digit zero1 awards

വീണ്ടും സാംസങ്ങ് 5ജി ഫോൺ ;ഗാലക്സി S20 FE 5G ഫോണുകൾ ഇതാ

വീണ്ടും സാംസങ്ങ് 5ജി ഫോൺ ;ഗാലക്സി S20 FE 5G ഫോണുകൾ ഇതാ
HIGHLIGHTS

സാംസങ്ങിന്റെ ഗാലക്സി S20 FE 5G ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ

മാർച്ച് 30 നു ഈ സ്മാർട്ട് ഫോണുകൾ സെയിലിനു എത്തുന്നതായാണ് പുതിയ റിപ്പോർട്ടുകൾ

സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ സെയിലിനു എത്തുന്നു .Samsung Galaxy S20 FE 5G എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ സെയിലിനു എത്തുന്നത് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ മാർച്ച് 30നു ഇന്ത്യൻ വിപണിയിൽ സെയിലിനു എത്തുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ 5ജി സപ്പോർട്ടും കൂടാതെ Snapdragon 865 പ്രോസ്സസറുകളും ലഭ്യമാകുന്നതാണു് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 120Hz ഹൈ റിഫ്രഷ് റേറ്റും ഈ ഫോണുകളുടെ മറ്റൊരു പ്രധാന ഫീച്ചറുകളിൽ എടുത്തു പറയേണ്ടതാണ് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 256 ജിബി സ്റ്റോറേജിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .

കൂടാതെ  Snapdragon 865 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസർ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ഈ ഫോണുകൾ Android 11 ന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തനം നടക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .

12 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ + 8 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസുകൾ + 12 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകളുടെ പിന്നിൽ നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4,500mAhന്റെ ബാറ്ററി (supports 25W fast wired charging and 15W fast wireless charging ) ലൈഫിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo