digit zero1 awards

കാണാനും സുന്ദരൻ, ക്യാമറയിലും വല്ലഭൻ; Samsung Galaxy എസ്23

കാണാനും സുന്ദരൻ, ക്യാമറയിലും വല്ലഭൻ; Samsung Galaxy എസ്23
HIGHLIGHTS

സാംസങ് ഗാലക്സി എസ്23 200 MP ക്യാമറയുമായിട്ടാണ് വിപണിയിലെത്തുന്നത്

സാംസങ് ഗാലക്സി എസ്23 ഫെബ്രുവരിയിൽ നടക്കുന്ന ഗാലക്സി അൺപായ്ക്ക്ഡ് ഇവന്റിൽ വച്ച് പുറത്തിറക്കും

കോട്ടൺ ഫ്ലവർ, മിസ്റ്റ്ലി ലിലാക്ക്, ബൊട്ടാണിക് ഗ്രീൻ, ഫാന്റം ബ്ലാക്ക് തുടങ്ങിയവയാണ് കളർ വേരിയന്റുകൾ

സാംസങ് ഗാലക്സി എസ്23(Samsung Galaxy S23) സീരീസ് ഫെബ്രുവരിയിൽ പുറത്തിറക്കും. ഗാലക്സി എസ്23 അൾട്ര 200MP ക്യാമറയുമായിട്ടാണ് വിപണിയിലെത്തുന്നത്. സാംസങ്ങിന്റെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ ഗാലക്സി എസ്23 അൾട്രയിൽ (Samsung Galaxy S23 Ultra) ഉണ്ടായിരിക്കുക അതിശയിപ്പിക്കുന്ന സവിശേഷതകൾ. ഈ സ്മാർട്ഫോണുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. സ്മാർട്ഫോണിന്റെ ക്യാമറ സാമ്പിളും പ്രോട്ടോടൈപ്പും ലീക്ക്സ്റ്റർ ഐസ് യൂണിവേഴ്സ് പുറത്ത് വിട്ടിട്ടുണ്ട്. ഐഫോണുകളെ പോലും വെല്ലുന്ന വിധത്തിലുള്ള ക്യാമറ ഫീച്ചറുകളുമായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.

സാംസങ് ഗാലക്സി എസ്23(Samsung Galaxy S23)സീരീസ്  ഫെബ്രുവരിയിൽ നടക്കുന്ന ഗാലക്സി അൺപായ്ക്ക്ഡ് ഇവന്റിൽ വച്ച് പുറത്തിറക്കും. ഈ സീരീസിൽ ഗാലക്സി എസ്22യിൽ ഉണ്ടായിരുന്നത് പോലെ മൂന്ന് ഡിവൈസുകളായിരിക്കും ഉണ്ടായിരിക്കുക. ഗാലക്‌സി എസ്23, ഗാലക്‌സി എസ്23 പ്ലസ്, ഗാലക്സി എസ്23 അൾട്ര എന്നിവയായിരിക്കും ഈ ഡിവൈസുകൾ.

സാംസങ് ഗാലക്സി എസ്23(Samsung Galaxy S23)യുടെ 200 എംപി ക്യാമറ

സാംസങ് തന്നെ വികസിപ്പിച്ച 200 എംപി ക്യാമറ സെൻസറുമായിട്ടായിരിക്കും പുതിയ ഗാലക്സി എസ്23 സ്മാർട്ട്ഫോൺ വരുന്നത്. ഈ സെൻസർ പായ്ക്ക് ചെയ്യുന്ന ആദ്യത്തെ സ്മാർട്ഫോണായിരിക്കും ഇത്. ഇതിനകം പുറത്തിറങ്ങിയിട്ടുള്ള 200MP ISOCELL സെൻസറുകളായിരിക്കില്ല ഇതെന്നും സൂചനകളുണ്ട്. ഗാലക്സി എസ്23 പുതിയ ഡിസൈനിലുള്ള സെൻസർ ഉപയോഗിക്കുമെന്നും പറയുന്നു. ഈ ക്യാമറ സെറ്റപ്പ് 12.5 എംപി, 200 എംപി മോഡുകൾക്ക് പകരം 50 എംപി മോഡ് സപ്പോർട്ട് ചെയ്യുമെന്നും സൂചനകളുണ്ട്.

എസ്23 അൾട്രയിൽ ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോണിലുള്ള അതേ മോഡലിൽ ടെലിഫോട്ടോ ക്യാമറ തന്നെയായിരിക്കും ഉണ്ടായിരിക്കുക. പക്ഷേ, മെച്ചപ്പെട്ട ഇമേജ് ക്വാളിറ്റി നൽകുന്ന രീതിയിലുള്ള ഇമേജ് പ്രോസസിങ് ഈ ക്യാമറ സെറ്റപ്പിൽ കമ്പനി കൊണ്ടുവരും. ടെലിഫോട്ടോ ക്യാമറയുടെ മികവ് തന്നെയാണ് ഗാലക്സി എസ്22 അൾട്രയെ വിപണിയിലെ താരമാക്കിയത്. ഈ ക്യാമറ കൂടുതൽ മെച്ചപ്പെടുത്തലുകളോടെ എത്തിയാൽ അത് ഏറ്റവും പുതിയ ഐഫോണുകൾക്ക് പോലും വെല്ലുവിളിയാകും.

