2023ൽ മൊബൈൽ ഫോൺ രംഗത്ത് ഏറെ ചർച്ചയായ ഒരു മോഡലാണ് സാംസങ് ഗ്യാലക്സി എസ് 23എഫ് ഇ (Samsung Galaxy S23 FE). ഫോണിന്റെ സൂം ലെൻസ് ആണ് ഒരുപാട് വാർത്തകളിൽ ഇടംപിടിച്ചിരുന്നത്. 1 ലക്ഷത്തിലധികം വിലയുള്ള ഈ മോഡൽ പലരുടെയും സ്വപ്നമാണെങ്കിലും വില തന്നെയാണ് വില്ലൻ. അതേ സമയം ഈ മോഡലിന്റെ എഫ് ഇ മോഡൽ ഈ വർഷം തന്നെ ഇറങ്ങുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഈ വർഷം അവസാനത്തോടെ കമ്പനി സാംസങ് ഗാലക്സി എസ്23 എഫ്ഇ (Samsung Galaxy S23 FE) എന്ന ഡിവൈസ് പുറത്തിറക്കും. ഫ്ലാഗ്ഷിപ്പ് സീരീസിലെ ഫാൻ എഡിഷൻ സ്മാർട്ട്ഫോൺ ആകർഷകമായ സവിശേഷതകളുമായി വരുമെന്നാണ് സൂചനകൾ.
സാംസങ് ഗ്യാലക്സി എസ് 23എഫ് ഇ (Samsung Galaxy S23 FE) ഫാൻ എഡിഷൻ സ്മാർട്ട്ഫോണിൽ എക്സിനോസ് ചിപ്പ്സെറ്റായിരിക്കും ഉണ്ടായിക്കുക. സാംമൊബൈൽ പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് സാംസങ് ഗ്യാലക്സി എസ് 23എഫ് ഇ (Samsung Galaxy S23 FE) അമേരിക്ക ഉൾപ്പെടെ എല്ലാ വിപണികളിലും എക്സിനോസ് 2200 ചിപ്പ്സെറ്റുമായി വരും. എഎംഡി ഗ്രാഫിക്‌സ് പ്രോസസിങ് യൂണിറ്റ് (ജിപിയു) ഉള്ള കമ്പനിയുടെ ആദ്യ ചിപ്പായിരുന്നു എക്‌സിനോസ് 2200. യൂറോപ്പിൽ ഗാലക്‌സി എസ്22 സീരീസിന് കരുത്ത് നൽകിയതും ഈ ചിപ്പ്സെറ്റാണ്.
സാംസങ് ഗ്യാലക്സി എസ് 23എഫ് ഇ (Samsung Galaxy S23 FE) സ്മാർട്ട്ഫോണിൽ 50 MP പിൻ ക്യാമറയായിരിക്കും ഉണ്ടായിരിക്കുക എന്ന് സൂചനകളുണ്ട്.
6 ജിബി, 8 ജിബി റാം ഓപ്ഷനുകളും 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.
സാംസങ് ഗ്യാലക്സി എസ് 23എഫ് ഇ (Samsung Galaxy S23 FE) യിൽ 25W ഫാസ്റ്റ് ചാർജ് സപ്പോർട്ട് ചെയ്യുന്ന 4,500mAh ബാറ്ററിയാണ് സ്മാർട്ട്‌ഫോണിന് ഉണ്ടാകുകയെന്ന് പ്രതീക്ഷിയ്ക്കാം. ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.