സാംസങ്ങിന്റെ ഗാലക്സി S10+ അടുത്ത ഈ മാസം എത്തുന്നു ?
പുതിയ ഗാലക്സി സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ എത്തുന്നു
സാംസങ്ങിന്റെ ഈ വർഷം പുറത്തിറങ്ങുന്ന ഗാലക്സി S10 പ്ലസ് മോഡലുകൾ ഫെബ്രുവരി 20നു സാൻഫ്രാൻസിക്കോയിൽ നടക്കുന്ന ചടങ്ങിൽ പുറത്തിറക്കുന്നു .സാംസങ്ങിന്റെ ഗാലക്സി S10 പ്ലസ് എന്ന മോഡലാണ് ആദ്യം പ്രതീക്ഷിക്കുന്നത് .സാംസങ്ങിന്റെ ആദ്യം 5ജി സ്മാർട്ട് ഫോൺ കൂടിയാണ് ഇത് എന്നാണ് സൂചനകൾ .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കൂടുതൽ ഫീച്ചറുകൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല .കഴിഞ്ഞ ദിവസ്സം ഗാലക്സി S10 പ്ലസ് എന്ന മോഡലിന്റെ റെഡ് എഡിഷൻ പിക്ച്ചറുകൾ ലീക്ക് ചെയ്യുകയുണ്ടായി .റെഡ് കൂടാതെ ബ്ലൂ വേരിയന്റുകളാണ് എത്തുന്നത് .
സാംസങ്ങിന്റെ ഗാലക്സി S9 എന്ന മോഡലുകൾക്ക് ശേഷം പുറത്തിറങ്ങുന്ന പുതിയ മോഡലുകളാണ് സാംസങ്ങ് ഗാലക്സി S10 കൂടാതെ S10 പ്ലസ് എന്നി മോഡലുകൾ .ഇതുവരെ സാംസങ്ങിന്റെ സ്മാർട്ട് ഫോണുകളിൽ ലഭിക്കാത്ത സവിശേഷതകളുമായിട്ടാണ് ഗാലക്സി S10 സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ പുറത്തിറങ്ങുന്നത് .അതിൽ എടുത്തുപറയേണ്ട ചില സവിശേഷതകളുണ്ട് .ഇൻഫിനിറ്റി ഓ Notch ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .
കൂടാതെ 8കെ വീഡിയോ സപ്പോർട്ട് ഇതിൽ എടുത്തുപറയേണ്ട ഒരു ഘടകം തന്നെയാണ് .Android 9 Pie ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ Exynos 9820 എന്നിവയിലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തനം നടക്കുന്നത് എന്നാണ് സൂചനകൾ .എന്നാൽ ഈ മോഡലുകൾ Rs 30,990,000 VND (roughly Rs 94,400) രൂപവരെ വരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .