Samsung Galaxy S23 FE Launch: രണ്ട് വ്യത്യസ്ത ചിപ്‌സെറ്റുകളോടെ Samsung Galaxy S23 FE ഉടനെത്തും

Updated on 22-Sep-2023
HIGHLIGHTS

Samsung Galaxy S23 FE അ‌ടുത്തമാസം ഇന്ത്യയിൽ ലോഞ്ച് ചെയ്യും

Samsung Galaxy S23 FE ഫീച്ചറുകൾ സാംസങ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല

രണ്ട് പ്രോസസറുകളിൽ ഏത് വേരിയന്റാണ് ഇന്ത്യയിൽ അവതരിപ്പിക്കുകയെന്ന് വ്യക്തമല്ല

Samsung Galaxy S23 FE (ഫാൻ എഡിഷൻ) അ‌ടുത്തമാസം ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഗൂഗിൾ പ്ലേ കൺസോളിൽ രണ്ട് വ്യത്യസ്ത ചിപ്‌സെറ്റുകളോടെ ഈ സ്മാർട്ട്‌ഫോൺ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ Samsung Galaxy S23 FE ഫാൻ എഡിഷൻ മോഡലുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ലോഞ്ച് അ‌ടുത്തമാസം ഉണ്ടാകുമെന്ന വിവരവും ഇപ്പോൾ എത്തിയിരിക്കുന്നത്. Samsung Galaxy S23 FE ഫാൻ എഡിഷന്റെ ഫീച്ചറുകൾ സാംസങ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മൂന്ന് ക്യാമറ ലെൻസുകൾ Samsung Galaxy S23 FE യുടെ ക്യാമറ സെറ്റപ്പിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ട്. അ‌ടുത്തമാസം ഫോൺ ​ഇന്ത്യയിൽ അ‌ടക്കം ലോഞ്ച് ചെയ്യും എന്ന് ഉറപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൃത്യമായ തീയതി വെളിവായിട്ടില്ല. നിലവിൽ Samsung Galaxy S23 FEയുടെ ഫീച്ചറുകൾ ലഭ്യമായിട്ടുള്ള വിവരങ്ങൾ എന്തൊക്കെയാണ് പരിചയപ്പെടാം.

https://twitter.com/heyitsyogesh/status/1694214887998976209?ref_src=twsrc%5Etfw

ആൻഡ്രോയിഡ് 13 ഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്

രണ്ട് പ്രോസസറുകളിൽ ഏത് വേരിയന്റാണ് ഇന്ത്യയിൽ അവതരിപ്പിക്കുകയെന്ന് വ്യക്തമല്ല. 8 ജിബി റാം, ആൻഡ്രോയിഡ് 13 ഒഎസ്, എഫ്‌എച്ച്‌ഡി + ഡിസ്‌പ്ലേ റെസല്യൂഷൻ എന്നിവ എസ് 23 എഫ്ഇയിൽ ഉണ്ടാകുമെന്ന് ലിസ്റ്റിംഗ് വ്യക്തമാക്കുന്നു. പ്രീമിയം എസ് 23 സീരീസിൽ കാണുന്നതുപോലെ, ഗാലക്‌സി എസ് 23 എഫ്ഇയിലും കർവ്ഡ് ഡിസ്‌പ്ലേയും നേർത്ത ബെസലുകളും ഉള്ള പഞ്ച്-ഹോൾ ഡിസ്‌പ്ലേ ഉണ്ട്. സാംസങ് പുറത്തിറക്കുന്ന മൂന്നാമത്തെ ഫാൻ എഡിഷൻ സ്മാർട്ട്‌ഫോൺ ആണ് ഗാലക്‌സി എസ് 23 എഫ്ഇ. 8 ജിബി റാമുമായി ഈ ഫോൺ എത്തുമെന്നും ആൻഡ്രോയിഡ് 13 അ‌ടിസ്ഥാനമാക്കിയായിരിക്കും പ്രവർത്തനമെന്നും വെളിപ്പെടുത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം ഫോണിന് 6.3 ഇഞ്ച് AMOLED ഡിസ്‌പ്ലേയുണ്ട്. 

Samsung Galaxy S23 FE പ്രതീക്ഷിക്കുന്ന സവിശേഷതകൾ

എസ്23 എഫ്ഇയുടെ ഫ്രണ്ടിൽ 10 എംപി സെൽഫി ഷൂട്ടറും ബായ്ക്കിൽ 50 എംപി ട്രിപ്പിൾ ക്യാമറ സജ്ജീകരണവുമുണ്ടെന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,500mAh ബാറ്ററി ഈ ഫോണിലുണ്ടാകും. ഗൂഗിൾ പ്ലേ കൺസോളിനു പുറമെ, NBTC, TDRA, Bluetooth SIG, BIS തുടങ്ങിയ സർട്ടിഫിക്കേഷൻ പ്ലാറ്റ്‌ഫോമുകളിലും S23 FE പ്രത്യക്ഷപ്പെട്ടു. Samsung Galaxy S23 FE സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വില ഏകദേശം 50,000 രൂപയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് മുൻപ് സാംസങ് ഫാൻ എഡിഷൻ പുറത്തിറക്കിയത് ഗാലക്സ് എസ്21 സീരീസിന് ആയിരുന്നു.
 

Connect On :