ഗാലക്സി എസ്23 അൾട്രയിലെ ക്യാമറ ഉപയോഗിച്ച് എടുത്ത ഫോട്ടോ എന്ന് അവകാശപ്പെടുന്ന ഫോട്ടോകളിൽ മുൻതലമുറ ഡിവൈസിലൂടെ ലഭിക്കുന്ന ഫോട്ടോകളെക്കാൾ മികച്ച ക്വാളിറ്റിയാണുള്ളത്. ലോഞ്ച് ചെയ്യാനിരിക്കുന്ന ഫോണിൽ ഷാർപ്പ് ആയ ഫോട്ടോകൾ എടുക്കാൻ സാധിക്കും. മികച്ച ഫോട്ടോകൾ ക്യാപ്ച്ചർ ചെയ്യാനായി എഐ എൻഹാൻസ്ഡ് ഫീച്ചറുകൾ പുതിയ ഡിവൈസിൽ നൽകുമെന്നും സൂചനകൾ ഉണ്ട്.

ക്യാമറയ്ക്ക് പുറമേ പുറത്ത് വന്ന റിപ്പോർട്ടുകളിലെ ബെഞ്ച്മാർക്ക് സ്‌കോറുകൾ നോക്കിയാൽ, ആപ്പിൾ ഐഫോൺ 14 പ്രോയ്‌ക്ക് തുല്യമായ ഡിവൈസാണ് ഗാലക്സി എസ്23 അൾട്ര എന്ന് വ്യക്തമാകും. എസ് 23 അൾട്രയിൽ 8K വീഡിയോ ഷൂട്ട് ചെയ്യാനാകും എന്നും റിപ്പോർട്ടുകൾ പറയുന്നു. പുതിയ കാലത്തിനൊത്തും ഫോണിന്റെ ക്യാമറകളുടെ പ്രത്യേകതകൾ ഉൾപ്പെടെ കണക്കിലെടുത്തും പുതിയ സാംസങ് ഗാലക്സി എസ് 23 സീരീസിന്റെ സ്റ്റോറേജിൽ വൻ വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ.

സാംസങ് ഗാലക്സി എസ്23 (Samsung Galaxy S23) സീരീസ് ബാറ്ററി

സാംസങ് ഗാലക്സി എസ്23 (Samsung Galaxy S23) 3900mAh ബാറ്ററിയാണ് ഉള്ളത്. അത് 25W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട്  ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സ്റ്റാൻഡേർഡ് S22 ലെ 3700mAh സെല്ലിനേക്കാൾ മികച്ചതാണ്. സാംസങ് ഗാലക്സി എസ്23 (Galaxy S23) Plus-ന്റെ 4,700mAh ശേഷി 45W ഫാസ്റ്റ് ചാർജിംഗിനൊപ്പം മറ്റൊരു 200mAh വർദ്ധിപ്പിച്ചു. 2020 ആദ്യം മുതൽ സാംസങ് അൾട്രാ ഹാൻഡ്‌സെറ്റുകളിൽ ഉപയോഗിക്കുന്ന 5000 mAh ബാറ്ററിയും 45W റാപ്പിഡ് ചാർജിംഗും ഇപ്പോൾ ഗാലക്‌സി എസ് 23 അൾട്രായിൽ ഉൾപ്പെടുത്തും.

സാംസങ് ഗാലക്സി എസ്23(Samsung Galaxy S23) സ്‌പെസിഫിക്കേഷൻസ്

സാംസങ് ഗാലക്സി എസ് 23 സീരീസിന് സ്നാപ്ഡ്രാഗൺ പ്രോസസറാകും കരുത്ത് പകരുക. 25W ന്റെ വയേഡ് ചാർജിങും 10Wന്റെ വയർലെസ് ചാർജിങ്ങുമായാകും ഫോൺ എത്തുക എന്നും സൂചനകളുണ്ട്. 5000mAH ബാറ്ററിയാകും സാംസങ് ഗാലക്സി എസ് 23 സീരീസിൽ ഉണ്ടാവുക.

നിലവിലുള്ളതിൽ ഏറ്റവും ശക്തമായ പ്രോസസർ ആണ് ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 2. ഇത് ടിഎസ്എംസിയുടെ 4nm ഫാബ്രിക്കേഷൻ പ്രക്രിയയിൽ നിർമ്മിച്ചതാണ്. അ‌തേസമയം ഗാലക്‌സി എസ് 23 റെഗുലർ മോഡലുകൾക്ക് റാമിന്റെ കാര്യത്തിൽ വലിയ അപ്‌ഡേറ്റ് ലഭിച്ചേക്കില്ല. മുൻഗാമികളായ ഗാലക്‌സി എസ് 22 സീരീസ് പോലെ 8 ജിബി റാം ഓപ്ഷനുകൾ മാത്രമേ അവ അവതരിപ്പിക്കുന്നുള്ളൂ. എങ്കിലും ഗാലക്സി എസ് 23 അൾട്രയ്ക്ക് 1ടിബി സ്റ്റോറേജിനൊപ്പം 12ജിബി റാം വേരിയന്റും ഉണ്ടായേക്കും.

സാംസങ് ഗാലക്സി എസ്23(Samsung Galaxy S23)യുടെ കളർ വേരിയന്റുകൾ

കോട്ടൺ ഫ്ലവർ, മിസ്റ്റ്ലി ലിലാക്ക്, ബൊട്ടാണിക് ഗ്രീൻ, ഫാന്റം ബ്ലാക്ക് തുടങ്ങിയ നിറങ്ങളിലാണ് എസ് 23 സ്മാർട്ട്ഫോണുകൾ എത്തുക. 

Nisana Nazeer
Digit.in
Logo
Digit.in
Logo