Samsung Galaxy S21 FE 5G വിലക്കുറവിൽ വിൽക്കുന്നു. 60 ശതമാനത്തിന് മുകളിലാണ് ഫോണിന് ഡിസ്കൌണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 2023-ലെ ഗാലക്സി S21 ഫാൻ എഡിഷനാണ് ഫോൺ. 8GB റാമും 256GB സ്റ്റോറേജുമുള്ള സാംസങ് 5G-യ്ക്കാണ് ഓഫർ. ശ്രദ്ധിക്കുക, ഇതൊരു പരിമിതകാല ഓഫറാണ്.
ഫോണിന്റെ മൂന്ന് കളർ വേരിയന്റുകൾക്ക് മാത്രമാണ് ഓഫർ. ഗ്രാഫൈറ്റ്, ഒലിവ്, നേവി കളറുകളിലെ ഫോണുകൾക്ക് കിഴിവ് ബാധകമാണ്. ഇതേ സ്റ്റോറേജ് വേരിയന്റിലെ ലാവെൻഡർ ഫോണിന് ഡിസ്കൌണ്ട് ഇല്ല.
സുഗമമായ പെർഫോമൻസും സ്റ്റോറേജ് കപ്പാസിറ്റിയുമുള്ള സ്മാർട്ഫോണാണിത്. സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റ് നൽകിയിട്ടുളളതിനാൽ വേഗതയേറിയ പ്രകടനം ലഭിക്കുന്നു.
മികച്ച ഡിസ്പ്ലേയും ട്രിപ്പിൾ റിയർ ക്യാമറ എക്സ്പീരിയൻസും സാംസങ് നൽകുന്നു. 32MP ഫ്രണ്ട് ക്യാമറയും ഗാല്കസി എസ്21 എഫ്ഇയിലുണ്ട്. ഫാസ്റ്റ് ചാർജിങ് ഫീച്ചറിനൊപ്പം 4,500mAh ബാറ്ററിയും സ്മാർട്ഫോണിലുണ്ട്. ഒരു സാംസങ് ഫ്ലാഗ്ഷിപ്പ് എക്സ്പീരിയൻസ് ഫാൻ എഡിഷനിലും ലഭിക്കുന്നതാണ്.
ഡിസ്‌പ്ലേ: 6.4 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ ഫോണാണിത്. 120 ഹെർട്‌സ് റീഫ്രെഷ് റേറ്റും ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പ്രൊട്ടക്ഷനുമുണ്ട്.
പ്രോസസർ: ക്വാൽകോം സ്നാപ്ഡ്രാഗൺ 888 5G ചിപ്‌സെറ്റാണ് ഫോണിലുള്ളത്.
ക്യാമറ: 12MP പ്രൈമറി ക്യാമറയും 12MP അൾട്രാ വൈഡ് ആംഗിൾ ക്യാമറയുമുണ്ട്. 8MP-യുടെ ടെലിഫോട്ടോ ലെൻസും ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. സെൽഫികൾക്കായി, ഇതിൽ 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ നൽകിയിട്ടുണ്ട്.
Read More: New Oppo 5G പ്രോ മോഡലിന്റെ വിൽപ്പന തുടങ്ങി, ആദ്യ സെയിലിൽ 3500 രൂപ Discount
ബാറ്ററി: 25W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. 15W വയർലെസ് ചാർജിംഗ് പിന്തുണയുമുണ്ട്. ഇതിൽ സാംസങ് 4,500mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു.
39,999 രൂപയ്ക്കാണ് ഗാലക്സി എസ്21 FE സാംസങ് സ്റ്റോറിലുള്ളത്. ആമസോണിൽ ഇതിൽ നിന്നും 10,000 രൂപ വെട്ടിക്കുറച്ച് വിൽക്കുന്നു. 8GB+ 256GB സാംസങ് ഫോണിന് 29,999 രൂപയാണ് ആമസോണിലെ വില. ഇതൊരു ലിമിറ്റഡ് ടൈം ഓഫറാണ്. വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് ആമസോൺ ലിങ്ക്.
ഇതിന്റെ പിൻഗാമികളായി S22 FE, S23 FE വന്നിട്ടുണ്ട്. എന്നിരുന്നാലും 30,000 രൂപയ്ക്ക് താഴെ വാങ്ങാവുന്ന മികച്ച സാംസങ് ഫോണാണിത്.