Samsung Galaxy S23 FE Launched: പ്രൗഢിയോടെ തിളങ്ങാൻ സാംസങ്ങിന്റെ അടുത്ത പോരാളി

Samsung Galaxy S23 FE Launched: പ്രൗഢിയോടെ തിളങ്ങാൻ സാംസങ്ങിന്റെ അടുത്ത പോരാളി
HIGHLIGHTS

Samsung Galaxy S23 FE ആഗോളതലത്തിൽ ഇന്ന് ലോഞ്ച് ചെയ്തു

ഒക്ടോബർ-26 മുതലാണ് എസ്23 സീരീസിലെ ഈ ഫാൻ എഡിഷൻ ഫോണിൻ്റെ വിൽപ്പന ആരംഭിക്കുന്നത്

എസ്23 എഫ്ഇ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകും

Samsung Galaxy S23 Ultra എന്നിവയുടെ സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിച്ചു. Samsung Galaxy S23 FE ആഗോളതലത്തിൽ ഇന്ന് ലോഞ്ച് ചെയ്തു. ഒക്ടോബർ-26 മുതലാണ് എസ്23 സീരീസിലെ ഈ ഫാൻ എഡിഷൻ ഫോണിൻ്റെ വിൽപ്പന ആരംഭിക്കുന്നത്. ഒരുപാട് മികച്ച ഫീച്ചറുകളോടെ എത്തുന്ന എസ്23 എഫ്ഇ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകും.

Samsung Galaxy S23 FE ഡിസ്പ്ലേ

6.4-ഇഞ്ച് ഡൈനാമിക് ഫുൾ-എച്ച്‌ഡി+ അമോലെഡ് 2X ഡിസ്‌പ്ലേയുള്ള ഗാലക്‌സി എസ് 23 എഫ്ഇ 120 ഹെർട്‌സ് വരെ റിഫ്രഷ് റേറ്റുമായി എത്തുന്നു. ഇതോടൊപ്പം കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഇതിലുണ്ട്. ഇതാദ്യമായാണ് ഒരു ഫാൻ എഡിഷൻ സീരീസിൽ ഈ ഫീച്ചർ സാംസങ് ഉൾപ്പെടുത്തുന്നത്. 2.8GHz വരെയുള്ള ഒക്ടാ-കോർ ചിപ്സെറ്റ് ക്ലോക്കിംഗ് ഉപയോഗിച്ച് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നു.

Samsung Galaxy S23 FE പ്രോസസ്സർ

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 അ‌ല്ലെങ്കിൽ സാംസങ്ങിന്റെ സ്വന്തം എക്സിനോസ് 2200 ചിപ്പ് ആണ് ഇതിലുള്ളത് എന്നാണ് റിപ്പോർട്ട്.

Samsung Galaxy S23 FE ക്യാമറ

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 50 മെഗാപിക്സൽ സെൻസർ (ഒഐഎസ്), അൾട്രാവൈഡ് ലെൻസുള്ള 12 മെഗാപിക്സൽ സെൻസർ, 8 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ഫ്ലോട്ടിംഗ് ക്യാമറ സിസ്റ്റമാണ് ഗാലക്‌സി എസ് 23 എഫ്ഇയിൽ ഉള്ളത്. ഹോൾ-പഞ്ച് കട്ട്ഔട്ടിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 10-മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ സെൻസറും ഉണ്ട്.

Samsung Galaxy സീരീസിലേക്ക് ഒരു പുത്തൻ സ്മാർട്ട്ഫോൺ കൂടി

Samsung Galaxy S23 FE ഒഎസ്

വേപ്പർ ചേമ്പർ കൂളിങ് ഫീച്ചർ ഈ ഫാൻ എഡിഷൻ ഫോണിലുണ്ട്. ആൻഡ്രോയിഡ് 13 അ‌ടിസ്ഥാനമാക്കിയുള്ള വൺ യുഐ 5.1ൽ ആണ് പ്രവർത്തനം. ഫ്ലാഗ്ഷിപ്പുകൾക്ക് സമാനമായി 4 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് എസ്23 എഫ്ഇയ്ക്ക് ലഭിക്കും. അലുമിനിയം ഫ്രെയിം ആണ് സാംസങ് ഈ ഫാൻ എഡിഷൻ ഫോണിൽ നൽകിയിരിക്കുന്നത്.

കൂടുതൽ വായിക്കൂ: iPhone 11 Discount: iPhone 11ന് ധമാക്ക ഓഫർ! സ്റ്റോക്ക് തീരുന്നതിന് മുന്നേ വാങ്ങൂ…

Samsung Galaxy S23 FE ബാറ്ററി

25W ഫാസ്റ്റ് ചാർജിംഗും വയർലെസ് ചാർജിംഗും റിവേഴ്സ് വയർലെസ് ചാർജിംഗ് സപ്പോർട്ടും ഉള്ള 4500mAh ബാറ്ററിയാണ് എസ്23 എഫ്ഇയിൽ നൽകിയിരിക്കുന്നത്. 30 മിനിറ്റിനുള്ളിൽ 0- 50ശതമാനം വരെ ചാർജ് ചെയ്യുമെന്ന് സാംസങ് അവകാശപ്പെടുന്നു.

ആഗോള തലത്തിൽ ലോഞ്ച് ചെയ്ത സാംസങ് എസ്23 എഫ്ഇ ഇന്ത്യയിലും ലഭ്യമാകും എന്ന് ഉറപ്പായിട്ടുണ്ട്. മിന്റ്, ക്രീം, ഗ്രാഫൈറ്റ്, പർപ്പിൾ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. സാംസങ് ഗാലക്സി എസ്23 എഫ്ഇ 8GB റാം അ‌കമ്പടിയോടെ 128GB, 256GB സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാകും. S23 FE യുടെ വില ഏകദേശം 49,800 രൂപ ആണെന്ന് സാംസങ് ഒരു പത്ര പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

Nisana Nazeer
Digit.in
Logo
Digit.in
Logo