digit zero1 awards

Amazonൽ Samsung Galaxy S23ക്ക് വമ്പിച്ച ഡിസ്‌കൗണ്ട്

Amazonൽ Samsung Galaxy S23ക്ക് വമ്പിച്ച ഡിസ്‌കൗണ്ട്
HIGHLIGHTS

Galaxy S23 13,000 രൂപ ഡിസ്‌കൗണ്ടിൽ വാങ്ങാം

ആമസോണിൽ ഗാലക്‌സി എസ് 23ക്ക് 5,000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും

ICICI കാർഡിന് 8,000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും

സാംസങ് (Samsung) അടുത്തിടെ ഗാലക്‌സി എസ് 23 (Samsung Galaxy S23) സീരീസ് അവതരിപ്പിച്ചു. ഗ്യാലക്‌സി എസ് 23 അൾട്രാ, ഗാലക്‌സി എസ് 23 പ്ലസ്, ഗാലക്‌സി എസ് 23 എന്നിവ യാണ് അവതരിപ്പിച്ചത് . S23 ഇതുവരെ ലഭ്യമായിട്ടില്ല. ഫെബ്രുവരി 23 മുതൽ സ്മാർട്ട്ഫോണുകൾ വാങ്ങാൻ സാധിക്കും. ഇപ്പോൾ ഫോൺ മുൻകൂട്ടി ബുക്ക് ചെയ്യാനും സ്മാർട്ട്ഫോണിൽ നിരവധി ഓഫറുകൾ നേടാനും കഴിയും. ഏറ്റവും വിലകുറഞ്ഞ Galaxy S23 13,000 രൂപ കിഴിവിൽ വാങ്ങാം. ഡിസ്‌കൗണ്ടിൽ ബാങ്ക് ഓഫറുകളും ഉൾപ്പെടുന്നു. 

SAMSUNG GALAXY S23 13,000 രൂപ ഡിസ്‌കൗണ്ടിൽ 

Samsung Galaxy S23 128GB വേരിയന്റിന്റെ വില 74,999 രൂപയും 256GB വേരിയന്റിന്റെ വില 79,999 രൂപയുമാണ്. ആമസോണിലെ ലിമിറ്റഡ് സെയിൽ ഓഫറിന് കീഴിൽ, 256GB വേരിയന്റ് 128GB വേരിയന്റിന്റെ അതേ വിലയ്ക്ക് വാങ്ങാം. Galaxy S23യുടെ 256GB വേരിയന്റിൽ ഉപഭോക്താക്കൾക്ക് 5000 രൂപയുടെ ഫ്ലാറ്റ് ഡിസ്‌കൗണ്ടിൽ ലഭിക്കും. കൂടാതെ, ഐസിഐസിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ ഉപഭോക്താക്കൾക്ക് 8,000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. രണ്ട് ഓഫറുകളും ചേർന്ന് മൊത്തം 13,000 രൂപ ഡിസ്‌കൗണ്ട് ലഭിക്കുകയും ഫോൺ 66,999 രൂപയ്ക്ക് സ്വന്തമാക്കാനും കഴിയും.

SAMSUNG GALAXY S23 സ്പെസിഫിക്കേഷനുകൾ 

സാംസങ് ഗാലക്സി എസ് 23  (SAMSUNG GALAXY S23) സീരീസിന് സ്നാപ്ഡ്രാഗൺ പ്രോസസറാകും കരുത്ത് പകരുക. 25W ന്റെ വയേഡ് ചാർജിങും 10Wന്റെ വയർലെസ് ചാർജിങ്ങുമായാകും ഫോൺ എത്തുക. 5000mAH ബാറ്ററിയാകും സാംസങ് ഗാലക്സി എസ് 23 സീരീസിൽ ഉണ്ടാവുക. നിലവിലുള്ളതിൽ ഏറ്റവും ശക്തമായ പ്രോസസർ ആണ് ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 2. ഇത് ടിഎസ്എംസിയുടെ 4nm ഫാബ്രിക്കേഷൻ പ്രക്രിയയിൽ നിർമ്മിച്ചതാണ്. 

സാംസങ് തന്നെ വികസിപ്പിച്ച 200 എംപി ക്യാമറ സെൻസറുമായിട്ടായിരിക്കും പുതിയ ഗാലക്സി എസ്23 സ്മാർട്ട്ഫോൺ വരുന്നത്. ഈ സെൻസർ പായ്ക്ക് ചെയ്യുന്ന ആദ്യത്തെ സ്മാർട്ഫോണായിരിക്കും ഇത്. ഇതിനകം പുറത്തിറങ്ങിയിട്ടുള്ള 200MP ISOCELL സെൻസറുകളായിരിക്കില്ല ഇതെന്നും സൂചനകളുണ്ട്. ഗാലക്സി എസ്23 പുതിയ ഡിസൈനിലുള്ള സെൻസർ ഉപയോഗിക്കുമെന്നും പറയുന്നു. ഈ ക്യാമറ സെറ്റപ്പ് 12.5 എംപി, 200 എംപി മോഡുകൾക്ക് പകരം 50 എംപി മോഡ് സപ്പോർട്ട് ചെയ്യും.

Nisana Nazeer
Digit.in
Logo
Digit.in
Logo