ആപ്പിളിനെ വെല്ലാൻ ഇതാ സാംസങ്ങിന്റെ കരുത്തൻ S22 ഇന്ത്യയിൽ

Updated on 08-Sep-2021
HIGHLIGHTS

സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ ഉടൻ

Samsung Galaxy S22 സീരിയസ്സുകളാണ് ഉടൻ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്നത്

Snapdragon 898 പ്രോസ്സസറുകളിൽ തന്നെയാകും ഇത് വിപണിയിൽ എത്തുക

സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം .Samsung Galaxy S22 സീരിയസ്സുകളാണ് ഉടൻ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ ഏറെ പ്രതീക്ഷിച്ചിരുന്നത് 200 മെഗാപിക്സലിന്റെ ക്യാമറകൾ ആയിരുന്നു .എന്നാൽ ഈ ഫോണുകൾ 200 മെഗാപിക്സൽ ക്യാമറകളിൽ ആണോ പുറത്തിറങ്ങുന്നത് എന്ന് ഇതുവരെ തീരുമാനം ആയിട്ടില്ല .

ക്യാമറകൾ കഴിഞ്ഞാൽ പിന്നെ ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസറുകൾ തന്നെയാണ് . Exynos 2200 , Snapdragon 898പ്രോസ്സസറുകളിൽ ആകും ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുക .അതായത് Exynos 2200 എന്ന പ്രോസ്സസറുകൾ ആപ്പിളിന്റെ A14 Bionic പ്രോസസറുകളെക്കാൾ ഫാസ്റ്റ് ആണ് .

എന്നാൽ ഈ സ്മാർട്ട് ഫോണുകളുടെ മറ്റു മോഡലുകൾക്ക് 108 മെഗാപിക്സൽ ക്യാമറകൾ ആകും ലഭിക്കുക .അതുപോലെ തന്നെ 5,000mAh ന്റെ ബാറ്ററി ലൈഫും കൂടാതെ 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഫോണുകളിൽ ഉണ്ടാകും .സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന സ്മാർട്ട് ഫോണുകളാണ് ഇത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :