digit zero1 awards

Samsung Galaxy S23 സീരീസ് ഉടൻ ഇന്ത്യയിലേക്ക്

Samsung Galaxy S23 സീരീസ് ഉടൻ ഇന്ത്യയിലേക്ക്
HIGHLIGHTS

ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ വച്ചാണ് ഈ ഫോണുകൾ അവതരിപ്പിക്കുന്നത്

സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 SoC ചിപ്പ്സെറ്റിലാണ് പ്രവർത്തിക്കുന്നത്

സീരീസിലെ എല്ലാ ഫോണുകളിലും നാല് ക്യാമറകൾ ഉണ്ടായിരിക്കും

സ്മാർട്ട്ഫോൺ വിപണിഒരുപാടു നാളുകളായി ആകാംക്ഷയോടെ കാത്തിരിക്കുന്ന സാംസങ് ഗാലക്‌സി എസ് 23 (Samsung Galaxy S23) സീരീസ് സ്മാർട്ട്ഫോണുകൾ ഫെബ്രുവരി 1ന് ഇന്ത്യയിൽ അവതരിപ്പിക്കും. കമ്പനിയുടെ ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ വച്ചായിരിക്കും ഈ ഫോണുകൾ ലോഞ്ച് ചെയ്യുന്നത്. ഐഫോണുകളെ പോലും വെല്ലുന്ന ക്യാമറകളും കരുത്തും ഡിസൈനുമായിട്ടായിരിക്കു സാംസങിന്റെ പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോണുകൾ പുറത്തിറങ്ങുന്നത്.

Samsung Galaxy S23 സ്‌പെസിഫിക്കേഷൻസ് 

സാംസങ് ഗാലക്‌സി എസ് 23 (Samsung Galaxy S23) സീരീസ് സ്മാർട്ട്ഫോണുകൾക്ക് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 എസ്ഒസി ചിപ്പ്സെറ്റ് ആയിരിക്കും. ഉയർന്ന നിലവാരമുള്ള ഡിസ്‌പ്ലേ, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, ദീർഘകാലത്തേക്ക് സോഫ്റ്റ്‌വെയർ സപ്പോർട്ട് എന്നിവയെല്ലാം ഈ ഡിവൈസിൽ സാംസങ് നൽകും. ക്യാമറയുടെ കാര്യത്തിലും സാംസങ് ഗാലക്‌സി എസ് 23 സീരീസ് അത്ഭുതങ്ങൾ കാട്ടുമെന്ന് ഉറപ്പാണ്.

സാംസങ് ഗാലക്‌സി എസ് 23 (Samsung Galaxy S23)സീരിസിൽ പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈൻ ഉണ്ടായിരിക്കും എന്നാണ് സൂചനകൾ. മുൻതലമുറ മോഡലിനെ പോലെ ഒരു കോംപാക്റ്റ് ഫോം ഫാക്ടർ ആയിരിക്കും ഈ ഡിവൈസിലും ഉണ്ടാവുക. HDR10+, 120Hz റിഫ്രഷ് റേറ്റ് എന്നിവ സപ്പോർട്ട് ചെയ്യുന്ന 6.1-ഇഞ്ച് AMOLED ഡിസ്‌പ്ലേയായിരിക്കും സാംസങ് ഗാലക്‌സി എസ് 23യിൽ ഉണ്ടാവുക. IP68 വാട്ടർ റെസിസ്റ്റന്റ് റേറ്റിങ്ങും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. സാംസങ് ഗാലക്‌സി എസ് 23 സീരീസിലെ എല്ലാ ഫോണുകൾക്കും വയർലെസ് ചാർജിങ് സപ്പോർട്ടും ഉണ്ടായിരിക്കും.

Samsung Galaxy S23 ക്യാമറ സ്‌പെസിഫിക്കേഷൻസ് 

സാംസങ് ഗാലക്‌സി എസ് 23 (Samsung Galaxy S23)സീരിസിൽ 50 മെഗാപിക്‌സൽ പ്രൈമറി സെൻസറും 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 3x ടെലിഫോട്ടോ ഉള്ള 10 മെഗാപിക്സൽ സെൻസറുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. സാംസങ് ഗാലക്‌സി എസ് 23 അൾട്രയിൽ ഐഫോൺ 14 പ്രോ മാക്സിനെ വെല്ലുന്ന ക്യാമറകൾ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 200 എംപി ക്യാമറ ആയിരിക്കും അൾട്ര മോഡലിൽ ഉണ്ടാവുക. മികച്ച നൈറ്റ് ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് നൽകുന്ന ക്യാമറകളായിരിക്കും ഇത്. സീരീസിലെ എല്ലാ ഫോണുകളിലും നാല് ക്യാമറകൾ ഉണ്ടായിരിക്കും.

Samsung Galaxy S23 ബാറ്ററി 

സാംസങ് ഗാലക്‌സി എസ് 23 (Samsung Galaxy S23) സീരീസിൽ 4500 mAH ബാറ്ററിയെങ്കിലും ഉണ്ടാകുമെന്നാണ് സൂചനകൾ. വില കുറഞ്ഞ സാംസങ് ഗാലക്‌സി എസ് 23 മോഡലിൽ 3,900 എംഎഎച്ച് ബാറ്ററി ഉണ്ടായിരിക്കുമെന്ന് ലീക്ക് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അൾട്രാ, പ്രോ മോഡലുകളിൽ മികച്ച ബാറ്ററി തന്നെ കമ്പനി നൽകുമെന്ന് പ്രതീക്ഷിക്കുന്നു. സാംസങ് ഗാലക്‌സി എസ് 23 സ്മാർട്ട്ഫോണിൽ മുൻതലമുറ മോഡലിൽ ഉള്ള 25W ഫാസ്റ്റ് ചാർജിങ് ടെക്നോളജി തന്നെയായിരിക്കും കമ്പനി നൽകുകയെന്നാണ് സൂചനകൾ. എന്നാൽ സാംസങ് ഗാലക്‌സി എസ്23+, ഗാലക്സി എസ്23 അൾട്ര എന്നീ വില കൂടിയ മോഡലുകളിൽ 45W ചാർജിങ് സപ്പോർട്ട് ഉണ്ടായിരിക്കും.

SAMSUNG GALAXY S23യുടെ  ഇന്ത്യയിലെ വില  

Galaxy S23 മോഡലിന്റെ 8GB+256GB വേരിയന്റിന് 79,999 രൂപയും സാംസങ് Galaxy S23+ 89,999 രൂപയുമാണ്. Samsung Galaxy S23 8GB+128GB വേരിയന്റിന് 85,000 രൂപയും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു 
സാംസങ് ഗാലക്‌സി എസ് 23 അൾട്രായുടെ വില ഇന്ത്യൻ വിപണിയിൽ 1,14,999 രൂപയാകും. തിരഞ്ഞെടുത്ത യൂറോപ്യൻ വിപണികളിൽ ഇതേ മോഡലിന് ഏകദേശം 1,25,000 രൂപ വിലയാകുമെന്നാണ് പ്രതീക്ഷ.

Nisana Nazeer
Digit.in
Logo
Digit.in
Logo