Samsung Galaxy S23 FE അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. എസ്23 സീരീസിലെ ഈ വില കുറഞ്ഞ ഡിവൈസ് ആകർഷകമായ സവിശേഷതകളുമായി വരുന്നത്. മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ അവതരിപ്പിച്ചത്. ഇപ്പോൾ ഫോണിന്റെ രണ്ട് കളർ വേരിയന്റുകൾ കൂടി കമ്പനി അവതരിപ്പിച്ചിരിക്കുകയാണ്. ഇൻഡിഗോ, ടാംഗറിൻ കളർ ഓപ്ഷനുകൾ കൂടിയാണ് ഇനി മുതൽ ലഭ്യമാവുക.
സാംസങ് ഗാലക്സി എസ്23 എഫ്ഇ സ്മാർട്ട്ഫോണിന്റെ പുതിയ കളർ വേരിയന്റുകളായ ഇൻഡിഗോ, ടാംഗറിൻ എന്നിവ സാംസങ് ഓൺലൈൻ സ്റ്റോറിൽ എക്‌സ്‌ക്ലൂസീവ് ആയി ലഭ്യമാകും. പുതിയ രണ്ട് കളർ ഓപ്ഷനുകളിലും സാംസങ് ഗാലക്സി എസ്23 എഫ്ഇ വാങ്ങാൻ ആഗ്രഹിക്കുന്നവർ സാംസങ്ങിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോം തന്നെ ഉപയോഗിക്കേണ്ടി വരും.
സാംസങ് ഗാലക്സി എസ്23 എഫ്ഇ ഇപ്പോൾ മൊത്തം അഞ്ച് നിറങ്ങളിലാണ് ലഭ്യമാകുന്നത്. ഫോണിന്റെ 128GB സ്റ്റോറേജുള്ള വേരിയന്റിന് 59,999 രൂപയാണ് വില. ഡിവൈസിന്റെ 256GB സ്റ്റോറേജുള്ള വേരിയന്റിന് 64,999 രൂപ വിലയുണ്ട്. ഈ ഫോൺ വാങ്ങുമ്പോൾ ആകർഷകമായ ഓഫറുകളും ലഭ്യമാണ്. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴി സാംസങ് ഗാലക്സി എസ്23 എഫ്ഇ വാങ്ങുന്നവർക്ക് 10,000 രൂപ കിഴിവാണ് സാംസങ് നൽകുന്നത്.
6.4 ഇഞ്ച് ഡൈനാമിക് അമോലെഡ് 2എക്‌സ് ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്സി എസ്23 എഫ്ഇ സ്മാർട്ട്ഫോണിലുള്ളത്. അഡാപ്റ്റീവ് 120 ഹെർട്‌സ് റിഫ്രഷ് റേറ്റും ഡിസ്പ്ലെയ്ക്കുണ്ട്. ഇത് കണ്ടന്റിന് അനുസരിച്ച് 60 ഹെർട്‌സിനും 120 ഹെർട്‌സിനും ഇടയിൽ ഓട്ടോമാറ്റിക്കായി റിഫ്രഷ് റേറ്റ് തിരഞ്ഞെടുക്കുന്നു. മികച്ച ഔട്ട്‌ഡോർ വിസിബിലിറ്റിക്കായി വിഷൻ ബൂസ്റ്റർ സാങ്കേതികവിദ്യയും ഫോണിന്റെ ഡിസ്പ്ലെയിലുണ്ട്. 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമുള്ള ഈ ഡിവൈസിന് കരുത്ത് നൽകുന്നത് എക്സിനോസ് 2200 ചിപ്പ്സെറ്റാണ്. 4nm പ്രോസസ്സിനെ അടിസ്ഥാനമാക്കിയുള്ള ചിപ്പാണിത്.
കൂടുതൽ വായിക്കൂ: Redmi 13C Launch: 50MP ട്രിപ്പിൾ റിയർ ക്യാമറയുള്ള Redmi 13C എത്തി, ഇന്ത്യയിൽ ലഭ്യമോ?
12 എംപി അൾട്രാ വൈഡ് സെൻസറും 50 എംപി പ്രൈമറി സെൻസറുമാണുള്ളത്. ഈ ക്യാമറ സെറ്റപ്പിൽ ഒഐഎസ് സപ്പോർട്ടുള്ള 8 എംപി 3x ഒപ്റ്റിക്കൽ സൂമും കമ്പനി നൽകിയിട്ടുണ്ട്. സാംസങ് ആദ്യമായി നൈറ്റ്ഗ്രാഫി സാങ്കേതികവിദ്യ അതിന്റെ ഫാൻ എഡിഷൻ ഫോണിനൊപ്പം അവതരിപ്പിച്ചു എന്നതാണ് ഈ ക്യാമറ യൂണിറ്റിന്റെ പ്രത്യേകത. ക്യാമറയിൽ മികച്ച കൺട്രോളുകളും കസ്റ്റമൈസേഷനുമുണ്ട്.