സാംസങ്ങിന്റെ 5ജി സ്മാർട്ട് ഫോണുകൾ ;ഗാലക്സി S10 കൂടാതെ S10 പ്ലസ് എത്തുന്നു
സാംസങ്ങിന്റെ ഏറ്റവും പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ
സാംസങ്ങിന്റെ ഗാലക്സി S9 എന്ന മോഡലുകൾക്ക് ശേഷം പുറത്തിറങ്ങുന്ന പുതിയ മോഡലുകളാണ് സാംസങ്ങ് ഗാലക്സി S10 കൂടാതെ S10 പ്ലസ് എന്നി മോഡലുകൾ .ഇതുവരെ സാംസങ്ങിന്റെ സ്മാർട്ട് ഫോണുകളിൽ ലഭിക്കാത്ത സവിശേഷതകളുമായിട്ടാണ് ഗാലക്സി S10 സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ പുറത്തിറങ്ങുന്നത് .അതിൽ എടുത്തുപറയേണ്ട ചില സവിശേഷതകളുണ്ട് .ഇൻഫിനിറ്റി ഓ Notch ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 8കെ വീഡിയോ സപ്പോർട്ട് ഇതിൽ എടുത്തുപറയേണ്ട ഒരു ഘടകം തന്നെയാണ് .Android 9 Pie ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ Exynos 9820 എന്നിവയിലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തനം നടക്കുന്നത് .
6.1 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലും കൂടാതെ 6 .4 ഇഞ്ചിന്റെ 2കെ അമലോഡ് ഡിസ്‌പ്ലേയിലുമാണ് ഈ രണ്ടു സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് ..ഈ ക്യാമറകളുടെ കാര്യത്തിലും മുന്നിൽ തന്നെയാണ് .3 പിൻ ക്യാമറകളാണ് സാംസങ്ങ് ഗാലക്സി S 10 സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ സാംസങിന്റെ ഗാലക്സി S10 പ്ലസ് സ്മാർട്ട് ഫോണുകളും ഇതിനോടൊപ്പം പുറത്തിറങ്ങുന്നുണ്ട് .ഡിസ്‌പ്ലേയിലും ക്യാമറകളിലും മികവുപുലർത്തിയാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .ഇതിന്റെ വിലയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചട്ടില്ല .എന്നാൽ കഴിഞ്ഞ ദിവസ്സം സാംസങ്ങ് ഫോൾഡിങ് സ്മാർട്ട് ഫോണുകളുടെ ഒരു വീഡിയോ ഷെയർ ചെയ്യുകയുണ്ടായി .അടുത്ത വർഷം സാംസങ്ങിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാം .എന്നാൽ സാംസങ്ങിന്റെ തന്നെ അടുത്ത വർഷം പുറത്തിറങ്ങുന്ന മറ്റൊരു സ്മാർട്ട് ഫോൺ ആണ് Galaxy S10 Lite .ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .