പുറത്തിറങ്ങും മുൻപേ ഗാലക്സി S21 FE 5G ഫോണുകളുടെ വില എത്തി ?
സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു
Samsung Galaxy S21 FE 5G ഫോണുകളാണ് വിപണിയിൽ എത്തുന്നത്
ഇപ്പോൾ ഈ ഫോണുകളുടെ വില സാംസങ്ങിന്റെ അയർലൻഡ് വെബ് സൈറ്റിൽ എത്തി
സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ 2022 ജനുവരിയിൽ ലോക വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതിൽ പ്രതീക്ഷിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് Samsung Galaxy S21 FE 5G എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകളുടെ വില ഇപ്പോൾ സംസങ്ങിന്റെ തന്നെ അയർലൻഡ് ഒഫീഷ്യൽ വെബ് സൈറ്റിൽ എത്തിയിരിക്കുന്നു .റിപ്പോർട്ടുകൾ പ്രകാരം സാംസങ്ങിന്റെ ഗാലക്സി എസ് 21 FE 5ജി സ്മാർട്ട് ഫോണുകളുടെ വില വരുന്നത് EUR 700 ആണ് എന്നാണ് .അതുപോലെ തന്നെ Olive കൂടാതെ White എന്നി നിറങ്ങളിൽ പ്രതീക്ഷിക്കാവുന്നതാണ് .
SAMSUNG GALAXY S21 FE 5G LEAKED SPECIFICATIONS
ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.41 ഇഞ്ചിന്റെ Full HD+ AMOLED ഡിസ്‌പ്ലേയിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 120Hz റിഫ്രഷ് റേറ്റും കൂടാതെ IP68 (Dust and Water) ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് Snapdragon 888 പ്രോസ്സസറുകൾ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെ ലഭിക്കും എന്നാണ് സൂചനകൾ .12 മെഗാപിക്സൽ + 12 മെഗാപിക്സൽ + 8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 8 ജിബിയുടെ റാം അതുപോലെ തന്നെ 256 ജിബിയുടെ സ്റ്റോറേജുകളിൽ ഈ SAMSUNG GALAXY S21 FE 5Gസ്മാർട്ട് ഫോണുകൾ പുറത്തിറങ്ങും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ .
അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്ന പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .ഈ സ്മാർട്ട് ഫോണുകളിൽ Android 12 ന്റെ ഓപ്പറേറ്റിങ് സിസ്റ്റം തന്നെ പ്രതീക്ഷിക്കാം .മറ്റൊരു സവിശേഷത ഇതിന്റെ ബാറ്ററി ലൈഫ് ആണ് .4,500mAhന്റെ ( supports 25W fast wired charging and 15W wireless charging)ബാറ്ററി ലൈഫ് തന്നെ ഫോണുകളിൽ പ്രതീക്ഷിക്കാം .