Samsung Galaxy A Series: 2 പുതിയ Premium മിഡ്-റേഞ്ച് മോഡലുകൾ ഇന്ന് ഇന്ത്യയിൽ| TECH NEWS
Samsung Galaxy-യുടെ 2 ഫോണുകൾ ഇന്ന് വരും
Galaxy A Series മോഡലുകളാണ് പുറത്തിറങ്ങുന്നത്
50,000 രൂപയിലും താഴെ വില വരുന്ന സ്മാർട്ഫോണുകളായിരിക്കും A55, A35 എന്നിവ
Premium Mid-range വിഭാഗത്തിൽ Samsung Galaxy-യുടെ 2 ഫോണുകൾ ഇന്ന് വരും. 50,000 രൂപയിലും താഴെ വില വരുന്ന സ്മാർട്ഫോണുകളായിരിക്കും ഇവയെന്നാണ് സൂചന. Galaxy A Series മോഡലുകളാണ് പുറത്തിറങ്ങാനിരിക്കുന്ന 2 സ്മാർട്ഫോണുകളും. ഇവയുടെ ഫീച്ചറുകളും എന്തെല്ലാമാണ് പ്രത്യേകതകളെന്നും ഇതിനകം ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്.
ഫോൺ ഇന്ന് ലോഞ്ച് ചെയ്യുമെന്നാണ് ലൈവ്മിന്റ് പോലുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് എത്തുന്ന ഗാലക്സി എ സീരീസ് ഫോണുകളെ കുറിച്ചുള്ള വിവരങ്ങൾ ചുവടെ നൽകുന്നു.
Samsung Galaxy A സീരീസ്
ഈ രണ്ട് സ്മാർട്ട്‌ഫോണുകളും ജർമ്മനിയിൽ ഓട്ടോ റീട്ടെയിൽ വെബ്‌സൈറ്റ് വഴി ഇതിനകം ലോഞ്ച് ചെയ്തവയാണ്. എങ്കിലും ഇന്ത്യൻ വേരിയന്റുകളിൽ ഏതാനും വ്യത്യാസം വന്നേക്കാം. Galaxy A55, Galaxy A35 എന്നിവയാണ് ഇന്ന് പുറത്തിറങ്ങുക.
Samsung Galaxy A സീരീസിന്റെ ഫീച്ചറുകൾ
6.6-ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് പാനലായിരിക്കും ഇവയിലുണ്ടാകുക. 340 x 1080 പിക്സൽ റെസല്യൂഷനായിരിക്കും ഡിസ്പ്ലേയിലുണ്ടാകുക. ഇതിന് 120Hz വരെ റീഫ്രെഷ് റേറ്റുമുണ്ടാകും. ആൻഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തെ അടിസ്ഥാനമാക്കി ആയിരിക്കും ഫോൺ പ്രവർത്തിക്കുന്നത്. ഈ 2 ഫോണുകൾക്കും 5 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകൾ നൽകിയേക്കും. ഇവയ്ക്ക് 4 വർഷത്തെ OS അപ്ഡേറ്റുകളുമുണ്ടാകും.
A55, A35 ഫോണുകൾക്ക് 50 മെഗാപിക്സൽ വരെ മെയിൻ ക്യാമറയുണ്ടാകും. രണ്ട് ഫോണുകളിലും ട്രിപ്പിൾ ക്യാമറയായിരിക്കും. എന്നാൽ എ35, എ55 ടെലിഫോട്ടോ ലെൻസും വൈഡ് ആംഗിൾ ലെൻസും വ്യത്യസ്തമായിരിക്കും. ഇവയുടെ ഫ്രെണ്ട് ക്യാമറ ചിലപ്പോൾ 32 മെഗാപിക്സൽ സെൻസറിന്റേതായിരിക്കും. IP67 റേറ്റിങ്ങുള്ള സ്മാർട്ഫോണായിരിക്കും ഇവയെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
Read More: Nokia C32 Offer: മുതിർന്നവർക്ക് ഒരു ചെറിയ Smartphone! 5000mAh ബാറ്ററി Nokia വിലക്കുറവിൽ!
ഗാലക്സി എ55 ആകട്ടെ എക്സിനോസ് 1480 SoC പ്രോസസറുള്ള ഫോണായിരിക്കും. എക്സിനോസ് 1380 SoC പ്രോസസറുള്ള സ്മാർട്ഫോണായിരിക്കും ഗാലക്സി എ35. ഇത് Mali-G68 GPUവുമായി ബന്ധിപ്പിച്ചിരിക്കും. ഐസ് ബ്ലൂ, ലെമൺ, ലിലാക്ക്, നേവി ബ്ലൂ എന്നീ നിറങ്ങളിലായിരിക്കും A55, A35 ഫോണുകൾ വരുന്നത്.
വില എത്രയാകും?
ഗാലക്സി എ സീരീസുകളുടെ വിലയെ കുറിച്ചും ചില ഊഹാപോഹങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ഗാലക്സി A55 ഫോണുകൾക്ക് 2 വേരിയന്റുകളുണ്ടാകും. ഇതിൽ GB RAM/128GB സ്റ്റോറേജിന് ഇന്ത്യയിൽ 43,200 രൂപ വരെയായിരിക്കും വില. 8GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന് 47,700 രൂപയായിരിക്കും വിലയെന്നും റിപ്പോർട്ടുകളുണ്ട്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile