Samsung Galaxy S23 FE ജനപ്രിയമായ സ്മാർട്ഫോണാണ്. ഇപ്പോഴിതാ സാംസങ് ആരാധകർക്ക് ഒരു സന്തോഷ വാർത്തയാണ് വരുന്നത്. സാംസങ്ങിന്റെ Fan Edition എന്നത് കുറച്ചുകൂടി കുറഞ്ഞ വിലയിലുള്ള ഫ്ലാഗ്ഷിപ്പ് ഫോണുകളാണ്. S23 വാങ്ങാൻ സാധിക്കാത്തവർക്ക് ഗാലക്സി എസ്23യുടെ ഫാൻ എഡിഷൻ വാങ്ങാം.
ഒറിജിനലിലെ പോലെ എല്ലാ മുൻനിര ഫീച്ചറുകളും ഇതിലുണ്ടാകുമെന്ന് ഉറപ്പ് പറയാനാകില്ല. എങ്കിലും ഗാലക്സി എസ്23 ഫാൻ എഡിഷൻ വിപണിയിൽ നന്നായി വിറ്റഴിഞ്ഞ ഫോണുകളാണ്. ഇപ്പോഴിതാ Galaxy S23 FE മികച്ച വിലക്കിഴിവിൽ വാങ്ങാം. 70,000 രൂപയ്ക്ക് മുകളിലും വിലയാണ് ഗാലക്സി S23 FEയിലുള്ളത്. ഇതിന് 47 ശതമാനം ഡിസ്കൌണ്ടാണ് ഇപ്പോൾ ലഭിക്കുന്നത്.
ഫ്ലിപ്കാർട്ടിന്റെ ബിഗ് അപ്ഗ്രേഡ് സെയിലിന്റെ ഭാഗമായാണ് ഓഫർ. ഇതിന് പുറമെ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ്. ഓഫറുകൾ വിശദമാക്കുന്നതിന് മുമ്പേ ഇവയുടെ ഫീച്ചറുകൾ അറിയാം.
2023 ഒക്ടോബറിലാണ് ഗാലക്സി S23 FE ലോഞ്ച് ചെയ്തത്. 6.4 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ഗാലക്സി എസ്23 ഫാൻ എഡിഷനിലുള്ളത്. ഡൈനാമിക് AMOLED 2X ആണ് ഫോണിന്റെ ഡിസ്പ്ലേയാണ് ഇതിനുള്ളത്. ക്വാൽകോം SM8450 സ്നാപ്ഡ്രാഗൺ 8 Gen 1 പ്രോസസറാണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ട്രിപ്പിൾ റിയർ ക്യാമറയാണ് സാംസങ് ഫാൻ എഡിഷനിൽ നൽകിയിരിക്കുന്നത്. 50 MPയുടെ മെയിൻ ക്യാമറയിൽ f/1.8 അപ്പേർച്ചറുണ്ട്. OIS സപ്പോർട്ടുള്ള ടെലിഫോട്ടോ ലെൻസിൽ 8 മെഗാപിക്സലിന്റെ ക്യാമറയുണ്ട്. മൂന്നാമത്തെ ക്യാമറയിൽ 12 മെഗാപിക്സലിന്റെ സെൻസർ വരുന്നു. f/2.4 അപ്പേർച്ചറുള്ള 10 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഇതിലുണ്ട്.
25W വയർഡ് ചാർജിങ്ങും, 15W വയർലെസ് ചാർജിങ്ങും ഫോണിൽ നൽകിയിരിക്കുന്നു. ഇതിൽ 4500 mAh ബാറ്ററിയാണ് S23 FEയിലുള്ളത്.
ഫ്ലിപ്പ്കാർട്ടിന്റെ സ്പെഷ്യൽ സെയിലിൽ ഇപ്പോൾ 40,000 രൂപയിൽ താഴെ വാങ്ങാം. ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 41,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ. മിന്റ് കളറിലുള്ള ഗാലക്സി എസ്23 FEയ്ക്ക് മാത്രമാണ് ഈ വിലക്കിഴിവ് ലഭിക്കുന്നതെന്ന് ശ്രദ്ധിക്കുക.
Read More: First Sale Today: Nothing Phone 2a ആദ്യ സെയിലിൽ 4000 രൂപയുടെ കിഴിവ്! ഓഫർ വിശദമായി…
ഇതിന് പുറമെ നിങ്ങൾക്ക് ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഓഫറും കൂടി ഉപയോഗിക്കാം. HDFC ബാങ്ക് ക്രെഡിറ്റ് കാർഡ് EMI ഇടപാടുകൾക്ക് മാക്സിമം 3,500 രൂപ വരെയാണ് കിഴിവ്. ഇതിന് പുറമെ പഴയ ഫോൺ മാറ്റി വാങ്ങിയുള്ള എക്സ്ചേഞ്ച് ഓഫറും സ്വന്തമാക്കാം.