സാംസങ്ങിന്റെ ആദ്യത്തെ 5ജി സ്മാർട്ട് ഫോൺ S10 എത്തുന്നു

സാംസങ്ങിന്റെ ആദ്യത്തെ 5ജി സ്മാർട്ട് ഫോൺ S10 എത്തുന്നു
HIGHLIGHTS

പുതിയ മൂന്നു വേരിയന്റുകളിൽ എത്തുന്നു എന്നാണ് സൂചനകൾ

 

സാംസങിന്റെ s10 മോഡലുകൾ ലോകവിപണിയിൽ ഉടൻ എത്തുന്നതാണ്  .മൂന്നു മോഡലുകളാണ് വിപണിയിൽ പുറത്തിറക്കുവാൻ ഉദ്ദേശിക്കുന്നത് .5.8 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ,6.1 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ കൂടാതെ 6 .4 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലും ആണ് എത്തുന്നത് . 5ജി സ്മാർട്ട് ഫോണുകളിൽ സാംസങ്ങ് പുറത്തിറക്കുന്ന മോഡലാണ് സാംസങ്ങിന്റെ ഗാലക്സി s10 .ഇതുവരെ സാംസങ്ങിന്റെ സ്മാർട്ട് ഫോണുകളിൽ ലഭിക്കാത്ത സവിശേഷതകളുമായിട്ടാണ് ഗാലക്സി S10 സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ പുറത്തിറങ്ങുന്നത് .

അതിൽ എടുത്തുപറയേണ്ട ചില സവിശേഷതകളുണ്ട് .ഇൻഫിനിറ്റി ഓ Notch ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 8കെ വീഡിയോ സപ്പോർട്ട് ഇതിൽ എടുത്തുപറയേണ്ട ഒരു ഘടകം തന്നെയാണ് .Android 9 Pie ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ Exynos 9820 എന്നിവയിലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തനം നടക്കുന്നത് .

കൂടാതെ മറ്റു സ്മാർട്ട് ഫോണുകളും എത്തുന്നുണ്ട് .അടുത്ത വർഷം ആദ്യം തന്നെ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .ഇതിന്റെ വിപണിയിലെ ഏകദേശ വിലവരുന്നത്  60,500 രൂപ മുതൽ ആണ് .കൂടാതെ മറ്റു വേരിയന്റുകൾക്ക്  1.26 ലക്ഷം വരെ രൂപയാണ് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo