലെഡ് 2x ഡിസ്‌പ്ലേയുമുണ്ട്. 120Hz അഡാപ്റ്റീവ് റിഫ്രെഷ് റേറ്റ് ഈ സ്മാർട്ഫോണിലുണ്ട്.

സ്നാപ്ഡ്രാഗൺ 8 Gen 2 പ്രോസസറാണ് ഈ സ്മാർട്ഫോണിലുള്ളത്. ഇതിൽ 200MP ക്യാമറ സാംസങ് നൽകിയിരിക്കുന്നു. മെയിൻ ക്യാമറ OIS സപ്പോർട്ടുള്ളതും, Samsung ISOCELL HP2 സെൻസറുമാണ്. ക്വാഡ് റിയർ ക്യാമറയാണ് ഈ ഫ്ലാഗ്ഷിപ്പ് മോഡലിലുള്ളത്. 12MP ഡ്യുവൽ പിക്സൽ അൾട്രാവൈഡ് ക്യാമറ ഇതിലുണ്ട്. 10MP ടെലിഫോട്ടോ ലെൻസും നൽകിയിരിക്കുന്നു. കൂടാതെ, 10MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും, 10MP പെരിസ്കോപ്പ് ഒപ്റ്റിക്കലും ഫോണിലുണ്ട്.

Also Read: ഓഫർ സീസണിൽ Shopping scam പെരുകുന്നു! Gift card തട്ടിപ്പുകൾ ഉൾപ്പെടെ സൂക്ഷിക്കുക

5000mAh ബാറ്ററി ഉൾപ്പെടുത്തിയിട്ടുള്ള സ്മാർട്ഫോണാണിത്. സാംസങ് ഗാലക്സി എസ്23 അൾട്രാ വയർലെസ് ചാർജിങ്ങിൽ വരുന്നു. വൈ-ഫൈ 6E, NFC ഫീച്ചറുകൾ ലഭിക്കുന്നതാണ്. IP68 റേറ്റിങ്ങും ഈ സ്മാർട്ഫോണിലുണ്ട്. കൂടാതെ, നിങ്ങൾക്ക് Galaxy AI സപ്പോർട്ടും ലഭിക്കുന്നതാണ്.

Amazon Great Indian Festival ഓഫർ വിശദമായി…

ഗാലക്സി S23 Ultra വാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ ഈ ഡീൽ മിസ്സാക്കണ്ട. ഓർക്കേണ്ടത്, ഇതൊരു പരിമിതകാല ഓഫർ കൂടിയാണ്. 1,04,999 രൂപയ്ക്കാണ് ഫോൺ റീട്ടെയിൽ ഷോപ്പുകളിലും മറ്റും വിൽക്കുന്നത്. ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 75,999 രൂപയ്ക്കാണ്. 12GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന്റെ ഓഫറാണിത്.

ക്രീം, ഗ്രീൻ കളറുകളിലുള്ള ഗാലക്സി S23 അൾട്രായ്ക്കാണ് ഓഫർ. SBI കാർഡ് ഉപയോഗിക്കുമ്പോൾ 1250 രൂപയുടെ കിഴിവും നേടാം. ഇങ്ങനെ 74,000 രൂപ റേഞ്ചിൽ സ്മാർട്ഫോൺ സ്വന്തമാക്കാം. താൽപ്പര്യമുള്ളവർക്ക് പർച്ചേസിനുള്ള ലിങ്ക്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :