digit zero1 awards

സാംസങ് ഗാലക്സി S23 FEയിലുള്ളത്, 50 MP പിൻ ക്യാമറ!

സാംസങ് ഗാലക്സി S23 FEയിലുള്ളത്, 50 MP പിൻ ക്യാമറ!
HIGHLIGHTS

ഫാൻ എഡിഷൻ സ്മാർട്ട്ഫോൺ ആകർഷകമായ സവിശേഷതകളുമായി എത്തുന്നു

സാംസങ് ഗാലക്സി എസ്23 എക്സിനോസ് ചിപ്പ്സെറ്റായിരിക്കും ഉണ്ടാകുക

സ്മാർട്ട്ഫോണിൽ 50 MP പിൻ ക്യാമറയായിരിക്കും ഉണ്ടായിരിക്കുക

‌‌2023ൽ മൊബൈൽ ഫോൺ രംഗത്ത് ഏറെ ചർച്ചയായ ഒരു മോഡലാണ് സാംസങ് ഗ്യാലക്സി എസ് 23എഫ് ഇ (Samsung Galaxy S23 FE). ഫോണിന്റെ സൂം ലെൻസ് ആണ് ഒരുപാട് വാർത്തകളിൽ ഇടംപിടിച്ചിരുന്നത്. 1 ലക്ഷത്തിലധികം വിലയുള്ള ഈ മോഡൽ പലരുടെയും സ്വപ്നമാണെങ്കിലും വില തന്നെയാണ് വില്ലൻ. അതേ സമയം ഈ മോഡലിന്റെ എഫ് ഇ മോഡൽ ഈ വർഷം തന്നെ ഇറങ്ങുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഈ വർഷം അവസാനത്തോടെ കമ്പനി സാംസങ് ഗാലക്സി എസ്23 എഫ്ഇ (Samsung Galaxy S23 FE) എന്ന ഡിവൈസ് പുറത്തിറക്കും. ഫ്ലാഗ്ഷിപ്പ് സീരീസിലെ ഫാൻ എഡിഷൻ സ്മാർട്ട്ഫോൺ ആകർഷകമായ സവിശേഷതകളുമായി വരുമെന്നാണ് സൂചനകൾ.

സാംസങ് ഗാലക്സി എസ്23യുടെ പ്രോസസ്സർ 

സാംസങ് ഗ്യാലക്സി എസ് 23എഫ് ഇ (Samsung Galaxy S23 FE) ഫാൻ എഡിഷൻ സ്മാർട്ട്ഫോണിൽ എക്സിനോസ് ചിപ്പ്സെറ്റായിരിക്കും ഉണ്ടായിക്കുക. സാംമൊബൈൽ പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് സാംസങ് ഗ്യാലക്സി എസ് 23എഫ് ഇ (Samsung Galaxy S23 FE) അമേരിക്ക ഉൾപ്പെടെ എല്ലാ വിപണികളിലും എക്സിനോസ് 2200 ചിപ്പ്സെറ്റുമായി വരും. എഎംഡി ഗ്രാഫിക്‌സ് പ്രോസസിങ് യൂണിറ്റ് (ജിപിയു) ഉള്ള കമ്പനിയുടെ ആദ്യ ചിപ്പായിരുന്നു എക്‌സിനോസ് 2200. യൂറോപ്പിൽ ഗാലക്‌സി എസ്22 സീരീസിന് കരുത്ത് നൽകിയതും ഈ ചിപ്പ്സെറ്റാണ്.

സാംസങ് ഗാലക്സി എസ്23 ക്യാമറ 

സാംസങ് ഗ്യാലക്സി എസ് 23എഫ് ഇ (Samsung Galaxy S23 FE) സ്മാർട്ട്ഫോണിൽ 50 MP പിൻ ക്യാമറയായിരിക്കും ഉണ്ടായിരിക്കുക എന്ന് സൂചനകളുണ്ട്. 

സാംസങ് ഗാലക്സി എസ്23 സ്റ്റോറേജ് വേരിയന്റുകൾ 

6 ജിബി, 8 ജിബി റാം ഓപ്ഷനുകളും 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.

സാംസങ് ഗാലക്സി എസ്23 ബാറ്ററി 

സാംസങ് ഗ്യാലക്സി എസ് 23എഫ് ഇ (Samsung Galaxy S23 FE) യിൽ 25W ഫാസ്റ്റ് ചാർജ് സപ്പോർട്ട് ചെയ്യുന്ന 4,500mAh ബാറ്ററിയാണ് സ്മാർട്ട്‌ഫോണിന് ഉണ്ടാകുകയെന്ന് പ്രതീക്ഷിയ്ക്കാം. ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

Nisana Nazeer
Digit.in
Logo
Digit.in
Logo